Monday , July 14 2025, 6:11 pm

Tag Archives: nilambur by election

‘നന്ദിയുണ്ട് മാഷേ’; തോല്‍വിക്ക് പിന്നാലെ എം.വി ഗോവിന്ദന് റെഡ് ആര്‍മിയുടെ വിമര്‍ശനം

കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. സി.പി.ഐ.എം അനുകൂല സൈബര്‍ പേജുകളിലാണ് എം.വി ഗോവിന്ദനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ‘നന്ദിയുണ്ട് മാഷേ’ എന്നാണ് സി.പി.ഐ.എം അനുകൂല ഫേസ്ബുക്ക് പേജായ റെഡ് ആര്‍മിയുടെ പോസ്റ്റ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആദ്യമായാണ് ഒരു സിറ്റിങ് സീറ്റ് എല്‍.ഡി.എഫ് കൈവിടുന്നത്. എം. സ്വരാജിന്റെ സ്വീകാര്യത എല്‍.ഡി.എഫ് ഭരണവിരുദ്ധ തരംഗത്തില്‍ ഇല്ലാതായെന്നാണ് സോഷ്യല്‍ …

Read More »

നിലമ്പൂര്‍ പിടിച്ചെടുത്ത് യു.ഡി.എഫ്; ആര്യാടന്‍ ഷൗക്കത്തിന് മിന്നും വിജയം

മലപ്പുറം: നിലമ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് തിളക്കമേറിയ വിജയം. 11,005 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷൗക്കത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജിനെ തോല്‍പ്പിച്ചത്. ആര്യാടന്‍ ഷൗക്കത്ത് 69,932 വോട്ടും സ്വരാജ് 59,140 വോട്ടും പിടിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച പി.വി. അന്‍വര്‍ 17,873 വോട്ടുകളാണ് നേടിയത്. യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ശക്തികേന്ദ്രങ്ങളില്‍ നിന്ന് അന്‍വറിന് വോട്ട് പിടിക്കാന്‍ സാധിച്ചു. യു.ഡി.എഫിന് മുന്‍തൂക്കമുള്ള വഴിക്കടവ് അടക്കമുള്ള പഞ്ചായത്തുകളിലും എല്‍.ഡി.എഫിന് മുന്‍തൂക്കമുള്ള …

Read More »

ഇത്രയും വോട്ട് ലഭിച്ചയാളെ തള്ളികളയാനാകില്ല; അന്‍വറിനെ തള്ളാതെ കെ.പി.സി.സി പ്രസിഡന്റ്

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി. അന്‍വര്‍ യു.ഡി.എഫിനൊപ്പം നിക്കണമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ഇത്രയും വോട്ട് ലഭിച്ചയാളെ തള്ളികളയാനാകില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. അന്‍വറിന് മുന്നില്‍ ആരും വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും വാതില്‍ അടച്ചെങ്കില്‍ ആവശ്യം വന്നാല്‍ തുറക്കാന്‍ താക്കോല്‍ ഉണ്ടാകുമല്ലോയെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. 10467 വോട്ടാണ് ഇതുവരെ പി.വി അന്‍വറിന് നേടാനായത്.

Read More »

നിലമ്പൂര്‍ ജനവിധി; ഇഞ്ചോടിഞ്ച് പോരാട്ടം; വോട്ട് പിടിച്ച് പി.വി അന്‍വര്‍

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ യുഡിഎഫിനൊപ്പം. വോട്ടെണ്ണല്‍ മൂന്ന് റൗണ്ട് പിന്നിടുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നിലമ്പൂരില്‍ നടക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി അന്‍വറും കൂടുതല്‍ വോട്ട് നേടുന്നുണ്ട്. ആദ്യ രണ്ട് റൗണ്ടില്‍ ഷൗക്കത്തിന് 1239 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. ആദ്യ റൗണ്ടില്‍ 419 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. 3614 വോട്ടാണ് ഷൗക്കത്ത് ആദ്യ റൗണ്ടില്‍ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് 3195 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍ …

Read More »

നിലമ്പൂരിൽ ഇന്ന് നിലനിൽപ്പിനായുള്ള പോര്; വോട്ടെടുപ്പ് ആരംഭിച്ചു

നിലമ്പൂർ: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. 263 ബൂത്തുകളിലാണ് ജനങ്ങൾ വിധിയെഴുതുക. 2.32 ല​ക്ഷം പേ​രാ​ണ് വി​ധി​യെ​ഴു​തു​ന്ന​ത്. തെരഞ്ഞെടുപ്പ് ഫലം ജൂൺ 23ന് പ്രഖ്യാപിക്കും. എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റായിരുന്ന നിലമ്പൂരിൽ ഇക്കുറി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജിനെയാണ് സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്. ആര്യാടൻ ഷൗക്കത്താണ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി. എൽ.ഡി.എഫുമായി തെറ്റി എം.എൽ.എ സ്ഥാനം രാജിവെച്ച പി.വി അൻവറും മത്സരരംഗത്തുണ്ട്. മോഹൻ ജോർജാണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി.

