തിരുവനന്തപുരം: രാജ്ഭവനിൽ വീണ്ടും ഭാരതാംബ ചിത്രം. രാജ്ഭവനിൽ നടന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യപുരസ്കാർ വിതരണ പരിപാടിയിലാണ് ആർ.എസ്.എസുകാരുടെ ഭാരതാംബയുടെ ചിത്രം വെച്ചത്. ഇതിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പരിപാടി ബഹിഷ്കരിച്ചു.
ആർ.എസ്.എസ് കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വെച്ചാണ് പരിപാടിയിൽ വിളക്ക് തെളിച്ചതെന്നും അത് തനിക്ക് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. രാജ്ഭവന്റെ നടപടിയിൽ വേദിയിൽ വെച്ച് തന്നെ മന്ത്രി എതിർപ്പ് വ്യക്തമാക്കിയിരുന്നു.
Comments
DeToor reflective wanderings…