Monday , July 14 2025, 6:07 pm

Health

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ അതീവ ജാഗ്രത; മൂന്ന് ജില്ലകളിലായി 345 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. മൂന്ന് ജില്ലകളിലും കണ്ട്രോള്‍ റൂമുകള്‍ തുറന്നു. നിപ സ്ഥിരീകരിച്ച രണ്ട് പേരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലെ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ അധികൃതരെ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മങ്കട സ്വദേശിയായ പതിനെട്ടുകാരിയുടെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ, മലപ്പുറം ജില്ലയിലെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, മങ്കട, കുറുവ പഞ്ചായത്തുകളിലെ ഇരുപത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ …

Read More »

നിപ; കോഴിക്കോട് ഉള്‍പ്പടെ മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതനിര്‍ദേശം നല്‍കിയത്. നാട്ടുകല്‍ കിഴക്കുപുറം കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ 100ലധികം പേര്‍ ഹൈറിസ്‌ക് പട്ടികയിലാണുള്ളത്. ഇന്ന് രാവിലെയാണ് ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചത്. ബന്ധുക്കളും യുവതി ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം നിരീക്ഷണത്തിലാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി …

Read More »

പാലക്കാട് യുവതിക്ക് നിപ; 100ലധികം പേര്‍ ഹൈറിസ്‌ക് പട്ടികയില്‍

പാലക്കാട്: ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചു. പാലക്കാട് നാട്ടുകല്‍ സ്വദേശിയായ 38കാരിക്കാണ് പുണെയിലെ ലെവല്‍ 3 വൈറോളജി ലാബിലെ പരിശോധനയില്‍ നിപ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 100ലധികം പേരാണ് ഹൈറിസ്‌ക് പട്ടികയിലുള്ളത്.  

Read More »

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ സംശയം; പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ക്വാറന്റീനില്‍

കോഴിക്കോട്: ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി മരിച്ചത് നിപ വൈറസ് മൂലമെന്ന് സംശയം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനഫലം പോസിറ്റിവാണ്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ക്വാറന്റീനില്‍ പ്രവേശിച്ചു. ജൂണ്‍ 28നാണ് 18കാരിയെ അതിഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ജൂലൈ ഒന്നിന് മരണം സംഭവിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. …

Read More »

നിങ്ങൾ രാത്രിയിൽ ലൈറ്റ് ഇട്ടിട്ടാണോ ഉറങ്ങാറ്?

ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമെന്ന് അറിയാമോ? രാത്രിയിൽ കൃത്രിമ വെളിച്ചം ഏൽക്കുന്നതിലൂടെ ശരീരത്തിന്റെ മെറ്റബോളിസത്തിലും സ്ഥിരമായ ഉറക്കചക്രത്തിലും വ്യതിയാനങ്ങൾ ഉണ്ടാകും. ഇത് മെലറ്റോണിൻ, സ്റ്റിറോയ്ഡുകൾ തുടങ്ങി ഹോർമോണുകളുടെ ഉൽപാദനത്തെ ബാധിക്കും. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവും വർദ്ധിക്കും. മാത്രമല്ല രാത്രി സമയങ്ങളിലും ഹൃദയമിടുപ്പും മറ്റ് ഹൃദയസംബന്ധമായ പ്രവർത്തനങ്ങളും കുറഞ്ഞ അളവിലായിരിക്കും. ഇത് പകൽ സമയത്ത് കൂടിയിരിക്കും. ഉറങ്ങാൻ കിടക്കുമ്പോൾ ചെറിയ വെളിച്ചം ആണെങ്കിൽ പോലും ശരീരത്തെ സ്വാഭാവികമായ ജാഗ്രതാവസ്ഥയിലാക്കുന്നു. …

Read More »

മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചു; മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസുകാരന്‍ മരിച്ചു

