Tuesday , July 15 2025, 3:16 am

Culture

മണ്‍സൂണ്‍കാറ്റിന്റെ ചരിത്രപശ്ചാത്തലം

ഡോ. എം.സി.വസിഷ്ഠ് ‘കൊല്ലം അറുനൂറ്റി എഴുപത്തിമൂന്ന് ഇടവമാസം ഒമ്പതാം തീയതി (1498 മെയ് 20ന്) ഞായറാഴ്ചയില്‍ തന്നെ കോഴിക്കോട് നിന്ന് തെക്കോട്ട് മീന്‍പിടിക്കാന്‍ പോയ ചില മുക്കുവര്‍ നാലു കപ്പല്‍ പടിഞ്ഞാറേ ദിക്കില്‍ നിന്നു വന്ന് നങ്കൂരമിടുന്നത് കണ്ടു. മീന്‍ വില്പാനടുത്തപ്പോള്‍ ഒരിക്കലും കാണാത്ത വേഷവും ഭാഷയും വിചാരിച്ച് വളരെ അതിശയിച്ചു. സാമൂതിരി വര്‍ത്തമാനമറിഞ്ഞു. പോര്‍ത്തുഗല്‍ രാജാവ് മുളക് മുതലായ മലയാള ചീനച്ചരക്കുകളെ അന്വേഷിക്കാന്‍ അയച്ചിരിക്കുന്നവരാണവര്‍. മഴക്കാലത്തിനു മുമ്പ് കപ്പല്‍ …

Read More »

മരിച്ചിട്ടും മരിക്കാത്ത മൈക്കിൾ ജാക്സൺ

മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും 600 മില്യൺ ഡോളർ വരുമാനം. പോപ്പ് സംഗീതത്തിലെ ഇതിഹാസതാരം മൈക്കിൾ ജാക്സൺ. പാശ്ചാത്യ ജനപ്രിയ സംഗീതത്തിലെ അവസാനവാക്കായ ജാക്സൺ ത്രില്ലർ പോപ്പ് സംഗീത ലോകത്തെ ഇളക്കിമറിച്ചു. നിലവിൽ ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായിക ടൈലർ സ്വിഫ്റ്റ് ആണ്, എന്നാൽ ഒന്നര പതിറ്റാണ്ട് മുമ്പ് വിട പറഞ്ഞ ഇതിഹാസതാരത്തിനാണ് അവരെക്കാൾ കൂടുതൽ വരുമാനം. സ്വിഫ്റ്റ് ന്റെ 2024ലെ വരുമാനം 40 കോടി ഡോളറാണ് ജാക്സനേക്കാൾ …

Read More »

ആത്മഹത്യ ചെയ്യുന്ന പക്ഷികൾ

ഈ ഗ്രാമത്തിലെ അനേകം പറവകൾ പ്രത്യേകമായ രീതിയിൽ പെരുമാറാനും ഇരുണ്ട ആകാശത്ത് ലക്കും ലഗാനവും ഇല്ലാതെ കറങ്ങി പറക്കാനും തുടങ്ങും. ഇതിൽ ചിലതൊക്കെ മരങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും മറ്റു വസ്തുക്കളിലേക്കും വന്നിടിക്കുന്നതും കാണാം. ഗ്രാമത്തിലെ ഒന്നര കിലോമീറ്റർ നീളമുള്ള ഒരു പ്രത്യേക മേഖലയിലാണ് ഈ പ്രതിഭാസം നടക്കുന്നത്. അസമിലെ ദിമ ഹസാവോ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജതിങ്ങ ഗ്രാമത്തിൽ കാൽ ലക്ഷം പേർ മാത്രമാണ് താമസിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ …

Read More »

കൊട്ടിയൂരിൽ ഓടപ്പൂവിൻ്റെ ഉത്സവമായി

വിശ്വാസവും ദേവസാന്നിധ്യവും ഉറപ്പു വരുത്തും ഓടപ്പൂവ് . വർഷം മുഴുവൻ വീടുകളിൽ തൂക്കിയിടണം. മുളയിൽ നിന്ന് ഉണ്ടാക്കിയെടുക്കുന്നതാണ് ഈ പൂക്കൾ . ദക്ഷ രാജാവിൻ്റെ താടിയുടെ പ്രതീകമാണിത്. എല്ലാവർഷവും ഇടവം മിഥുനം മാസങ്ങളിൽ ഓടപ്പൂ മഹോത്സവം അരങ്ങേറുന്നത് കണ്ണുരിലെ അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ .കൊട്ടിയൂർ വൈശാഖ മഹോത്സവം എന്ന പേരിൽ ജൂൺ എട്ടു മുതൽ ജൂലായ് 14 വരെ . ബാവലി പുഴക്കരയിൽ വനത്തിനുള്ളിൽ ഉത്സവത്തിന് മാത്രമായി ക്ഷേത്രം കെട്ടിപ്പൊക്കും. …

