Sunday , July 20 2025, 12:30 pm

കോവിഡ് കണക്കിൽ പിന്നെയും കേരളം ഇപ്പോഴത്തേത് 19 ൻ്റെ വകഭേദം

പുതിയ കണക്കിൽ കേരളത്തിൽ 430 പേർ കോവിഡ് രോഗികളായി. രാജ്യത്ത് ഏറ്റവും കൂടുതൽ. കോവിഡ് 19 ലെ ഒമിക്രോൺ വൈറസിൻ്റെ വകഭേദമാണിത്. ജെ എൻ വൺ(JN .1) എന്ന് പേരിട്ടിരിക്കുന്നു. മനുഷ്യകോശങ്ങളെ അക്രമിക്കുന്ന സ്പൈക് പ്രൊട്ടീന് മ്യൂട്ടേഷൻ സംഭവിച്ചത്. വ്യാപനശേഷി കൂടുതലാണ്. ലക്ഷണങ്ങൾ ഇങ്ങനെ . കുറഞ്ഞ ദിവസം പനി . വരണ്ട ചുമ . കഫം കഷ്ടി . തൊണ്ട കാറും. തലവേദന.ക്ഷീണം ചിലർക്ക് വയറിളക്കം.ആർ.ടി.പി.സി, റാപ്പിഡ് ആൻ്റിജൻ ടെസ്റ്റുകൾ നടത്തി രോഗം സ്ഥിരീകരിക്കാം. ആറ്, ഏഴ് ദിവസത്തിനകം ഭേദമാവും പനി, ചുമ മരുന്നുകൾ കഴിക്കുക .രക്തത്തിലെ ഓക്സിജൻ തോത് 94 ന് താഴെയായാൽ വൈദ്യസഹായം തേടണം.

Comments