Tuesday , January 13 2026, 10:53 am

News

ബലാത്സംഗക്കേസിൽ രാഹുലിനെ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും; ; പ്രതിഷേധം കണക്കിലെടുത്ത് വൻ സുരക്ഷ

പത്തനംതിട്ട : ബലാത്സംഗ കേസിൽ റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി രാഹുലിനെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.വൈദ്യ പരിശോധന പൂർത്തിയാക്കി കോടതിയിൽ എത്തിച്ച ശേഷം കസ്റ്റഡി അപേക്ഷ പരിഗണിക്കും. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ക്രൈം ബ്രാഞ്ച് ആവശ്യപെടുന്നത്. പ്രതിഭാഗം ജാമ്യ ഹരജി ഫയൽ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചശേഷമാകും …

Read More »

പള്ളി പെരുന്നാളിന് ഐസ്ക്രീം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; എറണാകുളത്ത് നൂറിലേറെ പേർ ചികിത്സയിൽ

എറണാകുളം: എറണാകുളം കടുങ്ങല്ലൂരിൽ ഭക്ഷ്യ വിഷബാധ. നൂറിലേറെ പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ. എടയാർ ഫാത്തിമ മാതാപള്ളി പെരുന്നാളിന് ഐസ്ക്രീം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.      ഇന്നലെയായിരുന്നു പള്ളിപ്പെരുന്നാൾ. സ്വകാര്യ കമ്പനിയുടെ ഐസ്ക്രീം കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. ആരുടെയും നില ഗുരുതരമല്ല.  

Read More »

തലസ്ഥാനത്ത് കെഎസ്ആർടിസി ബസുകളുടെ മരണപ്പാച്ചിൽ, അപകടങ്ങൾ തുടർക്കഥ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ അടിക്കടിയായുണ്ടാകുന്ന വാഹനാപകടങ്ങളിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവർമാരുടെ അശ്രദ്ധമായ ഡ്രൈവിംഗ് കാരണം അപകടങ്ങൾ പതിവാകുകയാണെന്ന ആക്ഷേപത്തിന്‍റെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടർ ഉടൻ വിളിച്ച് പരാതി സമഗ്രമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അപകടങ്ങളിലെല്ലാം കെഎസ്ആർടിസി ബസുകളുമായി ബന്ധപ്പെട്ടതായിരുന്നു.           ഇന്ന് പുലർച്ചെ ശ്രീകാര്യത്ത് …

Read More »

പൊങ്കല്‍ അവധി കേരളത്തിലും: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ജനുവരി 15 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തമിഴ് ജനതയുടെ വിളവെടുപ്പ് ആഘോഷമായ തൈപ്പൊങ്കല്‍ ആഘോഷവുമായി ബന്ധപ്പെട്ട് കേരളത്തിലും പ്രാദേശിക അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 6 ജില്ലകളില്‍ ജനുവരി 15 ന് (വ്യാഴം) ആണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാറിന്‍റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇത്. തമിഴ്നാടിന് പുറമെ തെലങ്കാന, കർണാടക, ആന്ധ്രപ്രദേശ്, കേരളത്തിന്‍റെ ഏതാനും ജില്ലകള്‍ എന്നിവിടങ്ങളിലും പൊങ്കല്‍ ആഘോഷിക്കുന്നു. കേരളത്തിൽ, പ്രത്യേകിച്ച് പാലക്കാട്, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ തമിഴ് സ്വാധീനമുള്ള …

Read More »

എസ്ഐആര്‍ കരട് പട്ടികയില്‍ നിന്ന് മലപ്പുറത്ത് നൂറുകണക്കിന് വോട്ടർമാർ പുറത്ത്

മലപ്പുറം: ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്ന് നൂറുകണക്കിനാളുകൾ എസ്ഐആര്‍ കരട് പട്ടികയിൽ നിന്ന് പുറത്തായി. മൂർക്കനാട് പഞ്ചായത്തിലെ കുളത്തൂർ കുറുപ്പത്താലിലെ 205-ാം ബൂത്തിൽ നിന്ന് 500 ലധികം പേരാണ്‌ പുറത്തായത്.തിരുന്നാവായ പഞ്ചായത്തിലെ അജിതപ്പടിയിലെ 181-ാം ബൂത്തിൽ 538 പേരും തൃപ്പങ്ങോട് പഞ്ചായത്തിലെ പെരിന്തല്ലൂർ 62-ാം ബൂത്തിൽ 298 പേരും കരട് വോട്ടർ ലിസ്റ്റിൽ നിന്ന് പുറത്തായി.ബിഎല്‍ഒമാരുടെ അനാസ്ഥയാണ് കരട് പട്ടികയിൽ നിന്ന് പുറത്താകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇവരോട് ജനുവരി …

Read More »

കോഴിക്കോട് വാനും കാറും കൂട്ടിയിടിച്ച് 3 പേർ മരിച്ചു; 2 പേര്‍ക്ക് പരുക്ക്

കോഴിക്കോട്: ദേശീയപാതയിൽ കുന്നമംഗലം പതിമംഗലം അങ്ങാടി മുറിയനാൽ പത്താം മൈലിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്നു മരണം. പിക്കപ്പ് വാന്‍ ഡ്രൈവറും രണ്ട് കാര്‍ യാത്രക്കാരുമാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം. പിക്കപ്പ് വാനിന്റെ ക്ലീനർ ഉൾപ്പെടെ രണ്ടു പേർക്കു പരുക്കേറ്റു.          ചുരമിറങ്ങി കുന്നമംഗലത്തേക്ക് വന്ന പിക്കപ്പ് വാനും കൊടുവള്ളിയിലേക്ക് പോയ കാറുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. കാറിൽ ഉണ്ടായിരുന്ന കോഴിക്കോട് …

