കണ്ണൂര്‍: കണ്ണൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരന്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളുടെ മകനായ ഹരിത്താണ് മരിച്ചത്. മെയ് 31നാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് കുട്ടി മരിച്ചത്. കണ്ണൂരില്‍ ഒരാഴ്ച മുമ്പാണ് 60ലധികം ആളുകളെ തെരുവുനായ ആക്രമിച്ചത്.
Comments
DeToor reflective wanderings…