Thursday , July 31 2025, 6:58 am

jacob thomas

കേരളം കാൻസർ സംസ്ഥാനമാവുന്നു

. കാൻസർ കേരളത്തെ വിഴുങ്ങുന്നു .ദേശീയ ശരാശരിയെക്കാൾ ഇരട്ടിയിലധികമാണ് സംസ്ഥാനത്തിൻ്റെ രോഗികളുടെ എണ്ണം. പുരുഷന്മാരിൽ ലക്ഷത്തിൽ 105 രോഗികളെന്നാണ് ദേശീയ കണക്ക്. ഇവിടെയിത് ലക്ഷത്തിൽ 243 പേർ . സ്ത്രീകളിൽ ദേശീയ ശരാശരി ലക്ഷത്തിൽ 103. കേരളത്തിൽ 219. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ ശ്വാസകോശാർബുദം. 14 ശതമാനത്തിന് . വായിലും റെക്ടത്തിലും പത്ത് ശതമാനം . പ്രോസ്റ്റേറ്റ് ഒമ്പത്. കരളിൽ എട്ടു ശതമാനത്തിനും .സ്ത്രീകളിൽ 14 ശതമാനത്തിനും ബ്രെസ്റ്റ് കാൻസർ …

Read More »

മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചു; മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസുകാരന്‍ മരിച്ചു

മലപ്പുറം: മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് ഒരു വയസുള്ള കുഞ്ഞ് മരിച്ചു. വളാഞ്ചേരി പാങ്ങ് സ്വദേശികളായ ഹിറ ഹറീറ, നവാസ് ദമ്പതികളുടെ കുഞ്ഞ് എസന്‍ എര്‍ഹാനാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കാടാമ്പുഴ പൊലീസ് കേസെടുത്തു. അക്യുപങ്ചര്‍ ചികിത്സ നടത്തുന്നയാളാണ് കുഞ്ഞിന്റെ മാതാവ് ഹിറ ഹറീറ. വീട്ടില്‍ വെച്ചായിരുന്നു ഹിറ ഹറീറ കുഞ്ഞിനെ പ്രസവിച്ചത്. തുടര്‍ന്ന് സുഖപ്രസവം വിവരിച്ച് ഇവര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്ന …

Read More »

കോഴിക്കോട് ആറാം ക്ലാസുകാരന്‍ വെള്ളച്ചാട്ടത്തില്‍ വീണു; സാഹസികമായി രക്ഷിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍

കോഴിക്കോട്: തുരത്തമലയിലെ കാരിപ്പാറ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍ പെട്ട ആറാം ക്ലാസുകാരനെ തൊഴിലുറപ്പ് തൊഴിലാളികള്‍ രക്ഷപ്പെടുത്തി. 50 മീറ്ററോളം താഴ്ചയിലേക്ക് കുട്ടി ഒഴുകി പോയിരുന്നു. അവധി ദിവസമായതിനാല്‍ വെള്ളച്ചാട്ടത്തിലെത്തിയപ്പോഴാണ് അപകടം. സ്ഥലത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ കയര്‍ കെട്ടി താഴെ എത്തി സാഹസികമായാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.  

Read More »

കണ്ണൂരില്‍ പേവിഷബാധയേറ്റ് അഞ്ച് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളുടെ മകനായ ഹരിത്താണ് മരിച്ചത്. മെയ് 31നാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് കുട്ടി മരിച്ചത്. കണ്ണൂരില്‍ ഒരാഴ്ച മുമ്പാണ് 60ലധികം ആളുകളെ തെരുവുനായ ആക്രമിച്ചത്.  

Read More »

കോഴിക്കോട് ബൈക്ക് ഷോറൂമില്‍ വന്‍തീപിടുത്തം; പുതിയ ബൈക്കുകളടക്കം കത്തിനശിച്ചു

കോഴിക്കോട്: മാവൂര്‍ പൊലിസ് സ്റ്റേഷന് സമീപത്തുള്ള ബൈക്ക് ഷോറൂമില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കെ.എം.എച്ച് മോട്ടോഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഏഴ് വാഹനങ്ങള്‍ കത്തിനശിച്ചു. സര്‍വീസിനായി നല്‍കിയിരുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെയാണ് കത്തിയത്. നിലവില്‍ തീ നിയന്ത്രണവിധേയമാണ്. സര്‍വീസ് സെന്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.  

