ഇതുവരെ പുറത്ത് വിടാത്ത മോഹൻലാൽ മമ്മൂട്ടി ചിത്രത്തിന്റെ പേര് പരസ്യമാക്കി ശ്രീലങ്കൻ ടൂറിസം വകുപ്പ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ശ്രീലങ്കയിലെത്തിയ മോഹൻലാലിനെ സ്വാഗതം ചെയ് ടൂറിസം വകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റിലാണ് സിനിമയുടെ പേര് പരാമർശിക്കുന്നത്. മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നത്. നടന്റെ സന്ദർശനം ‘പാട്രിയറ്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണെന്നാണ് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്. പേര് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. എന്നാൽ …
Read More »വിവാഹദിവസം മാത്രം കുളിക്കുന്നവർ
കുളിക്കുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം,ശരീരം ശുചിയാക്കാൻ പുക.ഇങ്ങനെയും ചില സ്ത്രീകൾ ഉണ്ട്. ആഫ്രിക്കയിലെ വടക്കൻ നമീബിയയിൽ പൊതുസമൂഹത്തിൽ നിന്ന് നൂറ്റാണ്ടുകളായി ഒറ്റപ്പെട്ട് ജീവിക്കുന്ന ഹിംബ ഗോത്രവർഗ്ഗക്കാർ.വിചിത്രമായ ഒരു ആചാരമാണ് ഇവിടുത്തെ സ്ത്രീകൾ അവരുടെ ജീവിത കാലത്തിൽ ഒരിക്കൽ, വിവാഹ ദിവസം മാത്രമേ കുളിക്കാറുള്ളൂ എന്നത്. ശുചിത്വത്തെക്കുറിച്ചും സ്വയം വൃത്തിയാക്കുന്നതിനെ കുറിച്ചും തികച്ചും വേറിട്ട കാഴ്ചപ്പാടാണ് ഇവർക്കുള്ളത്. അതുകൊണ്ടുതന്നെ ഏറ്റവും വൃത്തിഹീനരാണ് ഇവർ എന്ന് കരുതേണ്ട. ആഫ്രിക്കയിലെ ഗോത്രവർഗങ്ങൾക്കിടയിൽ ഏറ്റവും സുന്ദരിമാരാണ് …
Read More »രാജ്ഭവനിൽ വീണ്ടും ഭാരതാംബ ചിത്രം; പരിപാടി ബഹിഷ്കരിച്ച് വി. ശിവൻകുട്ടി
തിരുവനന്തപുരം: രാജ്ഭവനിൽ വീണ്ടും ഭാരതാംബ ചിത്രം. രാജ്ഭവനിൽ നടന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യപുരസ്കാർ വിതരണ പരിപാടിയിലാണ് ആർ.എസ്.എസുകാരുടെ ഭാരതാംബയുടെ ചിത്രം വെച്ചത്. ഇതിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പരിപാടി ബഹിഷ്കരിച്ചു. ആർ.എസ്.എസ് കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വെച്ചാണ് പരിപാടിയിൽ വിളക്ക് തെളിച്ചതെന്നും അത് തനിക്ക് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. രാജ്ഭവന്റെ നടപടിയിൽ വേദിയിൽ വെച്ച് തന്നെ മന്ത്രി എതിർപ്പ് വ്യക്തമാക്കിയിരുന്നു.
