തിരുവനന്തപുരം: ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കുട്ടികളെ മാനസികമായി തളര്‍ത്തുന്ന ഒരു നടപടിയും സ്‌കൂള്‍ അധികൃതര്‍ എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും അമിത സമ്മര്‍ദം കുട്ടികളെ പഠനത്തിനപ്പുറമുള്ള മോശം ചിന്തകളിലേക്ക് നയിക്കാന്‍ ഇടയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം. ‘ഒന്നാം ക്ലാസിലേക്കുള്ള അഡ്മിഷന് വേണ്ടി ചില വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. …
Read More »മലയാളത്തിലെ ഹിറ്റ് ചിത്രം ‘രോമാഞ്ചം’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ കാണാന്‍ ആളില്ല
മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ കോമഡി ഹൊറര്‍ ചിത്രമാണ് രോമാഞ്ചം. ഒരു കോമഡി ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം കൂടെയാണിത്. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമായി ഒരുക്കിയ ചിത്രം തിയേറ്ററുകളിലും പിന്നീട് ഒ.ടി.ടിയിലും നിരവധി പ്രേക്ഷരെയാണ് ചിരിപ്പിച്ചത്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ‘കപ്കപി’. പ്രശസ്ത സംവിധായകന്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രം മേയ് 23നാണ് തിയേറ്ററുകളില്‍ എത്തിയത്. സീ സ്റ്റുഡിയോസ്, …
Read More »നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് മുന്‍ മാനേജര്‍; കേസെടുത്ത് പൊലീസ്
കൊച്ചി: നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍. പരാതിയുടെ അടിസ്ഥാനത്തില്‍ നടനെതിരെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തു. വിപിനെ കൊല്ലുമെന്ന് ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തിയതായി എഫ്.ഐ.ആറില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദനെതിരെ വിപിന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ‘മാര്‍ക്കോ’ തിയേറ്ററുകളില്‍ വലിയ ഹിറ്റായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ റിലീസായ ഗെറ്റ് സെറ്റ് ബേബി വന്‍ പരാജയമായി …
Read More »ബൈജൂസ് ആപ്പ് കാണാനില്ല
എജ്യു ടെക് ഭീമൻ ബൈജൂസിൻ്റെ ആപ്പ് ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. വെബ് സൈറ്റും പോയി. സൈറ്റിൻ്റെ ലാൻ്റിംഗ് പേജ് മാത്രമാണ് നിലവിലുള്ളത്. വെബ് സർവീസ് ബില്ലുകൾ അടയ്ക്കാത്തതിൻ്റെ പേരിലാണ് നടപടി. കളൗഡ് ഇൻഫ്രാസ്ട്രക്ചർ സർവീസ് ബില്ലുകൾ ബൈജൂസ് കടമാക്കിയിരിക്കയാണ്. ആപ്പിൾ ആപ്പ് സ്റ്റോറിൽ ഇവ ലഭ്യമാണ്. പക്ഷെ പ്രധാനപ്പെട്ട ഫീച്ചറുകളെല്ലാം നീക്കം ചെയ്ത നിലയിലാണ്.. മുൻകൂർ പണമടച്ച് ബൈജൂസിൻ്റെ വിദ്യാഭ്യാസ പാക്കേജുകളും വീഡിയോകളും വാങ്ങിയവർക്ക് ഈ …
Read More »സംസ്ഥാനത്തെ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. മീനച്ചില്‍, കോരപ്പുഴ, അച്ചന്‍കോവില്‍ എന്നീ നദികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് അഞ്ച് നദികളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നദികളില്‍ ഇറങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ, ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും ഇടയിലായി മറ്റൊരു ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 60 കിലോ …
