ഇന്ന് മുതൽ യു.പി.ഐ വഴിയുള്ള പണമിടപാടുകളുടെ വേഗത കൂടുമെന്ന് റിപ്പോർട്ട്. നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്(എന്‍.പി.സി.ഐ) ഇക്കാര്യം അറിയിച്ചത്.
നിലവില്‍ പണം അയയ്ക്കല്‍, ഇടപാട് പരിശോധിക്കല്‍ തുടങ്ങിയവക്ക് 30 സെക്കന്‍ഡ് സമയമാണ് എടുക്കുന്നത്. ഇന്ന് മുതൽ 15 സെക്കെന്‍ഡ് സമയമേ എടുക്കൂ എന്നാണ് എന്‍.പി.സി.ഐ അറിയിച്ചത്. 30 സെക്കന്‍ഡുകളെടുത്തിരുന്ന ട്രാന്‍സാക്ഷന്‍ റിവേഴ്സലിന് ഇനി 10 സെക്കന്‍ഡും. 15 സെക്കന്‍ഡ് എടുത്തിരുന്ന വിലാസം പരിശോധിക്കല്‍, ഇനി 10 സെക്കന്‍ഡുകൊണ്ടും പൂര്‍ത്തിയാകുമെന്നും സര്‍ക്കുലറില്‍ പറയുന്നു. മാറ്റം ബാങ്കുകള്‍ക്കും, ഫോണ്‍പേ, ഗൂഗിള്‍ പേ പോലുള്ള സേവനദാതാക്കള്‍ക്ക് ഉപകാരപ്പെടുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
Comments
DeToor reflective wanderings…