Saturday , August 2 2025, 12:46 am

jacob thomas

വിശ്വാസ് കുമാർ മാത്രമല്ല;ചരിത്രത്തിൽ വേറെയുമുണ്ട് മരണത്തെ അതിജീവിച്ച ചില അത്ഭുത രക്ഷപ്പെടൽ

അഹമ്മദാബാദ് വിമാനദുരന്തത്തിൽ 241 യാത്രക്കാരും മരിച്ചപ്പോൾ ഒരു യാത്രക്കാരന് മാത്രമാണ് രക്ഷപ്പെടാൻ സാധിച്ചത്. എമർജെൻസി എക്സിറ്റിനടുത്തെ സീറ്റിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണാണ് വിശ്വാസ് കുമാറെന്ന ബ്രിട്ടീഷ് പൗരൻ അത്ഭുതകരമായി ദുരന്തത്തെ അതിജീവിച്ചത്. ഇത്തരത്തിൽ ആകാശ ദുരന്തത്തെ ഇതിന് മുമ്പും ചിലർ അതിജീവിച്ചിട്ടുണ്ട്. 1971ൽ പെറുവിൽ ലാൻസ 508 ഇടിമിന്നലേറ്റ് ആമസോൺ മഴക്കാടുകളിൽ തകർന്ന് വീണപ്പോൾ അന്ന് വിമാനത്തിലുണ്ടായിരുന്ന 91 പേരും മരിച്ചപ്പോൾ അതിജീവച്ചത് ഒരാൾ മാത്രമാണ്. 10,000 അടി …

Read More »

നിലമ്പൂരിലും പെട്ടി വിവാദം: ഷാഫി പറമ്പിൽ സ‍ഞ്ചരിച്ച വാഹനം പരിശോധിച്ചതിന് പിന്നാലെ വാക്ക് തർക്കം

മലപ്പുറം: പാലക്കാട്ടെ പെട്ടി വിവാദത്തിന് സമാനമായി നിലമ്പൂരിലും ചർച്ചയായി പെട്ടി പരിശോധന. ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചതാണ് വിവാദമായത്. വെളളിയാഴ്ച രാത്രി 10 മണിയോടെ നിലമ്പൂരിലെ വടപുറത്തായിരുന്നു വാഹന പരിശോധന നടന്നത്. വാഹന പരിശോധനക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്യോഗസ്ഥരോട് കയർക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിനക്ക് സർവീസിനുള്ള പാരിതോഷികം തരാമെന്നും ഇടതുപക്ഷ നേതാക്കളുടെ പെട്ടി ഇതുപോലെ പരിശോധിക്കുമോ എന്നും രാഹുൽ പറഞ്ഞു. …

Read More »

കനത്തമഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. രണ്ട് ജില്ലകളിലും ജൂൺ 14, 15 തീയതികളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഒരാഴ്ച സംസ്ഥാനത്ത് വ്യാപക മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

Read More »

രഞ്ജിതയെ അപമാനിച്ച് പോസ്റ്റിട്ട ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തിരുവനന്തപുരം: വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി നായരെ ഫേസ്ബുക്കിൽ അപമാനിച്ച സർക്കാർ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെയാണ് കസ്റ്റഡിയിലെടുത്തത്. രഞ്ജിതക്ക് അനുശോചനം അറിയിച്ചു കൊണ്ടുള്ള പോസ്റ്റിന് താഴെയാണ് ഇയാൾ അധിക്ഷേപകരമായ കമന്റ് ഇട്ടത്. സംഭവം വിവാദമായതോടെ ഇയാളെ സസ്പെൻഡ് ചെയ്ത് റവന്യു വകുപ്പ് ഉത്തരവിറക്കിയിരുന്നു.

