തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍പട്ടിക ഒരു തവണ കൂടി പുതുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ എ.ഷാജഹാന്‍ പറഞ്ഞു. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം സംസ്ഥാനത്ത് നീട്ടിവയ്ക്കണമെന്ന് കേന്ദ്ര കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ഐ.ആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേസമയത്താണ് നടക്കുക. ഒരേ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ രണ്ടു ജോലികളും ചെയ്യേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യങ്ങള്‍ …
Read More »70 വയസ്സുള്ള വ്യക്തി കന്നിവോട്ടറായി, ഒരേ മേൽവിലാസത്തിൽ കൂട്ട വോട്ടർമാർ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുൽ ഗാന്ധി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുകളിലും വലിയ രീതിയിലുള്ള കൃത്രിമം നടന്നു. ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പങ്കുണ്ടെന്നുള്ള ഗുരുതര ആരോപണങ്ങളാണ് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. 70ഉം 80 ഉം വയസ്സുള്ള ആളുകള്‍ വരെ കന്നിവോട്ടറായി. ചിലരുടെ വോട്ടര്‍ കാര്‍ഡില്‍ പിതാവിന്റെ സ്ഥാനത്ത് അക്ഷരങ്ങള്‍ മാത്രമാണുള്ളത്. വീട്ടു നമ്പര്‍ ചേര്‍ക്കേണ്ട ഇടത്ത് പൂജ്യം എന്നാണ് ചേര്‍ത്തിരിക്കുന്നത്. വ്യാജ …
Read More »വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണം: തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വി.ഡി സതീഷന്‍ കത്ത് നല്‍കി. ജൂലൈ 23-ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഓഗസ്റ്റ് 7 വരെ, 15 ദിവസം മാത്രമാണ് പേര് ചേര്‍ക്കാനുള്ള സമയം അനുവദിച്ചിരുന്നത്. പേര് ചേര്‍ക്കാന്‍ 15 ദിവസം കൂടി അധികമായി നല്‍കണമെന്നാണ് കത്തിലെ ആവശ്യം. ഓണ്‍ലൈന്‍ വഴി ചെയ്യേണ്ട …
Read More »കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു: സംസ്ഥാനത്ത് 2.66 കോടി വോട്ടര്‍മാര്‍
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് ആകെ 2.66 കോടി വോട്ടര്‍മാരാണുള്ളത്. ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ്, താലൂക്ക് ഓഫീസുകളിലും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിന്മേലുള്ള ആക്ഷേപങ്ങളും പരാതികളും ഓഗസ്റ്റ് 7 വരെ സ്വീകരിക്കും. പട്ടികയില്‍ 1.26 കോടി പുരുഷന്മാരും 1.40 കോടി സ്ത്രീകളും 233 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വോട്ടര്‍മാരുമുണ്ട്. ഓഗസ്റ്റ് 29ന് തിരുത്തലുള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 30ന് …
Read More »തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ നിന്ന് 9.78 ലക്ഷം പേര്‍ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ നിന്ന് അപ്രത്യക്ഷരായത് 9.78 ലക്ഷം പേര്‍. 2020 തദ്ദേശ തിരഞ്ഞെടുപ്പിനായി കമ്മീഷന്‍ തയ്യാറാക്കിയ പട്ടികയില്‍ 2,76,56,579 (2.76 കോടി) വോട്ടര്‍മാരുണ്ടായിരുന്നു. ഇക്കൊല്ലം വാര്‍ഡ് വിഭജനത്തിനു ശേഷം പുതിയ പോളിങ് സ്‌റ്റേഷനുകളെ അടിസ്ഥാനമാക്കി ജൂണ്‍ 30 നു തയ്യറാക്കിയ പട്ടികയില്‍ 2,66,78,256 (2.66 കോടി) വോട്ടര്‍മാരാണുള്ളത്. പുതിയ കണക്കുകള്‍ പ്രകാരം നാലര വര്‍ഷത്തിനിടെ പട്ടികയില്‍ നിന്നും അപ്രത്യക്ഷരായത് …
Read More »നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ‘ ലീഗ് സ്ഥാനാർത്ഥി’
ബിൻസി പാലത്ത് 41 ശതമാനം മുസ്ളീം വോട്ടുകളുണ്ട് മണ്ഡലത്തിൽ .വെൽഫെയർ പാർട്ടി , എസ്.ഡി. പി.ഐ, പി ഡി.പി ഇത്യാദി സമുദായ പാർട്ടികൾ പങ്കിട്ടെടുക്കുന്നത് 10 ശതമാനത്തിനടുത്ത് വോട്ട് . ഇരുമുന്നണികളിലായി ചിതറികിടക്കുന്നത് മാറ്റി നിറുത്തിയാൽ ശേഷിക്കുന്ന സമുദായ വോട്ടുകൾ വീഴുന്നത് മുസ്ളീം ലീഗ് പെട്ടിയിലാവും. നിലമ്പൂരിൽ കോൺഗ്രസ് വോട്ട് ശതമാനത്തിന് ഒപ്പമോ അപ്പുറമോ പോവും ലീഗ് വോട്ടുകൾ . 2021 ൽ ജില്ലയിലാകെ കോൺഗ്രസിൻ്റെ വോട്ട് ശതമാനം 11.6 …
Read More »നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂണ്‍ 19ന് തെരഞ്ഞെടുപ്പ് നടക്കും. 23 ന് വോട്ടെണ്ണല്‍. പി.വി.അന്‍വര്‍ രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ രണ്ടിനാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂണ്‍ അഞ്ചിന് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. കേരളത്തില്‍ നിലമ്പൂരിലേതടക്കം നാല് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിച്ചത്.