Read More »

കോൺ​ഗ്രസിനെ തോൽപ്പിക്കാൻ ഏത് ചെകുത്താനെയും സി.പി.ഐ.എം കൂടെ കൂട്ടും; വി.ഡി സതീശൻ

നിലമ്പൂർ: കോൺ​ഗ്രസിനെ തോൽപ്പിക്കാൻ ഏത് ചെകുത്താനെയും സി.പി.ഐ.എം കൂടെ കൂട്ടുമെന്ന് വി.ഡി സതീശൻ. ആർ.എസ്.എസുമായി അടിയനന്തരാവസ്ഥ കാലത്ത് സഹകരിച്ചിരുന്നുവെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.ഐ.എമ്മിനെതിരെ പ്രതിപക്ഷ നേതാവിന്റെ ആരോപണം. കോൺഗ്രസ് വിരുദ്ധതയുടെ ഭാഗമായി ഏത് ചെകുത്താനുമായും കൂട്ടുകൂടിയും കോൺഗ്രസിനെ പരാജയപ്പെടുത്താനാണ് മുമ്പും ഇപ്പോഴും സി.പി.ഐ.എം ശ്രമിക്കുന്നതെന്ന് വി.ഡി സതീശൻ പറഞ്ഞു. ആർ.എസ്.എസിന്റെ വോട്ട് കിട്ടിയതായി പല അഭിമുഖങ്ങളിലും പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. …

Read More »

അടിയന്തരാവസ്ഥ കാലത്ത് ആർ.എസ്.എസുമായി സഹകരിച്ചു; എം.വി ​ഗോവിന്ദന്റെ പ്രസ്താവന ആയുധമാക്കാൻ യു.ഡി.എഫ്

മലപ്പുറം: അടിയന്തരാവസ്ഥാ കാലത്ത് അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി ഇടതുപക്ഷം സഹകരിച്ചിട്ടുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. നിലമ്പൂർ തെരഞ്ഞെടുപ്പ് തലേദിവസം വന്ന ​ഗോവിന്ദന്റെ പ്രസ്താവന എൽ.ഡി.എഫിനെതിരെ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങിയിരിക്കുകയാണ് യു.ഡി.എഫ്. എന്നാൽ എം.വി ​ഗോവിന്ദനെ തിരുത്തി എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് രം​ഗത്തെത്തി. അടിയന്തരാവസ്ഥ കാലത്ത് ആർ.എസ്.എസുമായല്ല ജനതാ പാർട്ടിയുമായാണ് സഹകരിച്ചതെന്ന് എം. സ്വരാജ് പറഞ്ഞു. അന്ന് ജനതാ പാർട്ടിക്ക് വർ​ഗീയ നിലപാട് ഉണ്ടായിരുന്നില്ലെന്നും സ്വരാജ് പറഞ്ഞു. …

Read More »

അൻവർ ഉപതെരഞ്ഞെടുപ്പ് പ്ലെയർ ഓഫ് ദ മാച്ച്; നിലമ്പൂരിൽ യൂസഫ് പത്താൻ

മലപ്പുറം: പി.വി. അൻവറിന് വേണ്ടി നിലമ്പൂരിൽ വോട്ട് തേടി തൃണമൂൽ കോൺ​ഗ്രസ് എം.പിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താൻ. അൻവർ ഉപതെരഞ്ഞെടുപ്പിലെ ഓപണറും പ്ലെയർ ഓഫ് ദ മാച്ചും ആണെന്ന് യൂസഫ് പത്താൻ പറഞ്ഞു. അൻവറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് യൂസഫ് പത്താൻ നിലമ്പൂരിലെത്തിയത്. വൈകിട്ട് മൂന്ന് മണിക്ക് നിലമ്പൂരിൽ റോഡ് ഷോയിലും യൂസഫ് പത്താൻ പങ്കെടുക്കും.  

Read More »

നിലമ്പൂരിലും പെട്ടി വിവാദം: ഷാഫി പറമ്പിൽ സ‍ഞ്ചരിച്ച വാഹനം പരിശോധിച്ചതിന് പിന്നാലെ വാക്ക് തർക്കം

മലപ്പുറം: പാലക്കാട്ടെ പെട്ടി വിവാദത്തിന് സമാനമായി നിലമ്പൂരിലും ചർച്ചയായി പെട്ടി പരിശോധന. ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചതാണ് വിവാദമായത്. വെളളിയാഴ്ച രാത്രി 10 മണിയോടെ നിലമ്പൂരിലെ വടപുറത്തായിരുന്നു വാഹന പരിശോധന നടന്നത്. വാഹന പരിശോധനക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്യോഗസ്ഥരോട് കയർക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിനക്ക് സർവീസിനുള്ള പാരിതോഷികം തരാമെന്നും ഇടതുപക്ഷ നേതാക്കളുടെ പെട്ടി ഇതുപോലെ പരിശോധിക്കുമോ എന്നും രാഹുൽ പറഞ്ഞു. …

Read More »

സതീശനെ മാറ്റണം,ആഭ്യന്തരം വേണം; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ഉപാധികളുമായി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ യു.ഡി.എഫിന് മുന്നില്‍ ഉപാധികളുമായി പി.വി. അന്‍വര്‍. 2026ല്‍ യു.ഡി.എഫ് അധികാരത്തിലെത്തുകയാണെങ്കില്‍ ആഭ്യന്തര വകുപ്പും വനം വകുപ്പും വേണമെന്നും വി.ഡി. സതീശനെ നേതൃ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമാണ് അന്‍വറിന്റെ ആവശ്യം. ഇത് അംഗീകരിച്ചാല്‍ യു.ഡി.എഫ് മുന്നണി പോരാളിയായി താന്‍ ഉണ്ടാകുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഇന്ന് രാവിലെ ഒമ്പതുമണിവരെയും യു.ഡി.എഫിന്റെ വേണ്ടപ്പെട്ട നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിരുന്നു. അവരോട് ഞാന്‍ …

Read More »