Monday , July 14 2025, 5:28 pm

Tag Archives: movienewslive

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്; നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. തുടര്‍ച്ചയായ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും.        

Read More »

അപമര്യാദയായി പെരുമാറിയെന്ന പരാതി; വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍ ടോം ചാക്കോ

കൊച്ചി: ഷൂട്ടിങ് ലൊക്കേഷനില്‍ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടി വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷൈന്‍ മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ ആരോപണം. ഇതു സംബന്ധിച്ച് നടി ഫിലിം ചേംബറിനും അമ്മക്കും സിനിമയിലെ ആഭ്യന്തര കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. ഷൈനും വിന്‍സിയും ഒന്നിച്ചെത്തിയ ഒരു പരിപാടിക്കിടെയാണ് സംഭവം. മനപൂര്‍വമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഷൈനിന്റെ തുറന്നുപറച്ചില്‍. ഓരോ കാര്യവും …

Read More »

ലക്കി ഭാസ്‌കര്‍ 2 ഉണ്ടാകുമോ?; സൂചന നല്‍കി സംവിധായകന്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു ലക്കി ഭാസ്‌കര്‍. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കിയിരിക്കുകയാണ് സംവിധായകന്‍ വെങ്കി അട്ലൂരി. തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കിയത്. ലക്കി ഭാസ്‌കറിന്റെ രണ്ടാം ഭാഗം നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്നാണ് സംവിധായകന്‍ പറഞ്ഞത്.

Read More »

റെയ്‌ന ഇനി സിനിമാ നടന്‍; പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ഇനി സിനിമാ നടന്‍. തമിഴ് ചിത്രത്തിലൂടെയാണ് റെയ്‌ന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ക്രിക്കറ്റ് തന്നെയാണ് സിനിമയുടെ കഥ. ലോഗന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചെന്നൈയില്‍ വച്ച് വെള്ളിയാഴ്ചയാണ് സിനിമ ഔദ്യോഗികമായി ലോഞ്ച് ചെയ്ത്. ഡ്രീം നൈറ്റ് സ്റ്റോറീസ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ശരവണ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ പേരോ മറ്റു അഭിനേതാക്കളുടെ വിവരമോ പുറത്തുവന്നിട്ടില്ല. സന്ദീപ് കെ …

Read More »

ജെ.എസ്.കെ വിവാദം; സെന്‍സര്‍ ബോര്‍ഡിന്റെ പ്രശ്‌നമെന്തെന്ന് സിനിമ കണ്ട് പരിശോധിക്കാന്‍ ഹൈക്കോടതി

കൊച്ചി: ജാനകി vs സ്‌റ്റേറ്റ് ഓഫ് കേരളയുടെ പേര് വിവാദത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. സിനിമ കാണാന്‍ തയാറാണെന്ന് ഹൈക്കോടതി അറിയിച്ചു. ശനിയായഴ്ച സിനിമ കാണാനുള്ള അവസരം ഒരുക്കണമെന്ന് നിര്‍മാതാക്കളെ കോടതി അറിയയിച്ചിട്ടുണ്ട്. സിനിമയുടെ ജാനകി എന്ന പേര് മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെ ചോദ്യം ചെയ്താണ് അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Read More »

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും സിനിമയിലേക്ക്; ആശംസ നേര്‍ന്ന് സൂപ്പര്‍സ്റ്റാര്‍

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക്. ആശിര്‍വാദ് സിനിമാസിന്റെ 37ാമത് ചിത്രത്തില്‍ നായികയായാണ് വിസ്മയയുടെ അരങ്ങേറ്റം. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് വിസ്മയ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിനായി തയാറെടുക്കുന്ന വിസ്മയക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ രംഗത്തെത്തുകയും ചെയ്തു. ‘ഡിയര്‍ മായക്കുട്ടീ, സിനിമയുമായുള്ള ആജീവനാന്ത സ്‌നേഹ ബന്ധത്തിലേക്കുള്ള ആദ്യപടിയാകട്ടെ നിന്റെ ‘തുടക്കം” -ചിത്രത്തിന്റെ പേരുള്‍പ്പെടുന്ന പോസ്റ്ററിനൊപ്പം മോഹന്‍ലാല്‍ എക്‌സില്‍ കുറിച്ചു.

