സജീവ് ഉച്ചക്കാവിൽ. ശാരദ പുഷ്പ വനത്തിൽ വിരിഞ്ഞൊരു ശതാവരീ മലർ പോലെ വിശുദ്ധയായ് വിടർന്നു നീയെന്റെ വികാര രജാങ്കണതിൽ.. പ്രിയമുള്ളവളേ ശതാവരി നിറയെ പൂത്തുനിൽക്കുന്ന ഒരു കുറ്റിക്കാടിനരികെ നിർനിമേഷനായി നിൽക്കുമ്പോഴാണ് ഈ പാട്ടോർമ്മ. ഭാസ്കരൻ മാഷ് എത്ര ഹൃദ്യമായും കൃത്യമായുമാണ് ശതാവരിപ്പൂക്കളെ പ്രിയമുള്ളവളോട് ഉപമിക്കുന്നത് എന്ന് വിസ്മയിച്ച് ശതാവരിപ്പുകളുടെ ചിത്രങ്ങൾ മതിയാവോളം എടുത്തു.വിശുദ്ധയായ് വിടർന്നു നീ എന്ന രൂപകം കൊണ്ടിണക്കിയ കാമുകിയുടെ നിഷ്കളങ്കത ശതാവരീ മലരിൽ തത്തിനിൽക്കുന്നു.. ശതാവരി വരണ്ട …
Read More »ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്; എല്ലാത്തിനും ഇനി ഒരു ആപ്പ്
തിരുവനന്തപുരം: ഇനി ട്രെയിന്‍ യാത്രക്കായി ഒന്നിലധികം ആപ്പുകളെ ആശ്രയിക്കേണ്ട. ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ് എല്ലാത്തിനുമായി ഒറ്റ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വണ്‍ എന്ന ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. റെയില്‍വേയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന രീതിയിലാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ടിക്കറ്റ് റിസര്‍വേഷന്‍, പ്ലാറ്റ്‌ഫോം ടിക്കറ്റ്, പിഎന്‍ആര്‍ ട്രാക്കിങ്, ട്രെയിന്‍ സ്റ്റാറ്റസ്, കോച്ച് പൊസിഷന്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ റെയില്‍വണ്‍ ആപ്പില്‍ ലഭ്യമാണ്. ഡിജിറ്റല്‍ പരിഹാരങ്ങളിലൂടെ യാത്രാ സേവനങ്ങള്‍ …
Read More »ശുഭാംശുവിന്റെ ചരിത്രയാത്ര; ആക്‌സിയം 4 വിക്ഷേപണം വിജയം
ഫ്‌ലോറിഡ: രാകേഷ് ശര്‍മക്കുശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ചരിത്രമെഴുതാന്‍ ശുഭാംശു ശുക്ല. ശുഭാംശു ശുക്ല അടങ്ങുന്ന സംഘത്തിന്റെ ബഹിരാകാശ യാത്ര ‘ആക്‌സിയം 4’ ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം. ശുഭാംശുവിനെ കൂടാതെ മൂന്ന് യാത്രികര്‍ കൂടിയാണ് ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. സംഘത്തെ വഹിച്ചുള്ള ഡ്രാഗണ്‍ ക്രൂ മൊഡ്യൂള്‍, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ …
Read More »കൃത്രിമമൂക്കും സാധ്യമാക്കി ചൈനയുടെ ശാസ്ത്ര മുന്നേറ്റം