Read More »വാക്സിനെടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ചുവയസുകാരൻ ഗുരുതരാവസ്ഥയിൽ
കണ്ണൂർ: വാക്സിൻ എടുത്തിട്ടും കണ്ണൂരിൽ അഞ്ചുവയസ്സുകാരന് പേവിഷബാധ. തമിഴ്‌നാട് സ്വദേശികളായ മാതാപിതാക്കളുടെ കുഞ്ഞിനാണ് രോഗലക്ഷണം കണ്ടെത്തിയത്. കുട്ടി കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രിവൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. മെയ് 31നാണ് കുട്ടിയെ തെരുവ് നായ കടിച്ചത്. ഉടൻ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് ആന്റി റേബീസ് വാക്സിനും ഇമ്യൂനോഗ്ലോബുലിനും നൽകിയിരുന്നു. ഇന്നലെ മാത്രം രണ്ടര വയസുകാരിയടക്കം 19 പേർക്കാണ് കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ …
Read More »ഇറാനിലേക്കുള്ള ഇന്ത്യൻ കുടിയേറ്റ കഥ രക്ഷപ്പെട്ട ആദ്യസംഘം ദൽഹിയിലിറങ്ങി
ഇറാനിൽ നിന്ന് സുരക്ഷിതരായി ആദ്യ ബാച്ചിൽ ദൽഹിയിലിറങ്ങിയത് 110 വിദ്യാർത്ഥികൾ .2024 ൽ മാത്രം വിവിധ കോഴ്സുകൾ പഠിക്കാൻ ഇറാനിലെത്തിയത് 1977 പേർ . 2019ലിത് 737 പേരായിരുന്നു. കൊവിഡിന് ശേഷമാണ് ഇറാനിലേക്കുള്ള വിദ്യാർത്ഥിഒഴുക്ക് ശക്തമായത്. ആറു വർഷത്തിനിടയിൽ രണ്ടര ശതമാനം വർധന . ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുന്ന ആദ്യ 25 രാജ്യങ്ങളിലൊന്നാണ് ഇറാൻ . വിദ്യാർത്ഥികൾക്ക് പുറമെ ഇറാനിലുള്ള എൻ.ആർ ഐ ഇന്ത്യാക്കാരുടെ എണ്ണം 4000 . …
Read More »പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് ലഭിക്കാതെ ഒരു ലക്ഷത്തിലധികം വിദ്യാർഥികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും ഒരു ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ഇനിയും സീറ്റ് ലഭിച്ചില്ല. മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായപ്പോൾ 1,01,849 വിദ്യാർഥികളാണ് സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കുന്നത്. ഇവർക്ക് ഇനി സപ്ലിമെന്ററി അലോട്ട്മെന്റിനായി കാത്തിരിക്കുകയോ മറ്റ് കോഴ്സുകളിൽ ചേരുകയോ വേണ്ടിവരും. ഇതുവരെ 3,15,986 വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിച്ചെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. ഈ വർഷം എസ്.എസ്.എൽ.സി വിജയിച്ച 4,24,583 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. മറ്റ് സിലബസുകളിൽ പത്താം …
Read More »ശ്മശാനത്തിൽ നായർ സമുദായത്തിനായി നിർമിച്ച ജാതിമതിൽ പൊളിച്ചുനീക്കി
പാലക്കാട്: പാലക്കാട് നഗരസഭയിലെ മാട്ടുമന്ത ശ്മശാനത്തിൽ നായർ സമുദായത്തിനായി നിർമിച്ച ജാതിമതിൽ പൊളിച്ചുനീക്കി. വലിയപാടം എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ ജാതിമതിൽ നിർമിച്ചത്. പൊതുശ്മശാനത്തിലെ 20 സെന്റ് ഭൂമി നഗരസഭയുടെ അനുമതിയോടെ നായർ സമുദായത്തിന് വേർതിരിച്ച് നൽകിയിരുന്നു. മറ്റു ജാതിക്കാർക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് നേരത്തെ, ശ്മശാനത്തിൽ ബ്രാഹ്മണർക്ക് പ്രത്യേക സ്ഥലം അനുവദിക്കുകയും ചെയ്തിരുന്നു. പൊതുപ്രവർത്തകർ ജാതിമതിലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മതിൽ പൊളിക്കാൻ എൻ.എസ്.എസ് നേതൃത്വം നിർബന്ധരായത്.
