പാലക്കാട്: പാലക്കാട് നഗരസഭയിലെ മാട്ടുമന്ത ശ്മശാനത്തിൽ നായർ സമുദായത്തിനായി നിർമിച്ച ജാതിമതിൽ പൊളിച്ചുനീക്കി. വലിയപാടം എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ ജാതിമതിൽ നിർമിച്ചത്. പൊതുശ്മശാനത്തിലെ 20 സെന്റ് ഭൂമി നഗരസഭയുടെ അനുമതിയോടെ നായർ സമുദായത്തിന് വേർതിരിച്ച് നൽകിയിരുന്നു. മറ്റു ജാതിക്കാർക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് നേരത്തെ, ശ്മശാനത്തിൽ ബ്രാഹ്മണർക്ക് പ്രത്യേക സ്ഥലം അനുവദിക്കുകയും ചെയ്തിരുന്നു.
പൊതുപ്രവർത്തകർ ജാതിമതിലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മതിൽ പൊളിക്കാൻ എൻ.എസ്.എസ് നേതൃത്വം നിർബന്ധരായത്.
Comments
DeToor reflective wanderings…