കൊച്ചി :ട്രാക്ടറിൽ ശബരി മല യാത്ര ചെയ്ത എ .ഡി.ജി. പി അജിത് കുമാറിൻ്റെ നടപടി കോടതി വിരുദ്ധമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് .ഈ മാസം 12 നാണ് പമ്പയിൽ നിന്ന് പൊലീസ് മേധാവി സാധനങ്ങൾ കടത്തുന്ന ട്രാക്ടറിൽ സന്നിധാനത്തേക്കും തിരിച്ചും യാത്ര ചെയ്തത്. സ്വാമി അയ്യപ്പൻ റോഡ് വഴി യാത്ര നേരത്തെ കോടതി വിലക്കിയതാണ്. എ ഡിജിപിയുടെ യാത്രയെക്കുറിച്ച് ശബരിമല സ്പെഷ്യൽ കമ്മിഷണറാണ് കോടതിക്ക് റ്റപ്പോർട്ട ചെയ്തത്. ഇക്കാര്യത്തിൽ …
Read More »കീം പ്രവേശനനടപടകൾക്ക് സ്റ്റേ ഇല്ല
ദൽഹി :കേരള എഞ്ചിനീയറിംഗ് പ്രവേശനനടപടികൾ തുടരും . സ്റ്റേ ചെയ്യണമെന്ന കേരള സിലബസ് വിദ്യാർത്ഥികളുടെ അപേക്ഷ സുപ്രീം കോടതി നിരസിച്ചു പുതുക്കിയ മാർക്ക് ഏകീകരണ ഫോർമുല റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു . വിദ്യാർത്ഥികളുടെ ഹരജിയിൽ ബന്ധപ്പെട്ടവർക്ക് ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചു . സർക്കാർ ഉൾപ്പെടെയുള്ളവർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ഉത്തരവിട്ടുണ്ട്.
Read More »ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ല; നിമിഷ പ്രിയയുടെ മോചനത്തിനെതിരെ തലാലിന്റെ സഹോദരൻ
സനാ: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ലെന്നും സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങൾ പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസിൽ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നും സഹോദരൻ കൂട്ടിച്ചേർത്തു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചെങ്കിലും തലാലിന്റെ കുടുംബവുമായി സൂഫി പണ്ഡിതൻ ചർച്ചകൾ …
Read More »തീവ്ര ന്യൂനമർദം,സംസ്ഥാനത്ത് മഴ ശക്തമാകുന്നു; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് അഞ്ച് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും.
Read More »മണ്‍സൂണ്‍കാറ്റിന്റെ ചരിത്രപശ്ചാത്തലം
ഡോ. എം.സി.വസിഷ്ഠ് ‘കൊല്ലം അറുനൂറ്റി എഴുപത്തിമൂന്ന് ഇടവമാസം ഒമ്പതാം തീയതി (1498 മെയ് 20ന്) ഞായറാഴ്ചയില്‍ തന്നെ കോഴിക്കോട് നിന്ന് തെക്കോട്ട് മീന്‍പിടിക്കാന്‍ പോയ ചില മുക്കുവര്‍ നാലു കപ്പല്‍ പടിഞ്ഞാറേ ദിക്കില്‍ നിന്നു വന്ന് നങ്കൂരമിടുന്നത് കണ്ടു. മീന്‍ വില്പാനടുത്തപ്പോള്‍ ഒരിക്കലും കാണാത്ത വേഷവും ഭാഷയും വിചാരിച്ച് വളരെ അതിശയിച്ചു. സാമൂതിരി വര്‍ത്തമാനമറിഞ്ഞു. പോര്‍ത്തുഗല്‍ രാജാവ് മുളക് മുതലായ മലയാള ചീനച്ചരക്കുകളെ അന്വേഷിക്കാന്‍ അയച്ചിരിക്കുന്നവരാണവര്‍. മഴക്കാലത്തിനു മുമ്പ് കപ്പല്‍ …
Read More »75 ൽ വിരമിക്കാൻ മോഹൻ ഭാഗവത്
