കോഴിക്കോട്: മാവൂരിൽ മരം കടപുഴകി വീണ് രണ്ട് പേർക്ക് പരിക്കേറ്റു. തോറക്കാളിൽ കദീജ, സഹോദരി ഉമ്മത്തി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വീടിന്റെ മേൽക്കൂരയും ചുമരും തകർന്നു. ശക്തമായ കാറ്റിൽ പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
Comments
DeToor reflective wanderings…