സനാ: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ലെന്നും സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങൾ പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസിൽ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നും സഹോദരൻ കൂട്ടിച്ചേർത്തു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചെങ്കിലും തലാലിന്റെ കുടുംബവുമായി സൂഫി പണ്ഡിതൻ ചർച്ചകൾ …
Read More »ഇന്നും അതിശക്ത മഴ; 5 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട്, മലപ്പുറം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ യെല്ലോ അലേട്ടാണ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഇന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളില്‍ മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രതാ നിര്‍ദേശം …
Read More »കിമോ തെറാപ്പി മരുന്നുകൾക്ക് നിലവാരമില്ലെന്ന് ലാബ് റിപ്പോർട്ട്, കാൻസർ രോഗികൾക്ക് ഷോക്ക് ട്രീറ്റ്മെൻ്റ്
കിമോ തെറാപ്പി മരുന്നുകൾക്ക് നിലവാരമില്ലെന്ന് ലാബ് റിപ്പോർട്ട്, കാൻസർ രോഗികൾക്ക് ഷോക്ക് ട്രീറ്റ്മെൻ്റ് ആഗോളമായി 17 മരുന്ന് നിർമാണകമ്പനികളുടെ കാൻസർ ചികിത്സാ മരുന്നുകളാണ് നിലവാരമില്ലാത്തതായി ലാബ് പരിശോധനയിൽ കണ്ടെത്തിയത് .ഇതിൽ 16 ഉം ഇന്ത്യൻ കമ്പനികളാണ്. ബ്രെസ്റ്റ് ,ലുക്കീമിയ ഓവറി കാൻസറുകളക്കടക്കമുള്ളവയ്ക്കുള്ള കിമോ തെറാപ്പി മരുന്നുകളാണ് ഈ കമ്പനികൾ ഉത്പ്പാദിപ്പിക്കുന്നത് . ഇവ വ്യാപകമായി കയറ്റുമതി ചെയ്യുന്നുമുണ്ട്. ഏകദേശം 100 രാജ്യങ്ങളിലേക്ക് . ഉദ്ദേശിച്ച ഫലമില്ലാതെ മാരകമായ പാർശ്വഫലങ്ങളാണ് ഈ …
Read More »ശുഭാംശു ശുക്ള ഇന്ന് പുറപ്പെടും
പലവട്ടം മാറ്റി വെച്ച ബഹിരാകാശ യാത്ര ഇന്നാണ്. ഇന്ത്യൻ സമയം 12.01 ന് ഫ്ളോറിഡിയിലെ നാസ കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശുവും സംഘവും പുറപ്പെടും. ആക്സിയം-4 ദൗത്യത്തിൽ ഹംഗറി, പോളണ്ട് രാജ്യങ്ങളിൽ നിന്നുള്ളവർ കൂടിയുണ്ട്. വ്യാഴാഴ്ച വൈകിട്ട് 4.30 ന് ബഹിരാകാശ നിലയത്തിലെത്തും. 14 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യാക്കാരൻ ബഹിരാകാശത്ത് എത്തുന്നത്.
Read More »കുഞ്ഞുങ്ങൾക്കായി റേഡിയോ നെല്ലിക്ക ബാല്യ സൗഹൃദമാവാൻ കേരളം
കുട്ടികൾക്കായുള്ള കേരളത്തിൻ്റെ ഇൻ്റർനെറ്റ് റേഡിയോ .പേര് റേഡിയോ നെല്ലിക്ക .തിങ്കൾ മുതൽ വെള്ളി വരെ വിവിധ പരിപാടികൾ . ശനിയും ഞായറും റിപ്പീറ്റ്. ചർച്ചകളും ഇൻ്റർആക്ഷൻസും കൊഴുക്കും. മാതാപിതാക്കൾക്കും കുട്ടികൾക്കും ആവശ്യമായ അറിയിപ്പുകളും വിജ്ഞാപനങ്ങളും റേഡിയോ വഴി കിട്ടും. കുട്ടികൾക്കിടയിലെ ലഹരിവ്യാപനം, സമൂഹമാധ്യമജ്വരം, ആത്മഹത്യാപ്രവണത തുടങ്ങിയവക്കൊക്കെ തടയിടാനുള്ള ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ സംരംഭമാണ് റേഡിയോ നെല്ലിക്ക. പ്ളേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്ളിക്കേഷൻ ലഭ്യമാണ് .@radionellikka.com ൽ ഗൂഗിൾ ചെയ്താലും കിട്ടും.