നാഗ് പൂർ: 75 വയസ്സുകാർ സ്വയം വിരമിക്കണമെന്ന നിർദ്ദേശവുമായി ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് .സെപ്തംബറിൽ അദ്ദേഹത്തിന് 75 ആവും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇതേ മാസം 75 വയസ്സ് തികയും . വിരമിച്ചാൽ ജൈവ കൃഷിയും വേദങ്ങളും ഉപനിഷത്തുക്കളുമാവും ജീവിതചര്യയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി ജെ പി നേതാക്കളായിരുന്ന എൽ.കെ. അദ്വാനി , മുരളി മനോഹർ ജോഷി , …
Read More »ഗവർണറും മന്ത്രി ശിവൻകുട്ടിയും കേരള വിസിയും ഇന്ന് ഒരേ വേദിയിലെത്തും
ആരോപണങ്ങളും പ്രത്യാരോപണങ്ങളും ബഹിഷ്ക്കരണവും പ്രഖ്യാപിച്ചവർ ഇന്ന് ഒരേ വേദി പങ്കിടും .ഫസ്റ്റ് എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിലാണ് ഗവർണർ രാജേന്ദ്ര ആർലേക്കറും വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും കേരള സർവകലാശാല വൈസ് ചാൻസ് ലർ ഡോ. മോഹൻ കുന്നുമ്മലും പങ്കെടുക്കുന്നത് . രാജ്ഭവനിൽ ഭാരതാംബ ചിത്രം വെച്ച ചടങ്ങ് നേരത്തെ മന്ത്രി ബഹിഷ്കരിച്ചിരുന്നു. ഗവർണറും മന്ത്രിയും പരസ്പരം ഭരണഘടനാ ലംഘനവും പ്രോട്ടോക്കോൾ ലംഘനവും ആരോപിച്ചു . കേരള …
Read More »കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ കെ എസ് യു ,എം. എസ് എഫ് ചേരിത്തിരിവ്
ചെയർമാൻ സ്ഥാനത്തെ ചൊല്ലിയാണ് ഇരു സംഘടനകളുടെയും കടിപിടി .സ്ഥാനം വേണമെന്ന് കെ.എസ് യു ആവശ്യപ്പെട്ടപ്പോൾ മുൻ ധാരണ പ്രകാരം കിട്ടേണ്ടതാണെന്ന നിലപാടിലാണ് എം.എസ് എഫ് . കഴിഞ്ഞ വട്ടം കെ. എസ യു നോമിനിയായിരുന്നു ചെയർമാൻ .എം.എസ് എഫിന് യൂണിയൻ കൗൺസിലർമാരിൽ മുൻതൂക്കമുണ്ടായിട്ടും .അടുത്ത വർഷം എം.എസ് എഫിന് കൊടുക്കാമെന്ന ധാരണയിലാണ് വിട്ടുവീഴ്ചയുണ്ടായത്. കോൺഗ്രസ്, ലീഗ് നേതാക്കൾ ഇടപെട്ട് ധാരണ ഉണ്ടാക്കിയതായും പറയുന്നു. കുസാറ്റിൽ എം.എസ് എഫിന് സ്ഥാനങ്ങളൊന്നും നൽകിയില്ലെന്ന …
Read More »ഇടതുമുന്നണിയിൽ കെ.കെ. ശൈലജ മുഖ്യമന്ത്രിയാവണം, യു.ഡി.എഫിൽ ശശി തരൂർ
മൂന്നാം വട്ടം ജയിച്ചെത്തിയാൽ ഇടതുമുന്നണിയെ നയിക്കേണ്ടത് കെ.കെ ശൈലജയെന്ന് രാഷ്ട്രീയ സർവെ ഫലം .സർവെയിൽ പങ്കെടുത്ത 24.2 ശതമാനം ശൈലജയെ തിരഞ്ഞെടുത്തു. പിണറായി വിജയന് 17.5 ശതമാനത്തിൻ്റെ പിന്തുണ . യു ഡി എഫാണെ ങ്കിൽ ശശി തരൂർ മുഖ്യമന്ത്രിയാവണമെന്ന് താത്പര്യപ്പെടുന്നവർ 28.3 ശതമാനം. പക്ഷെ യു.ഡി.എഫ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ് 27.1 ശതമാനം പേരും. അതിശക്തമായ ഭരണ വിരുദ്ധ വികാരം അടിയൊഴുക്കായുണ്ടെന്ന് സർവെ പറയുന്നു. 47.9 ശതമാനം …
Read More »കീം ഫലം റദ്ദായി
കേരള എൻജിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കൽ (കീം ) പരീക്ഷാഫലം റദ്ദായി. പരീക്ഷയുടെ വെയിറ്റേജ് മാറ്റിയതിൻ്റെ പേരിൽ കേരള ഹൈക്കോടതിയാണ് ഫലം റദ്ദാക്കിയത്. കീമിൻ്റെ പ്രോസ്പെക്ട് സ് അടക്കം മാറ്റിയതിനെ ചോദ്യം ചെയ്ത് ഒരു കൂട്ടം വിദ്യാർത്ഥികൾ കോടതിയിലെത്തുകയായിരുന്നു. പരീക്ഷക്ക് ശേഷമാണ് വെയിറ്റേജ് മാറ്റിയത്. ഈ മാസം ഒന്നിനാണ് ഫലപ്രഖ്യാപനം വന്നത്. .
Read More »