Tuesday , July 8 2025, 11:52 pm

മനുഷ്യത്വരഹിതമായ പ്രവർത്തിയിൽ നടപടി; രഞ്ജിതയെ അധിക്ഷേപിച്ച ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

കാസര്‍കോട്: വിമാന അപകടത്തില്‍ മരണപ്പെട്ട രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ. പവിത്രനെ സസ്പെന്റ് ചെയ്തു. റവന്യൂ മന്ത്രി കെ.രാജനാണ് ഈ വിവരം അറിയിച്ചത്. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഈ പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സസ്പെന്റ് ചെയ്യുവാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു. ജില്ലാകളക്ടര്‍ക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

രഞ്ജിതയെ ജാതിയമായി അധിക്ഷേപിച്ച് പവിത്രന്‍ ഫേസ്ബുക്കില്‍ കമന്റ് ഇട്ടിരുന്നു. അസഭ്യം നിറഞ്ഞ രീതിയിലുള്ള പരാമര്‍ശമാണ് നടത്തിയത്.

Comments