കണ്ണൂർ: വാക്സിൻ എടുത്തിട്ടും കണ്ണൂരിൽ അഞ്ചുവയസ്സുകാരന് പേവിഷബാധ. തമിഴ്‌നാട് സ്വദേശികളായ മാതാപിതാക്കളുടെ കുഞ്ഞിനാണ് രോഗലക്ഷണം കണ്ടെത്തിയത്. കുട്ടി കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രിവൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.
മെയ് 31നാണ് കുട്ടിയെ തെരുവ് നായ കടിച്ചത്. ഉടൻ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് ആന്റി റേബീസ് വാക്സിനും ഇമ്യൂനോഗ്ലോബുലിനും നൽകിയിരുന്നു. ഇന്നലെ മാത്രം രണ്ടര വയസുകാരിയടക്കം 19 പേർക്കാണ് കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ രണ്ട് ദിവസമായി ഏകദേശം 100നടുത്ത് ആളുകൾ തെരുവുനായയുടെ കടിയേറ്റ് കണ്ണൂരിൽ ചികിത്സ തേടിയിട്ടുണ്ട്.
Comments
DeToor reflective wanderings…