ന്യൂദൽഹി: ഇസ്രഈൽ ഇറാൻ സംഘർഷത്തെ തുടർന്ന് ഇരു രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി ആരംഭിച്ച് ഇന്ത്യൻ എംബസി. ഇസ്രഈലിൽ നിന്ന് 25,000 ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. തലസ്ഥാനമായ തെൽഅവീവിൽ നിന്ന് ജോർഡൻ, ഈജിപ്ത് അതിർത്തി വഴി ഇന്ത്യൻ പൗരന്മാരെ എത്തിക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനം. അതിനിടെ, അർമേനിയ വഴി ഇറാനിലെ ഇന്ത്യക്കാരെ മാറ്റി തുടങ്ങിയിട്ടുണ്ട്.
Read More »സ്വന്തം പേരിൽ സ്മാർട്ട് ഫോൺ പുറത്തിറക്കി ട്രംപ്
യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പേരിൽ സ്മാർട്ട് ഫോൺ പുറത്തിറക്കി ദ ട്രംപ് ഓർഗനൈസേഷൻ കമ്പനി. റീചാർജ് പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. 499 ഡോളർ (43,000 രൂപ) വിലയുള്ള ‘ടി1’ സ്മാർട്ഫോൺ ആണ് ‘ട്രംപ് മൊബൈൽ’ ബ്രാൻഡിൽ വിപണിയിൽ ഇറക്കുന്നത്. സെപ്റ്റംബറിൽ വിപണയിലെത്തുന്ന ഫോണിനായി 100 ഡോളർ (8,600 രൂപ) മുൻകൂർ നൽകി ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്. ആവശ്യക്കാർ മുൻകൂർ ബുക്കിങ്ങിന് ശ്രമിച്ച് ട്രംപ് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രവർത്തനരഹിതമാകുന്ന സംഭവവും …
Read More »നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ‘ ലീഗ് സ്ഥാനാർത്ഥി’
ബിൻസി പാലത്ത് 41 ശതമാനം മുസ്ളീം വോട്ടുകളുണ്ട് മണ്ഡലത്തിൽ .വെൽഫെയർ പാർട്ടി , എസ്.ഡി. പി.ഐ, പി ഡി.പി ഇത്യാദി സമുദായ പാർട്ടികൾ പങ്കിട്ടെടുക്കുന്നത് 10 ശതമാനത്തിനടുത്ത് വോട്ട് . ഇരുമുന്നണികളിലായി ചിതറികിടക്കുന്നത് മാറ്റി നിറുത്തിയാൽ ശേഷിക്കുന്ന സമുദായ വോട്ടുകൾ വീഴുന്നത് മുസ്ളീം ലീഗ് പെട്ടിയിലാവും. നിലമ്പൂരിൽ കോൺഗ്രസ് വോട്ട് ശതമാനത്തിന് ഒപ്പമോ അപ്പുറമോ പോവും ലീഗ് വോട്ടുകൾ . 2021 ൽ ജില്ലയിലാകെ കോൺഗ്രസിൻ്റെ വോട്ട് ശതമാനം 11.6 …
Read More »ശക്തമായ മഴ; മാവൂരിൽ മരം കടപുഴകി വീണ് രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട്: മാവൂരിൽ മരം കടപുഴകി വീണ് രണ്ട് പേർക്ക് പരിക്കേറ്റു. തോറക്കാളിൽ കദീജ, സഹോദരി ഉമ്മത്തി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വീടിന്റെ മേൽക്കൂരയും ചുമരും തകർന്നു. ശക്തമായ കാറ്റിൽ പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
Read More »എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ; സാൻഫ്രാൻസിസ്കോ വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കി
കൊൽക്കത്ത: സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ. പിന്നാലെ കൊൽക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ ഇറക്കി വിമാനത്തിൽ പരിശോധന നടത്തി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിമാനത്തിന്റെ ഇടതു വശത്തെ എഞ്ചിനിൽ സാങ്കേതിക തകരാറുകളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. സാൻഫ്രാൻസിസ്കോയിൽ നിന്ന് കൃത്യ സമയത്ത് തന്നെ പുറപ്പെട്ട എ.ഐ 180 വിമാനം പുലർച്ചെ 12.45നാണ് കൊൽക്കത്ത വിമാനത്താവളത്തിലെത്തിയത്.
