എജ്യു ടെക് ഭീമൻ ബൈജൂസിൻ്റെ ആപ്പ് ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. വെബ് സൈറ്റും പോയി. സൈറ്റിൻ്റെ ലാൻ്റിംഗ് പേജ് മാത്രമാണ് നിലവിലുള്ളത്. വെബ് സർവീസ് ബില്ലുകൾ അടയ്ക്കാത്തതിൻ്റെ പേരിലാണ് നടപടി. കളൗഡ് ഇൻഫ്രാസ്ട്രക്ചർ സർവീസ് ബില്ലുകൾ ബൈജൂസ് കടമാക്കിയിരിക്കയാണ്. ആപ്പിൾ ആപ്പ് സ്റ്റോറിൽ ഇവ ലഭ്യമാണ്. പക്ഷെ പ്രധാനപ്പെട്ട ഫീച്ചറുകളെല്ലാം നീക്കം ചെയ്ത നിലയിലാണ്.. മുൻകൂർ പണമടച്ച് ബൈജൂസിൻ്റെ വിദ്യാഭ്യാസ പാക്കേജുകളും വീഡിയോകളും വാങ്ങിയവർക്ക് ഈ സർവീസുകളൊന്നും നിലവിൽ ലഭ്യമല്ല .
Comments