Read More »കോവിഡ് കണക്കിൽ പിന്നെയും കേരളം ഇപ്പോഴത്തേത് 19 ൻ്റെ വകഭേദം
പുതിയ കണക്കിൽ കേരളത്തിൽ 430 പേർ കോവിഡ് രോഗികളായി. രാജ്യത്ത് ഏറ്റവും കൂടുതൽ. കോവിഡ് 19 ലെ ഒമിക്രോൺ വൈറസിൻ്റെ വകഭേദമാണിത്. ജെ എൻ വൺ(JN .1) എന്ന് പേരിട്ടിരിക്കുന്നു. മനുഷ്യകോശങ്ങളെ അക്രമിക്കുന്ന സ്പൈക് പ്രൊട്ടീന് മ്യൂട്ടേഷൻ സംഭവിച്ചത്. വ്യാപനശേഷി കൂടുതലാണ്. ലക്ഷണങ്ങൾ ഇങ്ങനെ . കുറഞ്ഞ ദിവസം പനി . വരണ്ട ചുമ . കഫം കഷ്ടി . തൊണ്ട കാറും. തലവേദന.ക്ഷീണം ചിലർക്ക് വയറിളക്കം.ആർ.ടി.പി.സി, റാപ്പിഡ് ആൻ്റിജൻ …
Read More »മഴ ശക്തം: കോഴിക്കോട് ഇന്നും റെഡ് അലേര്‍ട്ട്; ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കോഴിക്കോട്: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ കോഴിക്കോട് ജില്ലയില്‍ കനത്തനാശനഷ്ട്മാണ് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ഇതുവരെ നാല് പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. കനത്തമഴ തുടരുന്നതിനിടെ ജില്ലയില്‍ ഇന്നും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൂനൂര്‍, ചാലിയാര്‍, കോരപ്പുഴ എന്നിവയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോരഹൈവേയില്‍ തലയാട് ഭാഗത്ത് മണ്ണിടിച്ചല്‍ ഉണ്ടായതോടെ ഗതാഗതം നിരോധിച്ചു. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ മിക്കയിടത്തം വെള്ളക്കെട്ട് …
Read More »വടകര മൂരാട് പാലത്തിന് സമീപം ദേശീയപാതയിൽ വിള്ളൽ; കണ്ണൂർ ഭാഗത്തേക്കുള്ള രണ്ട് വരിപാത അടച്ചു
വടകര: മൂരാട് പാലത്തിന് സമീപം ദേശീയപാതയിൽ വിള്ളൽ കണ്ടെത്തി. ആറ് വരി പാതയിൽ കണ്ണൂർ ഭാഗത്തേക്കുള്ള രണ്ട് വരി പാത അടച്ചു. ഇന്നലെ രാത്രിയോടെയാണ് റോഡിൽ വിള്ളൽ കണ്ടെത്തിയത്. പത്ത് മീറ്ററോളം നീളത്തിലാണ് വിള്ളൽ. പൊലീസ് സ്ഥലത്തെത്തി വിള്ളലുള്ള ഭാഗത്തെ റോഡ് അടച്ച് ഗതാഗതം നിരോധിച്ചു. പാലത്തോട് ചേർന്ന് നിർമാണം പൂർത്തിയായ റോഡിലാണ് വിള്ളൽ. മഴ ശക്തമായാൽ വിള്ളൽ വലുതാകാൻ സാധ്യതയുണ്ട്. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് പരിശോധന …
Read More »മണ്ണിടിച്ചില്‍: പനമരം ചെറിയപാലത്തില്‍ ഗതാഗതം നിരോധിച്ചു
പനമരം: കനത്ത മഴയില്‍ സംരക്ഷണ മതിലിന്റെ ഭാഗം ഉള്‍പ്പെടെ ഇടിഞ്ഞതിനെത്തുടര്‍ന്ന് നടവയല്‍ റോഡിലെ ചെറിയപാലത്തില്‍ ഗതാഗതം നിരോധിച്ചു. തിങ്കളാഴ്ച സന്ധ്യയോടെയാണ് മണ്ണിടിച്ചില്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരം അറിഞ്ഞ അധികാരികള്‍ പാലത്തില്‍ ഗതാഗതം നിരോധിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ചെറിയപാലം ദുര്‍ബലമാണ്. പുതിയ പാലത്തിന്റെ പണി നടന്നുവരികയാണ്. പാലത്തില്‍ ഗതാഗതം തടഞ്ഞതിനെത്തുടര്‍ന്നു ബത്തേരി, പുല്‍പള്ളി, ദാസനക്കര ഭാഗങ്ങളിലില്‍നിന്നു പനമരത്തേക്കും തിരിച്ചുമുള്ള ബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ പച്ചിലക്കാട്, കൂടോത്തുമ്മല്‍, കാവടം വഴിയാണ് ഓടുന്നത്.
Read More »അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടെ കനത്തമഴയും കാറ്റും; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ 11 ജില്ലകളിൽ ഇടിമിന്നലോടെ മഴക്കും 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മറ്റെല്ലാ ജില്ലകളിലും …
Read More »