Read More »തഗ് ലൈഫ് വൻപരാജയം: കമലും മണിരത്നവും നഷ്ടപരിഹാരം നൽകണമെന്ന് തിയറ്റർ ഉടമകൾ
കോടികളുടെ പ്രീ പ്രമോഷൻ പരിപാടികളുമായി തിയേറ്ററിലെത്തിയ കമൽ ഹാസൻ മണിരത്നം ചിത്രമാണ് തഗ് ലൈഫ്. എന്നാൽ ചിത്രം ബോക്സോഫീസിൽ വൻ പരാജയമായിരുന്നു. റിലീസ് ചെയ്ത് ഒരാഴ്ച തികയുന്നതിന് മുൻപ് തന്നെ പല തിയേറ്ററുകളും സിനിമയുടെ പ്രദർശനം നിർത്തിവെച്ചിരിക്കുകയാണെന്നാണെന്നാണ് റിപ്പോർട്ട്. കേരളത്തിൽ തഗ് ലൈഫ് പ്രദർശിപ്പിച്ചിരുന്ന തിയേറ്ററുകളിൽ ഇതിനുപകരം റീ റിലീസ് ചിത്രമായ ഛോട്ടാ മുംബൈ ആണ് പലയിടത്തും പ്രദർശിപ്പിക്കുന്നത്. ഇതേ തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങുകയാണ് തമിഴ്നാട്ടിലെ തിയേറ്ററുടമകൾ. നിർമാതാക്കളായ കമൽ …
Read More »ഉപ്പ് തിന്ന് മരിക്കുന്നവർ ഒന്നേമുക്കാൽ ലക്ഷം
വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും വില്ലനാവുന്നു. ഒരു ലക്ഷം എഴുപത്തിഅയ്യായിരം പേരാണ് ഒരു വർഷം രാജ്യത്ത് ഭക്ഷണം കഴിച്ച് മരിക്കുന്നത് . ഭക്ഷണത്തിലെ ഉപ്പിൻ്റെ അളവാണ് മരണദൂതനാവുന്നത് . ഉപ്പുതീനികളാണ് ഇന്ത്യാക്കാരെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തി. വീടുകളിലുണ്ടാക്കുന്ന ഭക്ഷണത്തിൽ 80 ശതമാനവും രോഗകാരണമാണ്. ഉപ്പ് കൂടുമ്പോൾ രോഗവാതിൽ തുറക്കുന്നത് രക്ത സമ്മർദത്തിലൂടെ . പിറകെ സ്ട്രോക്കും ഹൃദ്രോഗവും പ്രമേഹവും കിഡനി പരാജയവുമെത്തുന്നു. ഒരു ദിവസം ശരീരത്തിന് താങ്ങാവുന്നത് പരമാവധി അഞ്ച് ഗ്രാം ഉപ്പാണ്. …
Read More »കുഞ്ഞുങ്ങൾക്കായി റേഡിയോ നെല്ലിക്ക ബാല്യ സൗഹൃദമാവാൻ കേരളം
കുട്ടികൾക്കായുള്ള കേരളത്തിൻ്റെ ഇൻ്റർനെറ്റ് റേഡിയോ .പേര് റേഡിയോ നെല്ലിക്ക .തിങ്കൾ മുതൽ വെള്ളി വരെ വിവിധ പരിപാടികൾ . ശനിയും ഞായറും റിപ്പീറ്റ്. ചർച്ചകളും ഇൻ്റർആക്ഷൻസും കൊഴുക്കും. മാതാപിതാക്കൾക്കും കുട്ടികൾക്കും ആവശ്യമായ അറിയിപ്പുകളും വിജ്ഞാപനങ്ങളും റേഡിയോ വഴി കിട്ടും. കുട്ടികൾക്കിടയിലെ ലഹരിവ്യാപനം, സമൂഹമാധ്യമജ്വരം, ആത്മഹത്യാപ്രവണത തുടങ്ങിയവക്കൊക്കെ തടയിടാനുള്ള ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ സംരംഭമാണ് റേഡിയോ നെല്ലിക്ക. പ്ളേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്ളിക്കേഷൻ ലഭ്യമാണ് .@radionellikka.com ൽ ഗൂഗിൾ ചെയ്താലും കിട്ടും.
Read More »സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതിതീവ്ര മഴ; കോഴിക്കോട് മിന്നൽ ചുഴലി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ ഗുജറാത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. മണിക്കൂറിൽ 40-60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കോഴിക്കോട് മടവൂരിൽ തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ മിന്നൽ ചുഴലിയിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. മടവൂര്‍, …
Read More »ഇന്ന് മുതൽ യു.പി.ഐ പണം ഇടപാടുകളുടെ വേഗത കൂടും
ഇന്ന് മുതൽ യു.പി.ഐ വഴിയുള്ള പണമിടപാടുകളുടെ വേഗത കൂടുമെന്ന് റിപ്പോർട്ട്. നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്(എന്‍.പി.സി.ഐ) ഇക്കാര്യം അറിയിച്ചത്. നിലവില്‍ പണം അയയ്ക്കല്‍, ഇടപാട് പരിശോധിക്കല്‍ തുടങ്ങിയവക്ക് 30 സെക്കന്‍ഡ് സമയമാണ് എടുക്കുന്നത്. ഇന്ന് മുതൽ 15 സെക്കെന്‍ഡ് സമയമേ എടുക്കൂ എന്നാണ് എന്‍.പി.സി.ഐ അറിയിച്ചത്. 30 സെക്കന്‍ഡുകളെടുത്തിരുന്ന ട്രാന്‍സാക്ഷന്‍ റിവേഴ്സലിന് ഇനി 10 സെക്കന്‍ഡും. 15 സെക്കന്‍ഡ് എടുത്തിരുന്ന വിലാസം പരിശോധിക്കല്‍, ഇനി 10 സെക്കന്‍ഡുകൊണ്ടും പൂര്‍ത്തിയാകുമെന്നും …
Read More »