മലപ്പുറം: പാലക്കാട്ടെ പെട്ടി വിവാദത്തിന് സമാനമായി നിലമ്പൂരിലും ചർച്ചയായി പെട്ടി പരിശോധന. ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചതാണ് വിവാദമായത്. വെളളിയാഴ്ച രാത്രി 10 മണിയോടെ നിലമ്പൂരിലെ വടപുറത്തായിരുന്നു വാഹന പരിശോധന നടന്നത്.
വാഹന പരിശോധനക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്യോഗസ്ഥരോട് കയർക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിനക്ക് സർവീസിനുള്ള പാരിതോഷികം തരാമെന്നും ഇടതുപക്ഷ നേതാക്കളുടെ പെട്ടി ഇതുപോലെ പരിശോധിക്കുമോ എന്നും രാഹുൽ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസും വാഹനത്തിലുണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കാലത്തുള്ള സ്വാഭാവിക പരിശോധന മാത്രമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.
Comments
DeToor reflective wanderings…