ചെങ്ങന്നൂര്‍: കന്യാസ്ത്രീകളുടെ അറസ്റ്റോടെ ക്രൈസ്തവര്‍ സംഘടിതരും വോട്ടുബാങ്കുമാണെന്ന് തെളിഞ്ഞെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കന്യാസ്ത്രീകളുടെ വിഷയം വന്നപ്പോള്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും ബിജെപിയും ഛത്തീസ്ഗഡിലേക്ക് കത്തിച്ചുവിടുകയായിരുന്നു. ശിവഗിരി മഠത്തിനു നേരെ അതിക്രമമുണ്ടായപ്പോള്‍ ഒരാളേയും കണ്ടില്ല. മതം പ്രസംഗിച്ചവര്‍ കേമന്മാരും മതേതരത്വം പ്രസംഗിച്ചവര്‍ തൊഴിലുറപ്പുകാരുമായെന്നും മതംപറഞ്ഞവര്‍ സംഘടിതരും വോട്ടുബാങ്കുമാണെന്ന് തെളിഞ്ഞുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂര്‍ യൂണിയന്‍ സംഘടിപ്പിച്ച ശാഖാ നേതൃസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വെള്ളാപ്പള്ളി. രാജ്യത്ത് ക്രൈസ്തവര്‍ രണ്ടര …
Read More »മതപരിവര്‍ത്തന കേസ്: കന്യാസ്ത്രീകള്‍ക്ക് ജാമ്യം
റായ്പൂര്‍: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂരിലെ എന്‍ഐഎ കോടതിയുടേതാണ് വിധി. കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. ജസ്റ്റിസ് സിറാജുദ്ദീന്‍ ഖുറൈഷിയാണ് വിധി പ്രഖ്യാപിച്ചത്. കന്യാസ്ത്രീകള്‍ ഇന്ന് തന്നെ ജയില്‍ മോചിതരാകും. 50000 രൂപയുടെ 2 ആള്‍ജാമ്യം, പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. അറസ്റ്റിലായതിന് ശേഷം 9ാം ദിവസമാണ് കന്യാസ്ത്രീകളുടെ മോചനം സാധ്യമായത്. കേസ് ഇന്നലെ പരിഗണിച്ചപ്പോള്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ …
Read More »ഭീഷണിപ്പെടുത്തി, മര്‍ദ്ദിച്ചു; ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങി പെണ്‍കുട്ടികള്‍
റായ്പൂര്‍: ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളുടെ കുടുംബം. ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് കാണിച്ചാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കുക. ജ്യോതി ശര്‍മ്മ ഉള്‍പ്പെടെയുള്ള ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പരാതി. ആള്‍ക്കൂട്ട വിചാരണ, മര്‍ദ്ദനമേല്‍പിക്കല്‍, തടഞ്ഞുവെയ്ക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പരാതിയിലുള്ളത്. കന്യാസ്ത്രീകള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെറ്റാണെന്നും പെണ്‍കുട്ടികളുടെ കുടുംബം പറഞ്ഞു. നിയമ നടപടികളുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും പെണ്‍കുട്ടികള്‍ക്ക് നല്‍കുമെന്ന് കേരളത്തില്‍ നിന്നുള്ള സിപിഎം എംപിമാര്‍ …
Read More »കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; ജാമ്യാപേക്ഷയില്‍ എന്‍ഐഎ കോടതി വിധി നാളെ
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്ത് പ്രോസിക്യൂഷന്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസില്‍ കോടതി വാദം കേള്‍ക്കുന്നത് പൂര്‍ത്തിയാക്കി. വിധി നാളെയാണ് പ്രഖ്യാപിക്കുക. നേരത്തേ കേസ് കോടതിയില്‍ പരിഗണിക്കുമ്പോള്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. എന്നാല്‍ തെളിവുകല്‍ സമാഹരിക്കുന്ന സമയം പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ ഒരു വാദം. സാധാരണ ജാമ്യാപേക്ഷ …
Read More »കന്യാസ്ത്രീകള്‍ മലയാളിയും സുറിയാനി അംഗങ്ങളായത് കൊണ്ടും ചര്‍ച്ചയായി; ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ചര്‍ച്ചയാവുന്നില്ല: മാര്‍ കൂറിലോസ്
കൊച്ചി: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കന്യാസ്ത്രീകള്‍ മലയാളികളും സുറിയാനി സഭാംഗങ്ങള്‍ ആയതു കൊണ്ടും കേരളത്തില്‍ ഇത്രവലിയ ചര്‍ച്ചയായി. നിത്യേനയെന്നോണം വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളിലും വിശ്വാസികളും മിഷണറിമാരും ആക്രമിക്കപ്പെടുന്നുണ്ട്. അവര്‍ ദളിതരും ആദിവാസികളും ആയതിനാല്‍ ഇതൊന്നും വാര്‍ത്തയാകുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിറം കറുത്തതായത് കൊണ്ട് കൂടിയായിരിക്കാം അവരൊക്കെ ആക്രമിക്കപ്പെടുന്നതും വാര്‍ത്തയാവാതിരിക്കുന്നതും. അതിലൊക്കെ സഭാ നേതൃത്തം ഇടപെടാതിരിക്കുന്നതും ഇതൊക്കെ …
