Monday , July 14 2025, 12:17 pm

മണ്ണിടിച്ചില്‍: പനമരം ചെറിയപാലത്തില്‍ ഗതാഗതം നിരോധിച്ചു

പനമരം: കനത്ത മഴയില്‍ സംരക്ഷണ മതിലിന്റെ ഭാഗം ഉള്‍പ്പെടെ ഇടിഞ്ഞതിനെത്തുടര്‍ന്ന് നടവയല്‍ റോഡിലെ ചെറിയപാലത്തില്‍ ഗതാഗതം നിരോധിച്ചു. തിങ്കളാഴ്ച സന്ധ്യയോടെയാണ് മണ്ണിടിച്ചില്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരം അറിഞ്ഞ അധികാരികള്‍ പാലത്തില്‍ ഗതാഗതം നിരോധിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ചെറിയപാലം ദുര്‍ബലമാണ്. പുതിയ പാലത്തിന്റെ പണി നടന്നുവരികയാണ്.

പാലത്തില്‍ ഗതാഗതം തടഞ്ഞതിനെത്തുടര്‍ന്നു ബത്തേരി, പുല്‍പള്ളി, ദാസനക്കര ഭാഗങ്ങളിലില്‍നിന്നു പനമരത്തേക്കും തിരിച്ചുമുള്ള ബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ പച്ചിലക്കാട്, കൂടോത്തുമ്മല്‍, കാവടം വഴിയാണ് ഓടുന്നത്.

Comments