Read More »

വിവാഹദിവസം മാത്രം കുളിക്കുന്നവർ

കുളിക്കുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം,ശരീരം ശുചിയാക്കാൻ പുക.ഇങ്ങനെയും ചില സ്ത്രീകൾ ഉണ്ട്. ആഫ്രിക്കയിലെ വടക്കൻ നമീബിയയിൽ പൊതുസമൂഹത്തിൽ നിന്ന് നൂറ്റാണ്ടുകളായി ഒറ്റപ്പെട്ട് ജീവിക്കുന്ന ഹിംബ ഗോത്രവർഗ്ഗക്കാർ.വിചിത്രമായ ഒരു ആചാരമാണ് ഇവിടുത്തെ സ്ത്രീകൾ അവരുടെ ജീവിത കാലത്തിൽ ഒരിക്കൽ, വിവാഹ ദിവസം മാത്രമേ കുളിക്കാറുള്ളൂ എന്നത്. ശുചിത്വത്തെക്കുറിച്ചും സ്വയം വൃത്തിയാക്കുന്നതിനെ കുറിച്ചും തികച്ചും വേറിട്ട കാഴ്ചപ്പാടാണ് ഇവർക്കുള്ളത്. അതുകൊണ്ടുതന്നെ ഏറ്റവും വൃത്തിഹീനരാണ് ഇവർ എന്ന് കരുതേണ്ട. ആഫ്രിക്കയിലെ ഗോത്രവർഗങ്ങൾക്കിടയിൽ ഏറ്റവും സുന്ദരിമാരാണ് …

Read More »

കൊട്ടക്കയും ശലഭങ്ങളും

സജീവ് ഉച്ചക്കാവിൽ സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ നിങ്ങളീ ഭൂമിയിൽ ഇല്ലാതിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ലോകം.. വയലാർ സ്വപ്നങ്ങളെ പറ്റി എഴുതുന്ന പാട്ടിൽ നിന്ന് ചിത്രശലഭങ്ങളും ചിറകടിക്കുന്നുണ്ട്.. പൂമ്പാറ്റകൾ ഭൂമിയെ മനോഹരമായി നിലനിർത്തുന്നതിൻ്റെ കൂടി പാട്ടായത് മാറുന്നു.. പൂക്കൾ നിറഞ്ഞു വിടർന്ന ഒരു കൊട്ടക്ക മരത്തെ പൊന്തച്ചുറ്റനും (Neptis hylas)വർണ്ണപ്പരപ്പനും (Coladenia indrani) വരയൻപരപ്പനും (Odontoptilum angulata) വെള്ളിലത്തോഴിയും (Moduza procris)മറ്റനേകം ആറുകാലിപ്പറജാതികളും ചുറ്റിപ്പറക്കുന്നിടത്തുനിന്നാണ് ഈ പാട്ടോർമിച്ചത്. കേരളത്തിലെ നാട്ടിൻപുറങ്ങളിലെല്ലാം …

Read More »

അയർലാൻ്റിൽ പശുക്കൾക്കും പാസ്പോർട്ട് വേണം

കൊണ്ടു നടക്കാൻ ,വിൽക്കാൻ ,തീറ്റി പോറ്റാൻ. എല്ലാറ്റിനും പശുക്കൾക്ക് പാസ്പോർട്ടും തിരിച്ചറിയൽ നമ്പറും വേണം അയർലാൻ്റിൽ .ജനിച്ച് 27 ദിവസത്തിനകം പശുക്കുട്ടികളെ സർക്കാറിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് പാസ്പോർട്ട് വാങ്ങണം. ഇതിൽ തിരിച്ചറിയൽ നമ്പർ, ജനന തീയതി, ഉടമയുടെ പേരുവിവരം എല്ലാം ചേർക്കണം. കൈമാറ്റം ചെയ്യുമ്പോൾ പുതിയ ഉടമ അദ്ദേഹത്തിൻ്റെ വിശദാംശങ്ങളും ചേർക്കണം. ഒപ്പം പശുവിനെ തീറ്റിപോറ്റുന്ന സ്ഥലത്തിൻ്റെ വിശദാംശങ്ങളും . യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വിൽക്കൽവാങ്ങൽ നടത്തുമ്പോഴും ഈ …

Read More »

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ‘കമ്മ്യൂണിസ്റ്റും’ ആര്‍ക്കൈവ്‌സ് രേഖകളില്‍

