കാസര്‍ഗോഡ്: ദേശീയപാതയിലെ വഴിവിളക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ക്രെയിനിന്റെ മുകളിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണ് മണിയൂര്‍ പാലയാട് കെ.കെ അശ്വിന്‍ ബാബു (27), മടപ്പള്ളി സ്‌കൂളിനു സമീപം ദേരങ്ങോത്ത് എസ്.ആര്‍ അക്ഷയ് (25) എന്നിവരാണ് മരിച്ചത്. ബക്കറ്റ് സീറ്റില്‍ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ സീറ്റ് പൊട്ടി സര്‍വ്വീസ് റോഡിലേക്ക് വീഴുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. തലപ്പാടി-ചെര്‍ക്കള ദേശീയപാതയുടെ നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത യു.എല്‍.സി.സിയുടെ …
Read More »കാസർഗോഡ് നിയന്ത്രണം വിട്ട് ബസ്, കാത്തിരിപ്പു കേന്ദ്രത്തിൽ ഇടിച്ചു കയറി 6 മരണം
കാസര്‍ഗോഡ് : കാസർഗോഡ് – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പു കേന്ദ്രത്തിൽ ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. അമിത വേഗത്തിലെത്തിയ കർണാടക ആർടിസി ബസ് ആണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ 6 പേര്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം. ബസിൻ്റെ ബ്രേക്ക് പോയതാണ് അപകട കാരണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്ന ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഒരു ഓട്ടോയിലും ബസ് ഇടിച്ചിരുന്നു. …
Read More »ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ്
കാസർഗോഡ് : വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. കുടക് നപ്പോക്ക് സ്വദേശി പി.എ.സലിം (40) നെയാണു കോടതി ശിക്ഷിച്ചത്. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പ്രതി കുട്ടിയുടെ സ്വർണ്ണക്കമ്മലും മോഷ്ടിച്ചിരുന്നു. ശേഷം കുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. 2024 മേയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പുലർച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് …
Read More »പത്താംക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. കുടക് സ്വദേശിയായ 48 വയസ്സുകാരനാണ് അറസ്റ്റിലായത്. ഒരു മാസം മുന്‍പ് ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. പ്രതിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ നാട്ടിലെത്തിക്കുകയായിരുന്നു. ഹൗസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഒരാഴ്ച മുന്‍പാണ് 15കാരി വീട്ടില്‍ പ്രസവിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് മാതാവിന്റെയും കുട്ടിയുടെയും അടുത്ത് നിന്ന് മൊഴിയെടുത്തിരുന്നെങ്കിലും പ്രതി ആരാണെന്ന് …
Read More »ദേശീയ പാതയില്‍ വീണ്ടും മണ്ണിടിഞ്ഞു; വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കാസര്‍ഗോഡ്: ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് കാറിനു മുകളിലേക്ക് വീണു. അപകടത്തില്‍ നിന്നും കാറില്‍ യാത്ര ചെയ്യുകയായിരുന്ന അധ്യാപിക സിന്ധു അത്ഭുതകരമായി രക്ഷപ്പെട്ടു. താനീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലെ വീരമലക്കുന്നാണ് ദേശീയ പാതയിലേക്ക് ഇടിഞ്ഞുവീണത്. മണ്ണും കല്ലും പാതയിലേക്ക് വീഴുമ്പോള്‍ റോഡില്‍ വാഹനങ്ങളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ഇതിനു മുന്‍പ് പലവട്ടം വീരമലക്കുന്നിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞുവീണ് ഗതാഗതം മുടങ്ങിയിരുന്നു. മേഘ കണ്‍സ്ട്രക്ഷന്‍സ് ആണ് പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നേരത്തേ ഈ പ്രദേശത്തെ …