Read More »

മനുഷ്യത്വരഹിതമായ പ്രവർത്തിയിൽ നടപടി; രഞ്ജിതയെ അധിക്ഷേപിച്ച ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

കാസര്‍കോട്: വിമാന അപകടത്തില്‍ മരണപ്പെട്ട രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ. പവിത്രനെ സസ്പെന്റ് ചെയ്തു. റവന്യൂ മന്ത്രി കെ.രാജനാണ് ഈ വിവരം അറിയിച്ചത്. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഈ പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സസ്പെന്റ് ചെയ്യുവാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു. ജില്ലാകളക്ടര്‍ക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. രഞ്ജിതയെ ജാതിയമായി …

Read More »

തമിഴ്, ഹിന്ദി ചിത്രങ്ങളെല്ലാം പിന്നിൽ; ഒ.ടി.ടിയിൽ ഒന്നാമതാകാൻ ‘തുടരും’

തിയേറ്ററിലെ വിജയക്കുതിപ്പ് ഒ.ടി.ടിയിലും ആവർത്തിച്ച് മോഹൽലാൽ ചിത്രം തുടുരും. ഏപ്രില്‍ 25ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പലതും തകര്‍ത്ത ചിത്രം മെയ് 30 നാണ് ഒ.ടി.ടിയില്‍ എത്തിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു സ്ട്രീമിംഗ്. ജൂണ്‍ 2 മുതല്‍ 8 വരെയുള്ള വാരത്തില്‍ ഒടിടിയിലൂടെ ഇന്ത്യയില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കണ്ട സിനിമകളില്‍ രണ്ടാം സ്ഥാനത്താണ് തുടരും. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിങ് കമ്പനിയായ ഓര്‍മാക്സ് മീഡിയയാണ് മുന്നിൽ …

Read More »

ഇസ്രായേൽ-ഇറാൻ സംഘർഷം; ഇസ്രായേലിലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രത നിർദേശം

ന്യൂദൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി. ഇന്ത്യൻ പൗരൻമാർ സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്ന് ഇസ്രായേലിലെ ഇന്ത്യൻ എംബസി അറിയിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ 3.30ന് ആയിരുന്നു ഇസ്രായേൽ ഇറാനിൽ വ്യോമാക്രണം നടത്തിയത്.

Read More »

ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളില്ലെന്ന കേന്ദ്ര നിലപാട്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി 

കൊച്ചി: ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളില്ലെന്ന കേന്ദ്ര നിലപാടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വിഷയത്തിൽ കേന്ദ്ര നിലപാട് എന്തെന്ന് കോടതി ചോദിച്ചു. വായ്പ എഴുതി തള്ളാനാകില്ലെന്ന നിലപാടിൽ നിങ്ങൾ എങ്ങനെയാണ് നിയമത്തെ മനസിലാക്കുന്നതെന്നും കോടതി ചോദിച്ചു. ഭരണഘടനയുടെ 73 അനുച്ഛേദം അനുസരിച്ച് സർക്കാരിന് വിവേചനാധികാരം ഉണ്ടെന്നും അതിനാൽ വിഷയത്തിൽ തീരുമാനം എടുക്കാൻ നിയമപരമായി അധികാരമില്ലെന്ന് പറയാൻ സർക്കാരിനാകില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യത്തിന് ഒരു നിയമം ഉണ്ടെന്നും ഹൈകോടതി …

Read More »

വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെ അപമാനിച്ച് പോസ്റ്റ്; സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് റവന്യൂ വകുപ്പ്

തിരുവനന്തപുരം: വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി നായരെ ഫേസ്ബുക്കിൽ അപമാനിച്ച് സർക്കാർ ഉദ്യോഗസ്ഥൻ. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനാണ് രഞ്ജിതയെ അപമാനിച്ച് ഫേസ്ബുക്കിൽ കമന്റിട്ടത്. രഞ്ജിതക്ക് അനുശോചനം അറിയിച്ചു കൊണ്ടുള്ള പോസ്റ്റിന് താഴെയാണ് സർക്കാർ ഉദ്യോഗസ്ഥന്റെ കമന്റ്. വിഷയത്തിൽ നടപടി എടുക്കുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനായി കാസർകോട് കലക്ടർക്ക് ചുമതല നൽകുകയും ചെയ്തു.

Read More »

വരുന്നു പെരുമഴ; കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ജൂണ്‍ 14 മുതൽ 16 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഈ ദിവസങ്ങളിൽ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും …

Read More »