Read More »

മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ ജീവിതം ഇനി പാഠപുസ്തകമാകും

നടന്‍ മമ്മൂട്ടിയുടെ ജീവിതം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തും. മഹാരാജാസ് കോളേജിന്റെ സിലബസിലാണ് മമ്മൂട്ടി ഇടംപിടിച്ചിരിക്കുന്നത്. കോളേജിലെ രണ്ടാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള ‘സെന്‍സിങ്ങ് സെല്ലുലോയിഡ് മലയാളസിനിമയുടെ ചരിത്രം’ എന്ന പേപ്പറിലാണ് മമ്മൂട്ടിയുടെ ജീവിതം പാഠ്യ വിഷയമാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ജീവിതത്തോടൊപ്പം അദ്ദേഹം മലയാള സിനിമക്ക് നല്‍കിയ സംഭാവനകളും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read More »

മെലിഞ്ഞവളെന്ന് പരിഹാസം; താന്‍ ചെയ്യുന്ന വര്‍ക്കൗട്ടില്‍ മൂന്നെണ്ണമെങ്കിലും ചെയ്തുകാണിക്കെന്ന് സാമന്ത

സമൂഹമാധ്യമങ്ങില്‍ തന്നെ ബോഡി ഷെയ്മിങ് ചെയ്യുന്നവര്‍ക്ക് മറുപടിയുമായി നടി സാമന്ത. മെലിഞ്ഞവളെന്ന് വിളിക്കുന്നവര്‍ക്ക് താന്‍ ചെയ്യുന്ന വര്‍ക്കൗട്ടില്‍ മൂന്നെണ്ണമെങ്കിലും ചെയ്തുകാണിക്കാന്‍ ആകുമോയെന്നാണ് സാമന്തയുടെ ചോദ്യം. വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കൊണ്ടാണ് സാമന്തയുടെ പ്രതികരണം. നിങ്ങള്‍ക്ക് ഇതില്‍ മൂന്നെണ്ണമെങ്കിലും ചെയ്യാന്‍ കഴിയില്ലെങ്കില്‍, എന്നെ മെലിഞ്ഞവള്‍, രോഗി എന്നൊന്നും വിളിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Read More »

തിയേറ്ററില്‍ തകര്‍ന്നടിഞ്ഞു; തഗ് ലൈഫിന് ലഭിക്കാന്‍ പോകുന്നത് 25 ലക്ഷം രൂപ പിഴ

കോടികള്‍ മുടക്കി നിര്‍മിച്ച കമല്‍ ഹാസന്‍ മണിരത്‌നം ചിത്രമാണ് തഗ് ലൈഫ്. ചിത്രം ബോക്‌സോഫീസില്‍ വന്‍ പരാജയം ആയിരുന്നു. ഇപ്പോഴിതാ തഗ് ലൈഫിന് 25 ലക്ഷം രൂപ പിഴ ചുമത്താനൊരുങ്ങുകയാണ് മള്‍ട്ടിപ്ലെക്‌സ് ശൃംഖലകള്‍. തിയേറ്ററുകളില്‍ കാര്യമായ നേട്ടം ലഭിക്കാതായതോടെ ചിത്രം നേരത്തെ ഒ.ടി.ടിയിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെയാണ് പിഴ ചുമത്താന്‍ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകള്‍ നീക്കം നടത്തുന്നത്. 37 വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നവും കമല്‍ഹാസനും ഒന്നിച്ച് ഒരുക്കിയ തഗ് ലൈഫില്‍ പ്രേക്ഷകര്‍ …

Read More »

‘ദൈവങ്ങളുടെ പേര് സിനിമക്കിടരുതെന്ന് പറയാന്‍ ഭരിക്കുന്നത് താലിബാന്‍ അല്ല’; ജെ.എസ്.കെ സംവിധായകന്‍

നടന്‍ സുരേഷ് ഗോപി നായകനായെത്തുന്ന ജെ.എസ്.കെ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നതിനിടെ വിമര്‍ശനവുമായി ചിത്രത്തിന്റെ സംവിധായകന്‍. ദൈവങ്ങളുടെ പേര് സിനിമക്ക് ഇടരുതെന്ന് പറയാന്‍ ഭരിക്കുന്നത് താലിബാന്‍ അല്ലെന്ന് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ പറഞ്ഞു. ഒരു പുരാണ കഥയോ ചരിത്ര സംഭവമാ അല്ല ഈ സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിവൈസ് കമ്മറ്റിക്ക് ഇത് മനസിലാകുമെന്നാണ് കരുതുന്നെന്നും പ്രവീണ്‍ പറഞ്ഞു.    

Read More »