Read More »കാട്ടാന ഷോക്കേറ്റു ചരിഞ്ഞ നിലയില്‍
സുല്‍ത്താന്‍ ബത്തേരി: വൈദ്യുത കമ്പിവേലിയില്‍നിന്നു ഷോക്കേറ്റു ചരിഞ്ഞ നിലയില്‍ കാട്ടാനയെ കണ്ടെത്തി. 35 വയസ് മതിക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. മുത്തങ്ങ മുറിയംകുന്ന് വയലില്‍ ബുധനാഴ്ച രാവിലെയാണ് ജഡം കണ്ടെത്തിയത്. സ്വകാര്യ വ്യക്തി കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ച താത്കാലിക വേലിയിലെ കമ്പി കാലില്‍ കുരുങ്ങിയ നിലയിലായിരുന്നു ആനയുടെ ജഡം. നിരവധി കുടുംബങ്ങള്‍ കൃഷി ചെയ്യുന്നതാണ് വയല്‍. ആനശല്യമുള്ളതിനാല്‍ കര്‍ഷകന്‍ താത്കാലിക വേലി സ്ഥാപിച്ചിരുന്നു. കൃഷിയിടത്തിലുള്ള വീട്ടില്‍നിന്നാണ് വേലിയിലേക്ക് വൈദ്യുതി എടുത്തിരുന്നതെന്നാണ് സൂചന.വന്യജീവി …
Read More »ആരോഗ്യ ഗുണനിലവാരത്തില്‍ കോട്ടത്തറ പഞ്ചായത്തിലെ രണ്ട് സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം
കല്‍പറ്റ: ആരോഗ്യ ഗുണനിലവാരത്തിന് വയനാട്ടിലെ കോട്ടത്തറ പഞ്ചായത്തില്‍പ്പെട്ട രണ്ട് സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം. എ.ബി.എച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കി പഞ്ചായത്തിലെ ഈരംകൊല്ലി രാമന്‍ സ്മാരക ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയും സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്പെന്‍സറിയുമാണ് അംഗീകാരം നേടിയത്. അടിസ്ഥാന സൗകര്യ വികസനം, രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധ ഗുണമേന്‍മ, അണുബാധ നിയന്ത്രണം തുടങ്ങിയവ വിലയിരുത്തിയാണ് സ്ഥാപനങ്ങളെ അംഗീകാരത്തിന് തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജില്‍നിന്ന് …
Read More »റോഡ് ഇടിച്ചില്‍: വെണ്ണിയോട് പൗരസമിതി സമരത്തിലേക്ക്
വെണ്ണിയോട്: ഊട്ടുപാറ-ചെന്നലോട് റോഡില്‍ കോട്ടത്തറ ഹോമിയോ ഡിസ്പന്‍സറിക്ക് സമീപം പുഴയോരം ഇടിഞ്ഞ ഭാഗത്ത് അടിയന്തരമായി സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് പൗരസമിതി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ കാലവര്‍ഷാരംഭത്തിലാണ് പുഴയോടുചേര്‍ന്ന് റോഡ് ഇടിഞ്ഞത്. ഇതുമൂലം ഹോമിയോ ഡിസ്പന്‍സറി, ജലനിധി പമ്പ് സെറ്റ്, കോട്ടത്തറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള റോഡ്, നിരവധി വീടുകള്‍ എന്നിവ അപകട ഭീഷണിയിലായി. ദിനേന പത്തോളം സ്‌കൂള്‍ ബസുകള്‍ കടന്നുപോകുന്ന റോഡില്‍ വളവുള്ള ഭാഗത്താണ് ഇടിച്ചില്‍ ഉണ്ടായത്. റോഡിന് സംരക്ഷണ …
Read More »കേസ് അന്വേഷണം: പോലീസിനെതിരേ ആരോപണവുമായി വനിതകള്‍
കല്‍പറ്റ: വാഹന പാര്‍ക്കിംഗിനെച്ചൊല്ലി മെയ് 28ന് കല്‍പറ്റ പിണങ്ങോട് ജംഗ്ഷനു സമീപം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ കുറ്റമറ്റ അന്വേഷണത്തിന് പോലീസ് തയാറാകുന്നില്ലെന്ന് കൈതക്കൊല്ലി കുണ്ടുകുളം സ്വദേശികളായ ജാസ്മിന്‍, റിഷാന തസ്നി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എടഗുനി സ്വദേശി ബിജുവിനെതിരേ നല്‍കിയ പരാതി വേണ്ടവിധം അന്വേഷിക്കുന്നതിലാണ് പോലീസിന് വിമുഖത. അപമര്യാദയോടെ പെരുമാറുകയും 15കാരിയെ തള്ളിവീഴ്ത്തുകയും ചെയ്തതിനാണ് ബിജുവിനെതിരേ പരാതിപ്പെട്ടത്. പോലീസ് കേസെടുത്തെങ്കിലും മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയില്ല. പെണ്‍കുട്ടിയെ നിയമവിരുദ്ധമായി …
Read More »വയനാട്ടില്‍ ‘ബോക്സിംഗ്’ വിവാദം
കല്‍പറ്റ: സംസ്ഥാന ജൂനിയര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ഒമ്പത്, 10 തീയതികളില്‍ തിരുവനന്തപുരം ആറ്റിങ്ങലില്‍ നടക്കാനിരിക്കേ വയനാട്ടില്‍ വിവാദം. ചാമ്പ്യന്‍ഷിപ്പിന് വൈത്തിരിയില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നതായി പ്രദേശവാസിയായ പരിശീലകന്‍ ഗ്രിഗറി വൈത്തിരി മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയതിനെതിരേ കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്സിംഗ് അസോസിയേഷന്‍ രംഗത്തുവന്നതാണ് വിവാദത്തിന് ആധാരം. സെലക്ഷന്‍ ട്രയല്‍സ് അനധികൃതമാണെന്ന് അസോസിയേഷന്‍ ആരോപിച്ചു. അസോസിയേഷന്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ തത്പര കക്ഷികള്‍ നീക്കം നടത്തുന്നതായി അവര്‍ കുറ്റപ്പെടുത്തി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ …
Read More »