Wednesday , January 14 2026, 10:51 pm

രഞ്ജിതയെ അപമാനിച്ച് പോസ്റ്റിട്ട ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തിരുവനന്തപുരം: വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി നായരെ ഫേസ്ബുക്കിൽ അപമാനിച്ച സർക്കാർ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെയാണ് കസ്റ്റഡിയിലെടുത്തത്.

രഞ്ജിതക്ക് അനുശോചനം അറിയിച്ചു കൊണ്ടുള്ള പോസ്റ്റിന് താഴെയാണ് ഇയാൾ അധിക്ഷേപകരമായ കമന്റ് ഇട്ടത്. സംഭവം വിവാദമായതോടെ ഇയാളെ സസ്പെൻഡ് ചെയ്ത് റവന്യു വകുപ്പ് ഉത്തരവിറക്കിയിരുന്നു.

Comments