മനുഷ്യൻ്റെ മുക്കും പുതുതായി ഉണ്ടാക്കി ചൈനീസ് ശാസ്ത്ര മുന്നേറ്റം. കാർ അപകടത്തിൽ മൂക്ക് പൂർണമായും തകരാറിലായ രോഗിക്കാണ് മാസങ്ങൾ നീണ്ട ശസ്ത്രക്രിയയിലൂടെ പുതിയതൊന്ന് വളർത്തി പിടിപ്പിച്ചത്. ആദ്യം നെറ്റിയിലെ തൊലി വലിച്ചു നീട്ടി ക്രമപ്പെട്ടുത്തി മൂക്കിൻ്റെ രൂപത്തിലാക്കി. അടുത്ത ഘട്ടം നെഞ്ചിൻകൂടിലെ എല്ലെടുത്ത് മൂക്കിൻ്റെ ദ്വാരങ്ങളും പാലവും രൂപപ്പെടുത്തി തൊലിയോട് യോജിപ്പിച്ചു . ഇതിലേക്ക് രക്തയോട്ടം സജീവമാക്കാൻ മാസങ്ങൾ കാത്തിരുന്നു. ലൈവായ മൂക്കിനെ നെറ്റിയിൽ നിന്ന് വേർപ്പെടുത്തി യഥാസ്ഥാനത്ത് ശസ്ത്രക്രിയയിലൂടെ …
Read More »ഐഫോണില്‍ നിന്ന് യൂട്യൂബ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ഗൂഗിള്‍; കാരണം ഇതാണ്
ഐഫോണ്‍ ഉപയോക്താക്കളുടെ യൂട്യൂബ് ഇടക്കിടെ ക്രാഷാകുന്നു. പ്രശ്‌നത്തിന് പരിഹാര മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍. പ്രശ്‌നം നേരിടുന്ന യൂസര്‍മാര്‍ ആപ്പ് സ്റ്റോര്‍ വഴി യൂട്യൂബ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാനാണ് ഗൂഗിളിന്റെ നിര്‍ദേശം. ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഒരേപൊലെ പ്രശ്‌നം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പ് തുറന്നാല്‍ ഉടന്‍ തന്നെ അത് ക്രാഷ് ആവുകയോ, പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്നതായാണ് പരാതി. ഇതിനൊരു താല്ക്കാലിക പരിഹാരമായാണ് നിലവിലുള്ള ആപ്പ് ഫോണില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം വീണ്ടും …
Read More »മാരുതി വിറ്റാര വൈദ്യുതിയിൽ ഓടും
മാരുതിയുടെ വിറ്റാര ഇലക്ടിക്കാവുന്നു. ഇതടക്കം ഒൻപത് ബ്രാൻ്റ് ഇലക്ട്രിക് കാറുകൾ ഈ വർഷം നിരത്തിലിറങ്ങും. മഹീന്ദ്ര (2) വിൻഫാസ്റ്റ്( 5 )ഹുണ്ടായ് ക്രെറ്റ(1) ബിവൈ ഡി (1 ). ഇന്ത്യയുടെ ഇലക്ട്രിക് കാർ മാർക്കറ്റിൽ ഈ വർഷം കുതിച്ചെത്തുന്നത് ഇത്രയുമാണ്. കിലോമീറ്റർ ആശങ്കകൾ പരിഹരിക്കാനാണ് മഹീന്ദ്രയുടെ ശ്രമം .ഒറ്റ ചാർജിൽ 300 കിലോമീറ്ററിൽ നിന്ന് 600 കിലോമീറ്ററിലേക്ക് മഹീന്ദ്ര വണ്ടികൾ ഈ വർഷം അപ്ഗ്രേഡ് ചെയ്യും. 20 മിനിറ്റിൽ 80 …
Read More »സ്വന്തം പേരിൽ സ്മാർട്ട് ഫോൺ പുറത്തിറക്കി ട്രംപ്
യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പേരിൽ സ്മാർട്ട് ഫോൺ പുറത്തിറക്കി ദ ട്രംപ് ഓർഗനൈസേഷൻ കമ്പനി. റീചാർജ് പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. 499 ഡോളർ (43,000 രൂപ) വിലയുള്ള ‘ടി1’ സ്മാർട്ഫോൺ ആണ് ‘ട്രംപ് മൊബൈൽ’ ബ്രാൻഡിൽ വിപണിയിൽ ഇറക്കുന്നത്. സെപ്റ്റംബറിൽ വിപണയിലെത്തുന്ന ഫോണിനായി 100 ഡോളർ (8,600 രൂപ) മുൻകൂർ നൽകി ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്. ആവശ്യക്കാർ മുൻകൂർ ബുക്കിങ്ങിന് ശ്രമിച്ച് ട്രംപ് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രവർത്തനരഹിതമാകുന്ന സംഭവവും …
