Tuesday , July 8 2025, 11:15 pm

തമിഴ്, ഹിന്ദി ചിത്രങ്ങളെല്ലാം പിന്നിൽ; ഒ.ടി.ടിയിൽ ഒന്നാമതാകാൻ ‘തുടരും’

തിയേറ്ററിലെ വിജയക്കുതിപ്പ് ഒ.ടി.ടിയിലും ആവർത്തിച്ച് മോഹൽലാൽ ചിത്രം തുടുരും. ഏപ്രില്‍ 25ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പലതും തകര്‍ത്ത ചിത്രം മെയ് 30 നാണ് ഒ.ടി.ടിയില്‍ എത്തിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു സ്ട്രീമിംഗ്. ജൂണ്‍ 2 മുതല്‍ 8 വരെയുള്ള വാരത്തില്‍ ഒടിടിയിലൂടെ ഇന്ത്യയില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കണ്ട സിനിമകളില്‍ രണ്ടാം സ്ഥാനത്താണ് തുടരും. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിങ് കമ്പനിയായ ഓര്‍മാക്സ് മീഡിയയാണ് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടത്.

തമിഴ് ചിത്രങ്ങളായ റെട്രോ, ടൂറിസ്റ്റ് ഫാമിലി, ഹിന്ദി ചിത്രം ഭൂല്‍ ചുക് മാഫ് എന്നിവയെ മറികടന്നാണ് തുടരും നേട്ടം സ്വന്തമാക്കിയത്. നാനി നായകനായ തെലുങ്ക് ചിത്രം ഹിറ്റ് 3 ആണ് ലിസ്റ്റിൽ ഒന്നാമത്. നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ഹിറ്റ് 3 57 ലക്ഷം കാഴ്ചകള്‍ നേടിയപ്പോള്‍ 56 ലക്ഷം കാഴ്ചക്കാരുമായി തൊട്ടുപിന്നിൽ തന്നെയുണ്ട് തുടരും.

Comments