Read More »നിലമ്പൂർ : ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത മങ്ങുന്നു
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമോയെന്ന സംശയത്തില്‍ വിവിധ രാഷ്‌ട്രീയകക്ഷികള്‍. അടുത്തവര്‍ഷം ഏപ്രില്‍-മേയില്‍ സംസ്‌ഥാനത്തു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, വെറും ഒന്‍പതുമാസത്തേക്കായി നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രസര്‍ക്കാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും തയാറാകുമോയെന്നാണ് രാഷ്‌ട്രീയകേരളം ഉറ്റുനോക്കുന്നത്. ജമ്മു കശ്‌മീരിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. എന്നാല്‍, നിലവിലെ സുരക്ഷാസാഹചര്യം പരിഗണിച്ചാകും ഇക്കാര്യത്തില്‍ തീരുമാനം. അഞ്ചുവര്‍ഷം മുമ്പ് ചവറ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കിയതു പുതിയ എം.എല്‍.എയ്‌ക്ക് ഒരുവര്‍ഷം തികച്ച് കിട്ടില്ലെന്ന കാരണത്താലാണ്. അന്ന് …
Read More »സംസ്ഥാനം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക്; വാര്‍ഡ് വിഭജനം അന്തിമമായതിന് ശേഷം തീയതിയില്‍ ധാരണയാകും
തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി രാഷ്ടീയപാര്‍ട്ടികള്‍ കണക്കാക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കും. നവംബര്‍ അവസാന ആഴ്ചയും ഡിസംബര്‍ തുടക്കത്തിലുമായി വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ്. വാര്‍ഡ് വിഭജനം അന്തിമമായതിന് ശേഷം തീയതിയില്‍ ധാരണയാകും. ഡിസംബര്‍ മൂന്നാമത്തെ ആഴ്ച ഭരണസമിതി നിലവില്‍ വരും. 1510 വാര്‍ഡുകളാണ് അടുത്ത തിരഞ്ഞെടുപ്പില്‍ പുതുതായി ഉണ്ടാവുക. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളാണ് …
Read More »നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; പഞ്ചായത്തുതല കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം
നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ മുന്നണികളുടെ തീരുമാനം. യുഡിഎഫ് പഞ്ചായത്തുതല കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി. ആദ്യത്തെ കണ്‍വെന്‍ഷന്‍ ചുങ്കത്തറയില്‍ ഇന്നലെ നടന്നു. ബൂത്ത് കണ്‍വീനര്‍, ചെയര്‍മാന്‍മാര്‍, പഞ്ചായത്തുതല ഭാരവാഹികള്‍ തുടങ്ങിയവരാണ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുന്നത്. ഇന്ന് എടക്കര, വഴിക്കടവ്, പോത്തുകല്ല് 30ന് മൂത്തേടം, കരുളായി, മേയ് ഒന്നിന് അമരമ്പലം, നിലമ്പൂര്‍ എന്നിവിടങ്ങളിലും കണ്‍വെന്‍ഷനുകള്‍ നടക്കും. എല്‍ഡിഎഫിന്റെ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ 30ന് നിലമ്പൂരില്‍ നടക്കും. സിപിഎം പൊളിറ്റ് ബ്യൂറോ …
Read More »
DeToor reflective wanderings…