Read More »

ഇൻസ്റ്റഗ്രാമിൽ സുരക്ഷാവീഴ്ച; 1.75 കോടി ആളുകളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്, ഡാർക്ക് വെബിൽ വിൽപ്പന

സമൂഹമാധ്യമ പ്ലാറ്റ്‍ഫോമായ ഇന്‍സ്റ്റഗ്രാമിൽനിന്ന് 1.75 കോടിപ്പേരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്.  സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർ ബൈറ്റ്സാണ് വെളിപ്പെടുത്തൽ നടത്തിയത്. ചോർന്ന വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്കായി വച്ചിരിക്കുകയാണെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ ഇതിനോട് പ്രതികരിച്ചിട്ടില്ല.      യൂസർനെയിം, മേൽവിലാസം, ഇ മെയിൽ വിലാസം, ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്. കുറ്റകൃത്യങ്ങൾക്കായി ഹാക്കർമാർ ഈ വിവരങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് മാൽവെയർ ബൈറ്റ് മുന്നറിയിപ്പ് നൽകുന്നു. ഇൻസ്റ്റഗ്രാം …

Read More »

ഐ.എസ്.ആർ.ഒയുടെ പുതുവർഷത്തിലെ ആദ്യ ദൗത്യം നാളെ

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒയുടെ ഈ വർഷത്തെ ആദ്യ ദൗത്യം നാളെ. ഇ.ഒ.എസ് എൻ1 ഭൗമ നീരീക്ഷണ ഉപഗ്രഹവുമായി പി.എസ്.എൽ.വിയുടെ സി62 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്​പേസ് സെന്ററിൽനിന്ന് തിങ്കളാഴ്ച രാവിലെ 10.17ന് കുതിച്ചുയരും. ഇതോടൊപ്പം, 13 ഉപഗ്രഹങ്ങളെയും റോക്കറ്റ് ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കും. ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്‌പെയ്സ് ഇന്ത്യ ലിമിറ്റഡ്(എൻ.എസ്.ഐ.എൽ)ആണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.          ഇന്ത്യയുടെ ഏറ്റവും ശക്തമായ റോക്കറ്റായ …

Read More »

കാട്ടാക്കടയിൽ വീട് കുത്തിത്തുറന്ന് 5 പവൻ സ്വർണവും ഒരുലക്ഷം രൂപയും കവർന്നു

കാട്ടാക്കട: വീട് കുത്തിത്തുറന്ന് 5 പവനും ഒരുലക്ഷം രൂപയും കവര്‍ന്നു. ഊരൂട്ടമ്പലം ഗോവിന്ദമംഗലം പെരുമന കട്ടറകുഴിയിൽ പ്രതാപ ചന്ദ്രന്റെ വീട് കുത്തിത്തുറന്നാണ് സ്വർണവും ഒരുലക്ഷത്തിലേറെ രൂപയും കവര്‍ന്നത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിനും രാത്രി 9 നും ഇടെയാണ് മോഷണം നടന്നത്.       വീട്ടുകാർ കുട്ടികളുടെ സ്കൂളിലായിരുന്ന സമയത്തായിരുന്നു കവര്‍ച്ച. വീടിന്റെ പിൻവാതിൽ ആയുധം ഉപയോഗിച്ച് കുത്തിത്തുറന്നാണ് മോഷ്ടാക്കൾ വീട്ടില്‍ കയറിയത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയും …

Read More »

കളമശേരി കോൺഗ്രസ് ഏറ്റെടുക്കുമോ? നടൻ രമേശ് പിഷാരടി തൃപ്പൂണിത്തുറയിൽ? ആത്മവിശ്വാസത്തിൽ യുഡിഎഫ്

കൊച്ചി:എറണാകുളം ജില്ലയിൽ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട 5 എണ്ണം ഉൾപ്പെടെ ജില്ലയിലെ 14 സീറ്റുകളും പിടിക്കുകയാണ് ലക്ഷ്യം. സ്ഥാനാര്‍ഥി നിർണയത്തിൽ കൂട്ടലും കിഴിക്കലും സജീവം. യുഡിഎഫിന്റെ ഒൻപതു സിറ്റിങ് എംഎൽമാരും മത്സരിക്കാനുള്ള സാധ്യത നില‍നിൽക്കുമ്പോഴും ചില സീറ്റുകളിൽ മാറ്റം വന്നേക്കാമെന്ന സൂചനകളുമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ജില്ലയായതിനാൽ കോൺഗ്രസിന് അഭിമാന പോരാട്ടം കൂടിയാണ്. അതിനാൽ അസ്വാരസ്യങ്ങൾ പരമാവധി ഒഴിവാക്കിയുള്ള സ്ഥാനാർഥി നിർണയമാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ നേതാക്കൾ പറയുന്നു. എൽഡിഎഫിന്റെ …

Read More »