മലപ്പുറം: മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് ഒരു വയസുള്ള കുഞ്ഞ് മരിച്ചു. വളാഞ്ചേരി പാങ്ങ് സ്വദേശികളായ ഹിറ ഹറീറ, നവാസ് ദമ്പതികളുടെ കുഞ്ഞ് എസന്‍ എര്‍ഹാനാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കാടാമ്പുഴ പൊലീസ് കേസെടുത്തു. അക്യുപങ്ചര്‍ ചികിത്സ നടത്തുന്നയാളാണ് കുഞ്ഞിന്റെ മാതാവ് ഹിറ ഹറീറ. വീട്ടില്‍ വെച്ചായിരുന്നു ഹിറ ഹറീറ കുഞ്ഞിനെ പ്രസവിച്ചത്. തുടര്‍ന്ന് സുഖപ്രസവം വിവരിച്ച് ഇവര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്ന …

Read More »

കേരളത്തിൽ 24 മണിക്കൂറിനിടെ ഏഴ് കോവിഡ് മരണം

തിരുവനന്തപുരം: കേരളത്തിൽ 24 മണിക്കൂറിനിടെ ഏഴ് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്താകെ 11 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. വിവിധ രോ​ഗങ്ങൾ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 119 കേസുകൾ കുറഞ്ഞു. നിലവില്‍ ആകെ 7264 കൊവിഡ് രോ​ഗബാധിതരാണ് രാജ്യത്തുള്ളത്. കേരളത്തിൽ 87 പേരും രോ​ഗമുക്തരായി. സംസ്ഥാനത്തെ കേസുകൾ 1920 ആയി …

Read More »

കോവിഡ് കേസുകൾ ഉയരുന്നു; രാജ്യത്ത് 7400 കേസുകൾ, കേരളത്തിൽ 2109

ന്യൂദൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. ഇതുവരെ 7400 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 2109 ആയി ഉയർന്നു. ഒറ്റദിവസം കൊണ്ട് 54 കേസുകളാണ് കേരളത്തിൽ പുതുതായി റിപ്പോർട്ട് ചെയ്തത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനം ഗുജറാത്താണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒമ്പതു മരണവും റിപ്പോർട്ട് ചെയ്തു.

Read More »

കേരളത്തിൽ മൂന്ന് കോവിഡ് മരണം; 24 മണിക്കൂറിനിടെ രാജ്യത്ത് ആറുമരണം

തിരുവനന്തപുരം: കേരളത്തിൽ മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ ചികിത്സയിലുള്ളവർ 7,121 ആയി. കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. ആകെ രോഗികളുടെ എണ്ണം 2223 ആയി ഉയർന്നു.

Read More »

പ്രമേഹം പുതിയത് ടൈപ്പ് 5 ന് ചികിത്സയില്ല

അമിതഭക്ഷണം മാത്രമല്ല പ്രമേഹകാരണം . പട്ടിണിയുണ്ടാക്കുന്ന പ്രമേഹത്തെ ക്ളാസിഫൈ ചെയ്തിരിക്കുന്നത് ടൈപ്പ് 5 എന്ന പേരിൽ. പോഷകാഹാരക്കുറവ് നേരിട്ട കുഞ്ഞുങ്ങളിലാണ് ടൈപ്പ് 5 പ്രമേഹം രൂപപ്പെടുന്നത്. ശരീരം വളരുന്ന പ്രായത്തിൽ വേണ്ടത്ര പോഷണമില്ലാതെ പാൻക്രിയാസിൻ്റെ വളർച്ചയും മുരടിക്കുന്നു. അങ്ങനെ വേണ്ട അളവിലുള്ള ഇൻസുലിൻ ഉത്പാദനവും ഇല്ലാതാവുന്നു. ദരിദ്രരാജ്യങ്ങളിലാണ് ഈ രോഗാവസ്ഥ ഏറെയും . ഓട്ടോ ഇമ്മ്യൂണിറ്റിയാണ് ടൈപ്പ് 1 പ്രമേഹമുണ്ടാക്കുന്നത് . ജീവിതകാലം മഴുവൻ ഇൻസുലിൻ എടുക്കേണ്ടിവരും. ടൈപ്പ് 2 …

Read More »