എം.സി വസിഷ്ഠ് ദേശാഭിമാനിയുടെ ഒപ്പം തന്നെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാലങ്ങളിലെ മറ്റൊരു പ്രസിദ്ധീകരണമായിരുന്നു കമ്മ്യൂണിസ്റ്റ്. പാര്‍ട്ടിയുടെ താത്വിക രാഷ്ട്രീയ പ്രസിദ്ധീകരണമായിരുന്നു കമ്മ്യൂണിസ്റ്റ് (പി.പി. അബൂബക്കര്‍, ദേശാഭിമാനി ചരിത്രം, പേജ് 147.) 1947 ഒക്ടോബര്‍ 16ന് കോഴിക്കോട്ടു നിന്നാണ് കമ്മ്യൂണിസ്റ്റ് എന്ന പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ആദ്യത്തെ എഡിറ്റര്‍ കെ.ദാമോദരന്‍ ആയിരുന്നു. പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ വി.ടി. ഇന്ദുചൂഡനും. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ആര്‍ക്കൈവ്സ് മദ്രാസ് ഗവണ്‍മെന്റിന്റെ പബ്ലിക് ഡിപ്പാര്‍ട്ട്മെന്റ് ബണ്ടില്‍ …

Read More »

മൈസൂർ പാക്ക് പേര് മാറ്റണോ?

മൈസൂർ കൊട്ടാരത്തിലാണ് ആദ്യ മൈസൂർപാക്കുണ്ടായത്. കക്കാസുരമാടപ്പയായിരുന്നു ഷെഫ്. അദ്ദേഹത്തിൻ്റെ പിന്തുടർച്ചക്കാർ ഇപ്പോഴും മൈസൂരുവിലുണ്ട്. മൈസൂർ പാക്കിനെ മൈസൂർ ശ്രീയാക്കിയത് രാജസ്ഥാനിലെ ഏതാനും കച്ചവടക്കാരാണ്. പാക്ക് എല്ലാം പാക്കിസ്ഥാനാണെന്നും ദേശവിരുദ്ധമാണെന്നും പറഞ്ഞാണ് മൈസൂർ പാക്കിൻ്റെ പേര് മാറ്റിയത്. മൈസൂർ ശ്രീയാക്കിയത്. എല്ലാ മഹത്തായ സാംസ്കാരികപാരമ്പര്യങ്ങൾക്കും തനതായ പേരുകളുണ്ട്. മാറ്റാനാവില്ലെന്ന് മാടപ്പയുടെ കൊച്ചുമകൻ നടരാജ് വിശദീകരിച്ചു.കന്നഡത്തിൽ പാക്കെന്ന് പറഞ്ഞാൽ പഞ്ചസാരക്കൂട്ട്. ഈ മധുരത്തോട് ജന്മസ്ഥലത്തിൻ്റെ പേരും ചേർത്താണ് മൈസൂർ പാക്കുണ്ടായത്. പാക്ക് പേർഷ്യൻ …

Read More »

മോതിരക്കണ്ണി – സജീവ് ഉച്ചക്കാവില്‍

സജീവ് ഉച്ചക്കാവില്‍ വടക്കെമലബാറില്‍, തെയ്യങ്ങള്‍ അരങ്ങൊഴിഞ്ഞു കൊണ്ടിരിക്കുന്ന വേനലറുതിയില്‍, വിശാലമായ ചെങ്കല്‍മേടുകളിലെ കാവുകളില്‍ നിന്നും കുറ്റിക്കാടുകളില്‍ നിന്നും ആകര്‍ഷകമായ മഞ്ഞപ്പൂക്കള്‍ തുറ്റുപൂത്ത് മോതിരക്കണ്ണികള്‍ മഴക്കാലത്തെ വരവേല്‍ക്കുകയായി.. പോക്കുവെയില്‍ ഉരുക്കി പണിത സ്വര്‍ണ വര്‍ണ്ണത്തിലുള്ള പൂക്കള്‍ വാരി വാരിയണിഞ്ഞ് ഈ വേനലും ഞങ്ങള്‍ അതിജീവിച്ചു എന്ന ആഘോഷത്തോടെ.. ഇന്ത്യയിലുടനീളം വരണ്ട കുറ്റിക്കാടുകളിലൊക്കെ (Scrub jungle) ഇവ കണ്ടുവരുന്നുണ്ട്. ജലലഭ്യത കുറഞ്ഞ പ്രദേശങ്ങളില്‍ വളരാന്‍ കഴിയുന്ന അനുകൂലനങ്ങളാല്‍ അനുഗ്രഹീതമാണ് ഈ സസ്യം. തൊട്ടടുത്ത …

Read More »