Sunday , July 20 2025, 5:45 am

Tag Archives: kannur

കണ്ണൂരില്‍ പേവിഷബാധയേറ്റ് അഞ്ച് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളുടെ മകനായ ഹരിത്താണ് മരിച്ചത്. മെയ് 31നാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് കുട്ടി മരിച്ചത്. കണ്ണൂരില്‍ ഒരാഴ്ച മുമ്പാണ് 60ലധികം ആളുകളെ തെരുവുനായ ആക്രമിച്ചത്.  

Read More »

പണമിരട്ടിപ്പിക്കാമെന്ന വാഗ്ദാനത്തില്‍ വീണു; കണ്ണൂരില്‍ ഡോക്ടര്‍ക്ക് നഷ്ടമായത് 4.44 കോടി രൂപ

കണ്ണൂര്‍: പണമിരട്ടിപ്പിക്കാമെന്ന വാഗ്ദാനത്തില്‍ കണ്ണൂരിലെ ഡോക്ടര്‍ക്ക് നഷ്ടമായത് 4,44,20,000 രൂപ. മട്ടന്നൂര്‍ സ്വദേശിക്കാണ് പണം നഷ്ടപ്പെട്ടത്. വാട്‌സ്ആപ്പില്‍ വന്ന സന്ദേശത്തില്‍ വിശ്വസിച്ചതാണ് ഡോക്ടര്‍ക്ക് പണിയായത്. പണം നിക്ഷേപിച്ചാല്‍ ഇരട്ടിയായി തിരികെ നല്‍കുമെന്നായിരുന്നു സന്ദേശം. വാട്ട്‌സ്ആപ്പില്‍ ലഭിച്ച അക്കൗണ്ടില്‍ പലതവണയായി പണം നിക്ഷേപിച്ചു. ഏപ്രില്‍ മുതല്‍ ജൂണ്‍ 25 വരെയുള്ള കാലയളവില്‍ പലതവണകളിലായാണ് പണം തട്ടിയത്. പണം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍ കണ്ണൂര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി.    

Read More »

യുവതിയുടെ ആത്മഹത്യ; സുഹൃത്തിനെ എസ്.ഡി.പി.ഐ ഓഫീസില്‍ കൂട്ട വിചാരണ നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: കായലോട് റസീനയുടെ ആണ്‍ സുഹൃത്തിനെ എസ്.ഡി.പി.ഐ ഓഫീസില്‍ കൂട്ട വിചാരണ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. റസീനയുടെ ആത്മഹത്യക്ക് കാരണം സദാചാര ഗുണ്ടായിസം തന്നെയാണെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പൊലീസിന്റെ കണ്ടെത്തലിന് മുന്‍തൂക്കം നല്‍കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞതായി റസീനയുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.  

Read More »

കണ്ണൂരിലെ യുവതിയുടെ ആത്മഹത്യ സദാചാര ഗുണ്ടായിസം തന്നെയെന്ന് പൊലീസ്; ആത്മഹത്യകുറിപ്പ് കിട്ടി

കണ്ണൂര്‍: കണ്ണൂര്‍ കായലോട് റസീനയുടെ ആത്മഹത്യക്ക് പിന്നില്‍ സദാചാര ഗുണ്ടായിസം തന്നെയെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍. പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. റസീനയുടെ ആത്മഹത്യക്കുറിപ്പ് ലഭിച്ചെന്നും പൊലീസ് പറഞ്ഞു. അതിനിടെ, അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തെറ്റ് ചെയ്തിട്ടില്ലെന്നും യുവതിയുടെ ആണ്‍ സുഹൃത്താണ് മരണത്തിന് കാരണമെന്നും ചൂണ്ടിക്കാട്ടി റസീനയുടെ ഉമ്മയും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആണ്‍ സുഹൃത്തിനെതിരെ ആത്മഹത്യക്കുറിപ്പില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. …

Read More »

കണ്ണൂരിൽ ആൾക്കൂട്ട വിചാരണയിൽ യുവതിയുടെ ആത്മഹത്യ; എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിലെ കായലോട്ടില്‍ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കായലോട് പറമ്പായിലെ റസീനയാണ് ആത്മഹത്യ ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. പറമ്പായി സ്വദേശികളായ വി.സി.മുബഷിർ, കെ.എ.ഫൈസൽ, വി.കെ.റഫ്നാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആൺസുഹൃത്തുമായി കാറിൽ ഒരുമിച്ച് കണ്ടതിന്റെ പേരിൽ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പരാതി. ആത്മഹത്യ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പിണറായി പൊലീസ് അറസ്റ്റ് …

Read More »

വാക്സിനെടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ചുവയസുകാരൻ ഗുരുതരാവസ്ഥയിൽ

