കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് പേ വാര്‍ഡിലെ വെന്റിലേറ്റര്‍ സൗകര്യത്തോടെ ഒരുക്കിയ ഐസൊലേഷന്‍ മുറിയിലാണ് യുവതിയുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ വെള്ളിയാഴ്ച രാത്രിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. അനാവശ്യമായി ആളുകള്‍ ആശുപത്രിയില്‍ എത്തുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read More »39 വര്‍ഷം മുന്‍പ് കോഴിക്കോട് രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍; 54കാരനെതിരെ കേസ്
കോഴിക്കോട്: 39 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് രണ്ട് പേരെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ 54കാരനെതിരെ കേസ്. മലപ്പുറം സ്വദേശി മുഹമ്മദാലിയാണ് കുറ്റകൃത്യം വെളിപ്പെടുത്തിയത്. തിരുവമ്പാടി പൊലിസ് സ്റ്റേഷനിലെത്തിയായിരുന്നു മുഹമ്മദാലിയുടെ ഏറ്റുപറച്ചില്‍. 1986ലാണ് സംഭവം നടന്നത്. തന്നെ ശാരീരികമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് മുഹമ്മദലി ഒരാളെ ചവിട്ടി. അയാള്‍ തോട്ടില്‍ വീണ് മരിക്കുകയായിരുന്നു. 1989 ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍വച്ചും ഒരാളെ കൊന്നുവെന്നാണു മുഹമ്മദലിയുടെ മൊഴി.
Read More »നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ അതീവ ജാഗ്രത; മൂന്ന് ജില്ലകളിലായി 345 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. മൂന്ന് ജില്ലകളിലും കണ്ട്രോള്‍ റൂമുകള്‍ തുറന്നു. നിപ സ്ഥിരീകരിച്ച രണ്ട് പേരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലെ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ അധികൃതരെ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മങ്കട സ്വദേശിയായ പതിനെട്ടുകാരിയുടെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ, മലപ്പുറം ജില്ലയിലെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, മങ്കട, കുറുവ പഞ്ചായത്തുകളിലെ ഇരുപത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ …
Read More »നിപ; കോഴിക്കോട് ഉള്‍പ്പടെ മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതനിര്‍ദേശം നല്‍കിയത്. നാട്ടുകല്‍ കിഴക്കുപുറം കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ 100ലധികം പേര്‍ ഹൈറിസ്‌ക് പട്ടികയിലാണുള്ളത്. ഇന്ന് രാവിലെയാണ് ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചത്. ബന്ധുക്കളും യുവതി ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം നിരീക്ഷണത്തിലാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി …
Read More »കോഴിക്കോട് ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ തട്ടി; രണ്ടുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ തട്ടിയെടുത്തു. രണ്ടുപേരെ കോഴിക്കോട് കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എസ്റ്റേറ്റ്മുക്ക് സ്വദേശി അഹ്‌മദ് നിജാദ് കൊടുവള്ളി സ്വദേശി മുഹമ്മദ് ജസീം എന്നിവരാണ് പിടിയിലായത്. മെയ് ഒന്ന് മുതലാണ് തട്ടിപ്പ് നടന്നത്. നരിക്കുനി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ടെലിഗ്രാം വഴി ഒരു കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ടെന്ന് നല്‍കിയ പരസ്യത്തിലെ നമ്പറിലേക്ക് വിളിച്ചാണ് യുവാവും സുഹൃത്തുക്കളും പറ്റിക്കപ്പെട്ടത്.
Read More »പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ മരം വീണ് ഗതാഗതക്കുരുക്ക്
കോഴിക്കോട്: മരം വീണ് പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്. കല്ലടിക്കോട് എ.യു.പി സ്‌കൂളിന് സമീപമാണ് മരം വീണത്. രാവിലെ 10 മണിയോടെയാണ് ദേശീയപാതയിലേക്ക് മരം വീണത്. ഭാഗികമായി മാത്രമാണ് ഇപ്പോള്‍ ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിച്ചത്.
Read More »മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടര്‍ന്ന അഞ്ചംഗ സംഘം കോഴിക്കോട് പിടിയില്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചംഗ സംഘം കോഴിക്കോട് പിടിയില്‍. നമ്പറില്ലാത്ത കാറില്‍ സഞ്ചരിച്ച അഞ്ചുപേരാണ് ഇന്നലെ രാത്രി പിടിയിലായത്. മലപ്പുറം സ്വദേശികളെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണത്തിനൊടുവില്‍ ഇവര്‍ ഇവന്റ് മാനേജ്‌മെന്റ് ജീവനക്കാരാണെന്ന് പൊലീസ് കണ്ടെത്തി. വേഗത്തില്‍ പോകാന്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ വന്നതെന്നാണ് പൊലീസ് നിഗമനം. കാറില്‍ നിന്ന് വാക്കിടോക്കിയും പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ പിന്നീട് പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. …
Read More »കോഴിക്കോട് ആറാം ക്ലാസുകാരന്‍ വെള്ളച്ചാട്ടത്തില്‍ വീണു; സാഹസികമായി രക്ഷിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍
കോഴിക്കോട്: തുരത്തമലയിലെ കാരിപ്പാറ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍ പെട്ട ആറാം ക്ലാസുകാരനെ തൊഴിലുറപ്പ് തൊഴിലാളികള്‍ രക്ഷപ്പെടുത്തി. 50 മീറ്ററോളം താഴ്ചയിലേക്ക് കുട്ടി ഒഴുകി പോയിരുന്നു. അവധി ദിവസമായതിനാല്‍ വെള്ളച്ചാട്ടത്തിലെത്തിയപ്പോഴാണ് അപകടം. സ്ഥലത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ കയര്‍ കെട്ടി താഴെ എത്തി സാഹസികമായാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.
Read More »കോഴിക്കോട് ബൈക്ക് ഷോറൂമില്‍ വന്‍തീപിടുത്തം; പുതിയ ബൈക്കുകളടക്കം കത്തിനശിച്ചു
കോഴിക്കോട്: മാവൂര്‍ പൊലിസ് സ്റ്റേഷന് സമീപത്തുള്ള ബൈക്ക് ഷോറൂമില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കെ.എം.എച്ച് മോട്ടോഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു. സര്‍വീസിനായി നല്‍കിയിരുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെയാണ് കത്തിയത്. നിലവില്‍ തീ നിയന്ത്രണവിധേയമാണ്. സര്‍വീസ് സെന്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Read More »കോഴിക്കോട് മലയോര മേഖലയില്‍ ശക്തമായ മഴ; മാവൂര്‍, കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി
കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ കാരശ്ശേരി ,മാവൂര്‍, കൂടരഞ്ഞി പഞ്ചായത്തുകളിലെ വിദ്യാലങ്ങള്‍ക്ക് അംഗന്‍വാടികള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി (വെള്ളിയാഴ്ച) പ്രഖ്യാപിച്ചു. അതേസമയം,ശക്തമായ മഴ തുടരുന്നതിനാല്‍ എറണാകുളം,തൃശൂര്‍ ,ഇടുക്കി ,വയനാട് , കോട്ടയം,പാലക്കാട്,പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.
Read More »