Read More »സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ മുകളിലേക്ക് ബെഞ്ച് മറിച്ചിട്ട് സീനിയര്‍ വിദ്യാര്‍ഥികള്‍
കാസര്‍കോട്: സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തിയെന്ന് പറഞ്ഞ് കാസര്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം. വിദ്യാര്‍ഥിയുടെ ശരീരത്തിലേക്ക് പ്ലസ് ടു വിദ്യാര്‍ഥികള്‍ ബെഞ്ച് മറിച്ചിട്ടെന്നും പരാതിയുണ്ട്. കാസര്‍കോട് ആദൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്സ് വിഭാഗം വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ബെഞ്ച് ദേഹത്തേയ്ക്ക് വീണ് വിദ്യാര്‍ഥിയുടെ കൈ ഒടിഞ്ഞു. രക്ഷിതാക്കളുടെ പരാതിയില്‍ ആറു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലിസ് കേസെടുത്തു. ഇതില്‍ നാലു പേരെ കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതായി …
Read More »കാസർകോട് ബേവിഞ്ചിയിൽ ദേശീയപാതയിൽ കുന്നിടിഞ്ഞു; ഗതാഗതം നിലച്ചു
മഞ്ചേശ്വരം: കാസർകോട് ബേവിഞ്ചിയിൽ ദേശീയപാതയിൽ കുന്നിടിഞ്ഞ് ഗതാഗതം പൂർണമായും തടസപ്പെട്ടു. പാതയിലൂടെ വാഹനങ്ങൾ കുറവായതിനാൽ വലിയ അപകടമാണ് ഒഴിവായത്. നേരത്തെയും ഇതേ സ്ഥലത്ത് ശക്തമായ മഴയിൽ കുന്നിടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചിരുന്നു. ദേശീയപാതയുടെ നിർമാണത്തിനായി കുന്നിടിച്ചാണ് നിർമാണം നടന്നത്.
Read More »കാസര്‍കോട് ദേശീയപാതയില്‍ വീണ്ടും വന്‍ വിള്ളല്‍
മഞ്ചേശ്വരം: കാസര്‍കോട് ദേശീയപാതയില്‍ വീണ്ടും വന്‍ വിള്ളല്‍ കണ്ടെത്തി. പീലിക്കോട് കാര്‍ഷിക സര്‍വകലാശാലക്ക് സമീപത്തെ ദേശീയപാതയിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതോടെ വിള്ളല്‍ ടാറിട്ട് അടക്കാനുള്ള ശ്രമത്തിലാണ് നിര്‍മാണ കമ്പനി. നേരത്തെ ചട്ടഞ്ചാലില്‍ പുതിയ ആറുവരിപ്പാതയുടെ ഭാഗമായി നിര്‍മിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡില്‍ വലിയ കുഴി രൂപപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപത്തും ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു. കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു. …
Read More »കാസര്‍കോട് മിന്നല്‍പ്രളയം; നിരവധി വീടുകളില്‍ വെള്ളം കയറി
മഞ്ചേശ്വരം: കാസര്‍കോട് ജില്ലയില്‍ അതിശക്തമായ മഴയില്‍ പല സ്ഥലങ്ങളിലും വെള്ളം കയറി. മഞ്ചേശ്വരം ഉള്‍പ്പടെയുള്ള വിവധ മേഖലകളിലാണ് വെള്ളം കയറിയത്. പാവൂര്‍, ഗെറുകട്ടെ, മച്ചമ്പാടി, പൊസോട്ട്, യേര്‍ക്കാട് ജംക്ഷന്‍ ഉള്‍പ്പടെ വിവിധ മേഖലകളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. മുഡംബൈലില്‍ വാഹനങ്ങള്‍ ഒഴുകിപ്പോയി. മഞ്ചേശ്വരം കരോടിയില്‍ ദേശീയപാത സര്‍വീസ് റോഡിലും വെള്ളം ഉയര്‍ന്നു. നിലവില്‍ വ്യാപക മഴക്കെടുതിയാണ് കാസര്‍കോട് ജില്ലയില്‍ …
Read More »കാസര്‍കോട് ദേശീയപാതയില്‍ ടാറിങ് കഴിഞ്ഞ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം
കാസര്‍കോട്: ദേശീയപാതയില്‍ ടാറിങ് നടന്ന ഭാഗത്ത് വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ചട്ടഞ്ചാലില്‍ പുതിയ ആറുവരിപ്പാതയുടെ ഭാഗമായി നിര്‍മിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിലാണ് വലിയ കുഴി രൂപപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപത്തും ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു. കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു. കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡാണ് കനത്തമഴയെത്തുടര്‍ന്ന് ഇടിഞ്ഞുവീണത്. റോഡ് ഇടിഞ്ഞ് …
Read More »
DeToor reflective wanderings…