Monday , July 14 2025, 6:25 pm

Tag Archives: cpim

‘നന്ദിയുണ്ട് മാഷേ’; തോല്‍വിക്ക് പിന്നാലെ എം.വി ഗോവിന്ദന് റെഡ് ആര്‍മിയുടെ വിമര്‍ശനം

കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. സി.പി.ഐ.എം അനുകൂല സൈബര്‍ പേജുകളിലാണ് എം.വി ഗോവിന്ദനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ‘നന്ദിയുണ്ട് മാഷേ’ എന്നാണ് സി.പി.ഐ.എം അനുകൂല ഫേസ്ബുക്ക് പേജായ റെഡ് ആര്‍മിയുടെ പോസ്റ്റ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആദ്യമായാണ് ഒരു സിറ്റിങ് സീറ്റ് എല്‍.ഡി.എഫ് കൈവിടുന്നത്. എം. സ്വരാജിന്റെ സ്വീകാര്യത എല്‍.ഡി.എഫ് ഭരണവിരുദ്ധ തരംഗത്തില്‍ ഇല്ലാതായെന്നാണ് സോഷ്യല്‍ …

Read More »

കരുവന്നൂർ കള്ളപ്പണക്കേസ്: സി.പി.എമ്മിനെ പ്രതിയാക്കി ഇ.ഡിയുടെ അന്തിമ കുറ്റപത്രം

കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസിൽ സി.പി.എമ്മിനെ പ്രതിയാക്കി ഇ.ഡി അന്തിമ കുറ്റപത്രം സമർപ്പിച്ചു. മൂന്ന് സി.പി.എം മുൻ ജില്ലാ സെക്രട്ടറിമാരാണ് പ്രതികൾ. കെ.രാധാകൃഷ്ണൻ, എ.സി മൊയ്തീൻ, എം.എം വർഗീസ് തുടങ്ങിയ സി.പി.എം നേതാക്കളെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. പാർട്ടിയെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർട്ടി കേസിൽ 68-ാം പ്രതിയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ നിർമ്മൽ കുമാർ മോഷ കലൂർ പി.എം.എൽ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചുവെന്നാണ് …

Read More »

സി.പി.എം അല്ലാത്ത ഇടത് പാര്‍ട്ടികള്‍ ഒന്നിച്ചുള്ള പ്ലാറ്റ് ഫോം രൂപീകരിക്കാന്‍ ആര്‍.എം.പി. സിപിഐയുമായി ചര്‍ച്ച നടത്താന്‍ നീക്കം

കോഴിക്കോട്: ഇടത് സ്വഭാവമുള്ള പാര്‍ട്ടികള്‍ ഒന്നിച്ചുള്ള പ്ലാറ്റ് ഫോം രൂപീകരിക്കാന്‍ ആര്‍.എം.പി. സി.എം.പി, എന്‍.സി.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുമായി അനൗദ്യോഗിക ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. സിപിഐയുമായും ചര്‍ച്ച നടത്താനാണ് നീക്കം. പാര്‍ട്ടികളുമായി ചര്‍ച്ച തുടങ്ങിയെന്നും സി.പി.ഐ വന്നാല്‍ സ്വീകരിക്കുമെന്നും ആര്‍.എം.പി നേതാവ് എന്‍ വേണു പറഞ്ഞു. യുഡിഎഫിന്റെ ഭാഗമായി മുന്നണിയിലേക്ക് കടക്കുന്നതിനപ്പുറത്ത് എല്ലാമുന്നണിയിലുമുള്ള ഇടത് സ്വഭാവമുള്ള പാര്‍ട്ടികളെ ചേര്‍ത്ത് ഒരു പ്ലാറ്റ്‌ഫോം രൂപീകരിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.  

Read More »