Sunday , July 20 2025, 5:29 am

ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കുട്ടികളെ മാനസികമായി തളര്‍ത്തുന്ന ഒരു നടപടിയും സ്‌കൂള്‍ അധികൃതര്‍ എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും അമിത സമ്മര്‍ദം കുട്ടികളെ പഠനത്തിനപ്പുറമുള്ള മോശം ചിന്തകളിലേക്ക് നയിക്കാന്‍ ഇടയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം.

‘ഒന്നാം ക്ലാസിലേക്കുള്ള അഡ്മിഷന് വേണ്ടി ചില വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. അത് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കാന്‍ ആഗ്രഹിക്കുന്നല്ല. അത്തരം സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും’, മന്ത്രി പറഞ്ഞു.

 

Comments