Read More »ഇന്ന് മുതൽ യു.പി.ഐ പണം ഇടപാടുകളുടെ വേഗത കൂടും
ഇന്ന് മുതൽ യു.പി.ഐ വഴിയുള്ള പണമിടപാടുകളുടെ വേഗത കൂടുമെന്ന് റിപ്പോർട്ട്. നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്(എന്‍.പി.സി.ഐ) ഇക്കാര്യം അറിയിച്ചത്. നിലവില്‍ പണം അയയ്ക്കല്‍, ഇടപാട് പരിശോധിക്കല്‍ തുടങ്ങിയവക്ക് 30 സെക്കന്‍ഡ് സമയമാണ് എടുക്കുന്നത്. ഇന്ന് മുതൽ 15 സെക്കെന്‍ഡ് സമയമേ എടുക്കൂ എന്നാണ് എന്‍.പി.സി.ഐ അറിയിച്ചത്. 30 സെക്കന്‍ഡുകളെടുത്തിരുന്ന ട്രാന്‍സാക്ഷന്‍ റിവേഴ്സലിന് ഇനി 10 സെക്കന്‍ഡും. 15 സെക്കന്‍ഡ് എടുത്തിരുന്ന വിലാസം പരിശോധിക്കല്‍, ഇനി 10 സെക്കന്‍ഡുകൊണ്ടും പൂര്‍ത്തിയാകുമെന്നും …
Read More »അങ്ങനെ എ.ഐ കാമുകിയും എത്തി; ടെക്ക് ലോകത്ത് ചർച്ചയായി ‘മിയോ’
എന്തിനും ഏതിനും എ.ഐയെ ആശ്രയിക്കുന്ന കാലത്ത് ഒരു എ.ഐ കാമുകി കൂടെ എത്തിയിരിക്കുകയാണ്. ലണ്ടന്‍ കമ്പനിയായ ‘മെറ്റ ലൂപ്പ്’ അവതരിപ്പിച്ച ‘മിയോ’ എന്ന് പേരുള്ള ചാറ്റ്ബോട്ടാണ് ഇപ്പോൾ വൈറൽ താരം. ബ്രിട്ടീഷ് മാധ്യമമായ ദി ഇന്‍ഡിപെന്‍ഡന്‍റാണ് മിയോയെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. വാർത്ത ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ കൗതുകമായി മാറിയിട്ടുണ്ട്. മൈ മിയോ ചാറ്റ് ആപ്ലിക്കേഷനിലൂടെ മിയോയുടെ സേവനം ലഭിക്കും. കാഴ്ചയില്‍ വശ്യമായ ഭംഗിയുള്ള ഒരു യുവതികളുടെ രൂപത്തിലാണ് മിയോയെ …
Read More »അഞ്ച് വർഷത്തിനുള്ളിൽ ഈ ജോലികൾ ചെയ്യാൻ മനുഷ്യരെ ആവശ്യം വരില്ല
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് തന്നെ ഉറപ്പിക്കാം. വിവിധ മേഖലകളിലെ നിരവധി ജോലികള്‍ക്ക് മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അഞ്ച് വർഷത്തിനുശേഷം ചില ജോലികൾ അക്ഷരാർത്ഥത്തിൽ അപ്രത്യക്ഷമാകും. ഈ ജോലികൾക്ക് ഇനി മനുഷ്യ ഇടപെടൽ ആവശ്യമില്ല, എ.ഐ മാത്രം മതിയാകും. ഹ്യൂമൻ റിസോഴ്‌സസ് (എച്ച്.ആർ) ജീവനക്കാരാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടത്. മാനുവൽ എച്ച്.ആർ ജോലികൾ കമ്പനികൾ ഓട്ടോമേറ്റ് ചെയ്യാൻ തുടങ്ങിയതിനാൽ, മാനുവൽ ഇന്റലിജൻസ് ജോലികൾ …
Read More »