കണ്ണൂർ: വാക്സിൻ എടുത്തിട്ടും കണ്ണൂരിൽ അഞ്ചുവയസ്സുകാരന് പേവിഷബാധ. തമിഴ്‌നാട് സ്വദേശികളായ മാതാപിതാക്കളുടെ കുഞ്ഞിനാണ് രോഗലക്ഷണം കണ്ടെത്തിയത്. കുട്ടി കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രിവൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. മെയ് 31നാണ് കുട്ടിയെ തെരുവ് നായ കടിച്ചത്. ഉടൻ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് ആന്റി റേബീസ് വാക്സിനും ഇമ്യൂനോഗ്ലോബുലിനും നൽകിയിരുന്നു. ഇന്നലെ മാത്രം രണ്ടര വയസുകാരിയടക്കം 19 പേർക്കാണ് കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ …

Read More »

കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; 11 പേർക്ക് പരിക്ക്; ഇന്നലെ കടിയേറ്റത് 56 പേർക്ക്

കണ്ണൂർ: കണ്ണൂരിൽ ഇന്ന് വീണ്ടും തെരുവുനായ ആക്രമണം. 11 പേർക്ക് പരിക്കേറ്റു. കണ്ണൂർ റെയിൽവേ പരിസരത്ത് വെച്ചാണ് തെരുവുനായ ആക്രമണം ഉണ്ടായത്. ഇന്നലെ മാത്രം 56 പേർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് പുതിയ ബസ് സ്റ്റാൻഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് ആളുകളെ തെരുവുനായ ആക്രമിച്ചത്. കാൽനടക്കാർക്കും ബസ് കാത്തിരുന്നവർക്കും ബൈക്കിൽ ഇരുന്നവർക്കും വിദ്യാർഥികൾക്കുമാണ് കടിയേറ്റത്. കടിയേറ്റവർ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി …

Read More »

കണ്ണൂരിൽ തെരുവ് നായ ആക്രമണം; 25ലധികം ആളുകൾക്ക് പരിക്ക്

കണ്ണൂർ: കണ്ണൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ 25ലധികം ആളുകൾക്ക് പരിക്കേറ്റു. കുട്ടികൾ ഉൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ചാണ് തെരുവ് നായ അതുവഴി പോയ ആളുകളെ ആക്രമിച്ചത്.

Read More »

കൊട്ടിയൂരിൽ ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി മൂന്നര വയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂർ: കൊട്ടിയൂരിലെ ഉത്സവത്തോടനുബന്ധിച്ചുണ്ടായ​​ ​ഗതാ​ഗതക്കുരുക്കിൽ പെട്ട് മൂന്നര വയസ്സുകാരന് ദാരുണാന്ത്യം. അമ്പായത്തോട് താഴെ പാൽച്ചുരം കോളനിയിലെ പ്രജോഷ്-ബിന്ദു ദമ്പതികളുടെ മകൻ പ്രജുലാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ചയുണ്ടായ ഗതാഗതക്കുരുക്കിൽ ആംബുലൻസും പെടുകയായിരുന്നു. ജന്മനാ തലച്ചോർ സംബന്ധമായ രോഗബാധിതനാണ് പ്രജുൽ. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനായി വിളിച്ച ആംബുലൻസ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കിൽ പെട്ട് മുക്കാൽ മണിക്കൂറോളം വൈകുകയായിരുന്നു. തുടർന്ന് കുട്ടിയെ മാനന്തവാടിയിലെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More »

പാടത്തിന് നടുവില്‍ കിടിലന്‍ മഴ വൈബ്; സോഷ്യല്‍ മീഡിയയിലെ ആ വൈറല്‍ കുളം ഇവിടെയാണ്

കണ്ണൂര്‍: മഴക്കാലമായതോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു കുളമുണ്ട്. മഴമേഘങ്ങള്‍ മൂടി പുതഞ്ഞ കാലാവസ്ഥയില്‍ പാടത്തിന് ഒത്തനടുവിലെ ഒരു കുളത്തില്‍ സഞ്ചാരികളുടെ തിരക്കാണിപ്പോള്‍. കുറച്ച് നാളായി സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ കുളം കണ്ണൂരിലാണ്. പട്ടുവം മംഗലശ്ശേരി പാടത്തിന് നടുവില്‍ നിര്‍മിച്ച കുളമാണ് സോഷ്യല്‍ മീഡിയയുടെ മനസ് കീഴടക്കിയത്. കൃഷി ആവശ്യത്തിന് വേണ്ടി നിര്‍മിച്ച കുളമാണെങ്കിലും വിഡിയോ വൈറലായതോടെ കൂടുതല്‍ ആളുകളാണ് ഇപ്പോള്‍ ഇവിടെക്ക് എത്തുന്നത്.

Read More »