സുരേഷ് ഗോപി നായകനായെത്തുന്ന ജെ.എസ്.കെയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് രഞ്ജി പണിക്കര്‍. ഇങ്ങനെ പോയാല്‍ ഇനിമുതല്‍ കഥാപാത്രങ്ങള്‍ക്ക് പേരിടാതെ നമ്പറിടേണ്ട അവസ്ഥ വരുമെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. ജാനകി എന്നത് ലോകത്തെ നിരവധി മതങ്ങളില്‍ ഏതെങ്കിലും ഒരു ദൈവത്തിന്റെ പേരാണെങ്കില്‍, എല്ലാ പേരുകളും ഏതെങ്കിലുമൊരു തരത്തില്‍ എല്ലാ മതങ്ങളുമായി ബന്ധപ്പെട്ട് വരുന്നവയാകും. ഇങ്ങനെയാണെങ്കില്‍ ഇവിടെ കഥാപാത്രങ്ങള്‍ക്ക് പേരുകള്‍ക്ക് പകരം നമ്പര്‍ ഇടേണ്ട അവസ്ഥ വരുമെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. ജെ.എസ്.കെയിലെ ജാനകി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധ സമരം നടത്താനാണ് ഫെഫ്കയുടെ തീരുമാനം.
Comments
DeToor reflective wanderings…