Read More »

മതസംഘടനകള്‍ വര്‍ഗീയത വളര്‍ത്താനേ ഉപകരിക്കുള്ളൂ; സൂംബയുമായി മുന്നോട്ട് പോകുമെന്ന് വി. ശിവന്‍കുട്ടി

കോഴിക്കോട്: സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വിഷയം വിവാദമാക്കിയ മതസംഘടനകളെയും മന്ത്രി വിമര്‍ശിച്ചു. ചില മതസംഘടനകള്‍ ആടിനെ പട്ടിയാക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. വര്‍ഗീയത വളര്‍ത്താനേ അത് ഉപകരിക്കുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തെറ്റിദ്ധാരണ നീക്കാന്‍ ചര്‍ച്ചക്ക് തയ്യാറാകുമെന്നും മന്ത്രി വ്യക്തമാക്കി.

Read More »

ഇന്നും അതിശക്ത മഴ; 5 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട്, മലപ്പുറം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ യെല്ലോ അലേട്ടാണ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഇന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളില്‍ മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രതാ നിര്‍ദേശം …

Read More »

പുരിയിൽ രഥോത്സവത്തിൽ തിക്കും തിരക്കും 500 പേർക്ക് പരുക്ക് എട്ടു പേർ ഗുരുതരാവസ്ഥയിൽ

. ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലാണ് അപകടം. ബലഭദ്രഭഗവാൻ്റെ രഥോത്സവത്തിനിടെ .രഥം വലിക്കുന്ന കയറുകൾ പിടിക്കാൻ ഭക്തർ കുട്ടത്തോടെ എത്തുകയായിരുന്നു ഇനക്കുട്ടത്തെ നിയന്ത്രിക്കാൻ പതിനായിരം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

Read More »

ഭാരതാംബ നിലപാട് പറയാൻ സാംസ്കാരിക നായകരെ വെല്ലുവിളിച്ച് ജോയി മാത്യു

. ഭാരതാംബ വിഷയത്തിൽ പ്രതികരിക്കാൻ സാംസ്ക്കാരികനായകരെ വെല്ലുവിളിച്ച് ജോയി മാത്യു . സംസ്ഥാനത്ത് കെ. എസ്. യു , എസ്. എഫ് .ഐ വിദ്യാർത്ഥികൾ അടികൊള്ളുകയാണ്. സർക്കാരും ഗവർണറും തമ്മിലുള്ള വഴക്കാണ്. എന്തേലുമൊന്ന് മിണ്ടി കൂടേയെന്നാണ് ജോയി മാത്യുവിൻ്റെ ചോദ്യം . പ്രതികരിച്ചാൽ കേന്ദ്ര സാഹിത്യ പുരസ്ക്കാരങ്ങൾ കിട്ടാതാവുമോയെന്നതാണ് സാംസ്ക്കാരികനായകരെ അലട്ടുന്നതെന്നും ജോയി പരിഹസിച്ചു. . തനിക്ക് അത്തരം ആശങ്കകളില്ലാത്തതിനാൽ ഭാരതാംബവിഷയത്തിൽ പരസ്യമായി പ്രതികരിക്കുന്നു. രാജ്യസ്നേഹവും ഭാരതാംബപടവുമായി ഒരു ബന്ധവുമില്ല, …

Read More »

കഥാപാത്രങ്ങള്‍ക്ക് പേരിടാതെ നമ്പറിടേണ്ട അവസ്ഥ വരും; ജെ.എസ്.കെ വിവാദത്തില്‍ രഞ്ജി പണിക്കര്‍

സുരേഷ് ഗോപി നായകനായെത്തുന്ന ജെ.എസ്.കെയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് രഞ്ജി പണിക്കര്‍. ഇങ്ങനെ പോയാല്‍ ഇനിമുതല്‍ കഥാപാത്രങ്ങള്‍ക്ക് പേരിടാതെ നമ്പറിടേണ്ട അവസ്ഥ വരുമെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. ജാനകി എന്നത് ലോകത്തെ നിരവധി മതങ്ങളില്‍ ഏതെങ്കിലും ഒരു ദൈവത്തിന്റെ പേരാണെങ്കില്‍, എല്ലാ പേരുകളും ഏതെങ്കിലുമൊരു തരത്തില്‍ എല്ലാ മതങ്ങളുമായി ബന്ധപ്പെട്ട് വരുന്നവയാകും. ഇങ്ങനെയാണെങ്കില്‍ ഇവിടെ കഥാപാത്രങ്ങള്‍ക്ക് പേരുകള്‍ക്ക് പകരം നമ്പര്‍ ഇടേണ്ട അവസ്ഥ വരുമെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. ജെ.എസ്.കെയിലെ …

Read More »