Read More »കൊട്ടക്കയും ശലഭങ്ങളും
സജീവ് ഉച്ചക്കാവിൽ സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ നിങ്ങളീ ഭൂമിയിൽ ഇല്ലാതിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ലോകം.. വയലാർ സ്വപ്നങ്ങളെ പറ്റി എഴുതുന്ന പാട്ടിൽ നിന്ന് ചിത്രശലഭങ്ങളും ചിറകടിക്കുന്നുണ്ട്.. പൂമ്പാറ്റകൾ ഭൂമിയെ മനോഹരമായി നിലനിർത്തുന്നതിൻ്റെ കൂടി പാട്ടായത് മാറുന്നു.. പൂക്കൾ നിറഞ്ഞു വിടർന്ന ഒരു കൊട്ടക്ക മരത്തെ പൊന്തച്ചുറ്റനും (Neptis hylas)വർണ്ണപ്പരപ്പനും (Coladenia indrani) വരയൻപരപ്പനും (Odontoptilum angulata) വെള്ളിലത്തോഴിയും (Moduza procris)മറ്റനേകം ആറുകാലിപ്പറജാതികളും ചുറ്റിപ്പറക്കുന്നിടത്തുനിന്നാണ് ഈ പാട്ടോർമിച്ചത്. കേരളത്തിലെ നാട്ടിൻപുറങ്ങളിലെല്ലാം …
Read More »കയ്യിൽ നിന്നിട്ട് അഭിനയിക്കുന്നത് ഒരു കഴിവല്ല; ജഗതിയുടെ അഭിനയത്തിനെതിരെ ലാൽ
നടൻ ജഗതി ശ്രീകുമാറിന്റെ അഭിനയരീതിയെ വിമർശിച്ച് നടനും സംവിധായകനുമായ ലാൽ. ‘കേരള ക്രൈം ഫയല്‍സ്’ എന്ന വെബ്സീരീസിന്റെ പ്രമോഷന്റെ ഭാഗമായി സൈന പ്ലസിനു നൽകിയ അഭിമുഖത്തിലായിരുന്നു ലാലിന്റെ പരാമർശം. ഷോട്ടിനിടെ ചില ഡയലോഗുകളോ മാനറിസങ്ങളോ കയ്യിൽ നിന്ന് ഇട്ട് അഭിനയിക്കുന്ന ജഗതിയുടെ അഭിനയരീതിയെ കുറിച്ചാണ് ലാൽ പരാമർശം നടത്തിയത്. സംവിധായകൻ ചെയ്യാൻ പറഞ്ഞേൽപ്പിക്കുന്നത് മാറ്റുന്നത് നല്ലതല്ലെന്നും അത് ഒപ്പം അഭിനയിക്കുന്ന ആളെ ബുദ്ധിമുട്ടിലാക്കുമെന്നും ലാൽ പറഞ്ഞു. ‘‘അമ്പിളിച്ചേട്ടനെപറ്റി പറയുമ്പോൾ ഏറ്റവും …
Read More »നിലമ്പൂരിൽ ഇന്ന് നിലനിൽപ്പിനായുള്ള പോര്; വോട്ടെടുപ്പ് ആരംഭിച്ചു
നിലമ്പൂർ: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. 263 ബൂത്തുകളിലാണ് ജനങ്ങൾ വിധിയെഴുതുക. 2.32 ലക്ഷം പേരാണ് വിധിയെഴുതുന്നത്. തെരഞ്ഞെടുപ്പ് ഫലം ജൂൺ 23ന് പ്രഖ്യാപിക്കും. എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റായിരുന്ന നിലമ്പൂരിൽ ഇക്കുറി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജിനെയാണ് സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്. ആര്യാടൻ ഷൗക്കത്താണ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി. എൽ.ഡി.എഫുമായി തെറ്റി എം.എൽ.എ സ്ഥാനം രാജിവെച്ച പി.വി അൻവറും മത്സരരംഗത്തുണ്ട്. മോഹൻ ജോർജാണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി.
Read More »