Tuesday , July 15 2025, 4:03 am

കേരളം കാൻസർ സംസ്ഥാനമാവുന്നു

.
കാൻസർ കേരളത്തെ വിഴുങ്ങുന്നു .ദേശീയ ശരാശരിയെക്കാൾ ഇരട്ടിയിലധികമാണ് സംസ്ഥാനത്തിൻ്റെ രോഗികളുടെ എണ്ണം. പുരുഷന്മാരിൽ ലക്ഷത്തിൽ 105 രോഗികളെന്നാണ് ദേശീയ കണക്ക്. ഇവിടെയിത് ലക്ഷത്തിൽ 243 പേർ . സ്ത്രീകളിൽ ദേശീയ ശരാശരി ലക്ഷത്തിൽ 103. കേരളത്തിൽ 219. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ ശ്വാസകോശാർബുദം. 14 ശതമാനത്തിന് . വായിലും റെക്ടത്തിലും പത്ത് ശതമാനം . പ്രോസ്റ്റേറ്റ് ഒമ്പത്. കരളിൽ എട്ടു ശതമാനത്തിനും .സ്ത്രീകളിൽ 14 ശതമാനത്തിനും ബ്രെസ്റ്റ് കാൻസർ . 34 ശതമാനം. തൈറോയിഡ് 11, റെക്ടം ഒമ്പത് ശതമാനം. 25 വർഷത്തിനിടെ ബ്രെസ്റ്റ് കാൻസർ നിരക്ക് 300 ശതമാനം വർദ്ധിച്ചു .നാരുകളില്ലാത്ത ഭക്ഷണം, പച്ചക്കറിയില്ലാത്ത ഭക്ഷണശീലം ,വ്യായാമമില്ലായ്മ, മദ്യപാനം. ഇതൊക്കെയാണ് കേരളം കാൻസർ സംസ്ഥാനമാവുന്നതിൻ്റെ പ്രധാന കാരണങ്ങൾ. കണക്കുകൾ പുറത്ത് വിട്ടത് ഐ.സി എം. ആറിൻ്റെ ബെംഗ്ളൂരുവിലെ ഗവേഷണ കേന്ദ്രം.

Comments