Read More »മനുഷ്യക്കടത്ത് കേസ്: കന്യാസ്ത്രീകൾ ഹൈക്കോടതിയിലേക്ക്
റായ്പൂർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകൾ ഹൈക്കോടതിയിലേക്ക്. എൻ ഐ എ കോടതിയിൽ നടപടികൾ സങ്കീർണമാകാൻ സാധ്യതയുള്ളത് മുന്നിൽക്കണ്ടാണ് ഇന്ന് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. ജാമ്യാപേക്ഷയുമായി എൻ ഐ എ കോടതിയെ സമീപിക്കാൻ ഇന്നലെ സെഷൻസ് കോടതി നിർദേശിച്ചിരുന്നു. എൻഐഎയുടെ അന്വേഷണ പരിധിയിൽ ഇല്ലാത്ത കേസിൽ എൻ ഐ എ കോടതിയെ എങ്ങനെ സമീപിക്കും എന്ന ചോദ്യം ഇന്നലെ തന്നെ സന്യാസിനിമാരുടെ അഭിഭാഷകർ ഉയർത്തിയിരുന്നു. മാത്രമല്ല …
Read More »കന്യാസ്ത്രീകളുടെ കേസ് എന്‍ഐഎ കോടതിയിലേക്ക്; ജാമ്യം നല്‍കുന്നതിനെതിരെ കോടതിയില്‍ ബജ്‌റംഗദള്‍ പ്രതിഷേധം
റായ്പൂര്‍: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല. കുറ്റം മനുഷ്യക്കടത്താണെന്നും പരിഗണിക്കേണ്ടത് എന്‍ഐഎ കോടതിയാണെന്നും പറഞ്ഞാണ് കോടതി കേസ് പരിഗണിക്കുന്നത് മാറ്റിയത്. ജാമ്യത്തിനായി ബിലാസ്പൂരിലെ എന്‍ഐഎ സ്‌പെഷ്യല്‍ കോടതിയെ സമീപിക്കാനാണ് കോടതിയുടെ നിര്‍ദേശം. ഇതോടെ കന്യാസ്ത്രീകളുടെ ജയില്‍ മോചനം നീളുകയാണ്. അതേസമയം എന്‍ഐഎ വിഷയത്തില്‍ കേസെടുത്തില്ല. ഇത്തരമൊരു സാഹചര്യത്തില്‍ എന്‍ഐഎ കോടതിയെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് സമീപിക്കാനും കഴിയില്ല എന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഭാരതീയ ന്യായ …
Read More »കന്യാസ്ത്രീകളുടെ അറസ്റ്റ്: രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്
തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്ഭവനിലേക്ക് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. രാജ്യത്ത് ന്യൂനപക്ഷങ്ങല്‍ക്ക് നേരെ നടക്കുന്ന ന്യൂനപക്ഷ വേട്ടകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കെപിസിസി ആസ്ഥാനത്ത് നിന്നാണ് പ്രതിഷേധ നടത്തം തുടങ്ങിയത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ബിന്ദുകൃഷ്ണ, പി.സി വിഷുണുനാഥ് തുടങ്ങിയവരുള്‍പ്പെടെ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.
Read More »കന്യാസ്ത്രീകളുടെ അറസ്റ്റ്: ചര്‍ച്ചയ്ക്കായി പ്രതിപക്ഷ എംപിമാര്‍ ഛത്തീസ്ഗഡില്‍
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ പ്രതിപക്ഷ എംപിമാരുടെ സംഘം ഛത്തീസ്ഗഡിലെത്തി. എന്‍.കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍ എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗയിലെത്തിയത്. ഉപമുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സംഘം ചര്‍ച്ചകള്‍ നടത്തും. അതേസമയം അറസ്റ്റിലായ കന്യാസ്ത്രീകള്‍ പ്രലോഭനത്തിലൂടെ മനുഷ്യക്കടത്തിനും മതപരിവര്‍ത്തനത്തിനും ശ്രമം നടത്തിയെന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഇന്നലെ എക്‌സിലൂടെ പ്രതികരിച്ചത്. ഇത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയമാണ്. അതിന് രാഷ്്ട്രീയ നിറം നല്‍കരുത്. …
Read More »കന്യാസ്ത്രീകളുടെ മോചനം നീളും; പാര്‍ലമെന്റിന്റെ പുറത്ത് ശക്തമായ പ്രതിഷേധം
ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം. അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് മുദ്രാവാക്യമെഴുതിയ പേപ്പര്‍ ആന്റോ ആന്റണി എംപി പാര്‍ലമെന്റില്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. പാര്‍ലമെന്റ് കവാടത്തില്‍ ഇടത്, യുഡിഎഫ് എംപിമാര്‍ വെവ്വേറെ പ്രതിഷേധങ്ങളും നടത്തി. ഛത്തീസ്ഗഢ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും വെവ്വേറെ മറുപടി പറയണമെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഒറീസയില്‍, മധ്യപ്രദേശില്‍, ഛത്തീസ്ഗഢില്‍, മണിപ്പൂരിലെല്ലാമായി …
Read More »
DeToor reflective wanderings…