Sunday , July 20 2025, 12:57 pm

മോഹൻലാൽ മമ്മൂട്ടി ചിത്രം; രഹസ്യമാക്കിവെച്ച പേര് പരസ്യമാക്കി ശ്രീലങ്കൻ ടൂറിസം

ഇതുവരെ പുറത്ത് വിടാത്ത മോഹൻലാൽ മമ്മൂട്ടി ചിത്രത്തിന്റെ പേര് പരസ്യമാക്കി ശ്രീലങ്കൻ ടൂറിസം വകുപ്പ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാ​ഗമായി ശ്രീലങ്കയിലെത്തിയ മോഹൻലാലിനെ സ്വാ​ഗതം ചെയ് ടൂറിസം വകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റിലാണ് സിനിമയുടെ പേര് പരാമർശിക്കുന്നത്.

മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നത്. നടന്റെ സന്ദർശനം ‘പാട്രിയറ്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണെന്നാണ് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്. പേര് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. എന്നാൽ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഇതുവരെ പേര് സ്ഥിരീകരിച്ചിട്ടില്ല.

 

Comments