Monday , July 14 2025, 5:55 pm

Tag Archives: kerala

മതസംഘടനകള്‍ വര്‍ഗീയത വളര്‍ത്താനേ ഉപകരിക്കുള്ളൂ; സൂംബയുമായി മുന്നോട്ട് പോകുമെന്ന് വി. ശിവന്‍കുട്ടി

കോഴിക്കോട്: സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വിഷയം വിവാദമാക്കിയ മതസംഘടനകളെയും മന്ത്രി വിമര്‍ശിച്ചു. ചില മതസംഘടനകള്‍ ആടിനെ പട്ടിയാക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. വര്‍ഗീയത വളര്‍ത്താനേ അത് ഉപകരിക്കുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തെറ്റിദ്ധാരണ നീക്കാന്‍ ചര്‍ച്ചക്ക് തയ്യാറാകുമെന്നും മന്ത്രി വ്യക്തമാക്കി.

Read More »

‘ആണും പെണ്ണും അല്‍പ്പ വസ്ത്രം ധരിച്ച് തുള്ളേണ്ട’; സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടപ്പാക്കുന്നതിനെതിരെ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍

തിരുവനന്തപുരം: സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടപ്പാക്കുന്നതിനെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍. ആണും പെണ്ണും അല്‍പ്പ വസ്ത്രം ധരിച്ച് തുള്ളാനല്ല കുട്ടികളെ സ്‌കൂളില്‍ വിടുന്നതെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി. കെ അഷ്‌റഫ് പറഞ്ഞു. എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്‍ കൂടെയായ ടി. കെ അഷ്‌റഫ് ഫേസ്ബുക്കിലൂടെയാണ് പദ്ധതിയെ എതിര്‍ത്തത്. അധ്യാപകനെന്ന നിലയില്‍ പദ്ധതിയുടെ ഭാഗമാകില്ലെന്നും തന്റെ മകനെ ഇതില്‍ പങ്കെടുപ്പിക്കില്ലെന്നും ടി. കെ അഷ്‌റഫ് പറഞ്ഞു.    

Read More »

തടവുകാര്‍ക്ക് പരോളിന് അപേക്ഷിക്കാന്‍ ഇനി ഓണ്‍ലൈന്‍ സംവിധാനം

കൊച്ചി: ജയിലിലെ തടവുകാര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാനും പരോള്‍ അപേക്ഷ നല്‍കാനും ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. ഹൈകോടതിയിലെ കേസ് മാനേജിങ് സംവിധാനവും ജയില്‍ വകുപ്പിന്റെ ടെക്‌നിക്കല്‍ സെല്ലും സഹകരിച്ചാണ് സംസ്ഥാനത്തെ 57 ജയിലുകളിലും സംവിധാനം നിലവില്‍ വന്നത്. ഇതിന്റെ പ്രവര്‍ത്തനം ജൂലൈ ഒന്നുമുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ജയിലുകളില്‍ കൊണ്ടുവരുന്നത്. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെയാണ് ജയിലിലും ഇ-ഫയലിങ് സംവിധാനം നടപ്പാക്കിയത്.

Read More »

വരുന്നു അതി ശക്തമായ മഴ; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത മൂന്ന് മണിക്കൂര്‍ 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.  

Read More »

പ്ലസ് ടു മാര്‍ക്ക് ലിസ്റ്റില്‍ ഗുരുതര പിഴവ്; 30,000 വിദ്യാര്‍ഥികളുടെ മാര്‍ക്കില്‍ തെറ്റ്

തിരുവനന്തപുരം: സ്‌കൂളുകളില്‍ വിതരണത്തിന് എത്തിച്ച പ്ലസ് ടു മാര്‍ക്ക് ലിസ്റ്റില്‍ ഗുരുതര പിഴവ് കണ്ടെത്തി. 30,000 വിദ്യാര്‍ഥികളുടെ മാര്‍ക്കാണ് തെറ്റായി രേഖപ്പെടുത്തിയത്. ഒന്നാം വര്‍ഷത്തേയും രണ്ടാം വര്‍ഷത്തേയും മാര്‍ക്കുകള്‍ ചേര്‍ത്തുള്ള ആകെ മാര്‍ക്കാണ് തെറ്റായി രേഖപ്പെടുത്തിയത്. മേയ് 22ന് പ്രസിദ്ധീകരിച്ച മാര്‍ക്ക് ലിസ്റ്റിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. സോഫ്റ്റ്വെയര്‍ വീഴ്ചയെ തുടര്‍ന്നാണ് പിഴവ് സംഭവിച്ചതെന്നും ഇന്നും നാളെയുമായി പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യണമെന്നും ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം …

Read More »

ജാഗ്രത; നാളെ മുതല്‍ സംസ്ഥാനത്ത് വീണ്ടും കനത്തമഴ

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി മഴ വീണ്ടും കനക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ജൂണ്‍ 22 മുതല്‍ 25 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് …

Read More »

കുട്ടികള്‍ക്ക് ബിരിയാണിയടക്കം ഉച്ചഭക്ഷണ പദ്ധതി; അതിനുള്ള പണം കൂടെ നൽകണമെന്ന് അധ്യാപകർ

തിരുവനന്തപുരം: ബിരിയാണിയും മുട്ടയും അടക്കം കുട്ടികൾക്ക് ഉച്ചഭക്ഷണ വിഭവങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ. പക്ഷേ ഒരു കുട്ടിക്കായി സർക്കാർ അനുവദിക്കുന്നത് പത്ത് രൂപയില്‍ താഴെ മാത്രം രൂപയാണ്. ഇതോടെ വലഞ്ഞിരിക്കുന്നത് അധ്യാപകർ തന്നെയാണ്. വർഷങ്ങളായി കുട്ടികൾക്കുള്ള ഉച്ചഭക്ഷണതുക സർക്കാർ കൃത്യമായി നൽകാത്തതിനാൽ സ്‌കൂളിലെ അധ്യാപകരും പി.ടി.എ ഭാരവാഹികളും സ്വയം കണ്ടെത്തേണ്ട സാഹചര്യമാണ്. പാചകചെലവ്, പാൽ, മുട്ട, പച്ചക്കറി തുടങ്ങിയവയ്ക്ക് തുക കഴിഞ്ഞ വർഷങ്ങളിൽ മാസങ്ങൾ കുടിശികയായിരുന്നു. ഇതോടെ അധ്യാപകർ തങ്ങളുടെ ശമ്പളത്തിൽ …

Read More »

കപ്പലപകടം; കേരള തീരത്തെ മത്സ്യങ്ങൾ ഭക്ഷ്യ യോഗ്യമെന്ന് പഠന റിപ്പോർട്ട്

തിരുവനന്തപുരം: കേരള തീരത്തെ മത്സ്യങ്ങൾ ഭക്ഷ്യ യോഗ്യമെന്ന് പഠന റിപ്പോർട്ട്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(സി.ഐ.എഫ്.ടി)യാണ് പ്രാഥമിക പഠനം നടത്തിയത്. കേരള തീരത്ത് നിന്ന് പിടിക്കുന്ന മീനുകളിൽ രാസ വസ്തുക്കൾ കലർന്നിട്ടില്ലെന്നും ഭക്ഷ്യ യോഗ്യമെന്നും സി.ഐ.എഫ്.ടി ഡയറക്ടർ ജോർജ് നൈനാൻ പറഞ്ഞു. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ഹാർബറുകളിൽ നിന്ന് മത്സ്യ ഫെഡ് വഴി ശേഖരിച്ച മത്സ്യത്തിന്റെയും വെള്ളത്തിന്റയും സാമ്പിളുകളാണ് പ്രാഥമിക പഠനത്തിന് വിധേയമാക്കിയത്. കേരള തീരത്ത് അടുപ്പിച്ചുണ്ടായ …

Read More »

വരുന്നു പെരുമഴ; കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ജൂണ്‍ 14 മുതൽ 16 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഈ ദിവസങ്ങളിൽ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും …

Read More »

അര മണിക്കൂർ കൂടുതൽ പഠിപ്പിച്ചാൽ എന്താണ് പ്രശ്നം?; സ്കൂള്‍ സമയമാറ്റത്തിൽ വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സ്കൂൾ സമയമാറ്റം സംബന്ധിച്ച ചർച്ചകളിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനമെന്നും അതിൽ പിടിവാശിയില്ലെന്നും മന്ത്രി പറഞ്ഞു. ചില വിഭാഗങ്ങൾ എതിർപ്പ് ഉന്നയിക്കുകയും മുഖ്യമന്ത്രിയോട് പരാതി പറയുകയും ചെയ്തു. ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാറിന് പിടിവാശിയില്ല. മുഖ്യമന്ത്രിയോട് ആലോചിച്ച് പരാതിക്കാരുമായി സംസാരിക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. +അര മണിക്കൂർ കൂടുതൽ പഠിപ്പിച്ചാൽ എന്താണ് പ്രശ്നമെന്നും അതൊക്കെ വലിയ കാര്യമാണോയെന്നും മന്ത്രി ചോദിച്ചു.’15 …

Read More »