കൽപ്പറ്റ: ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാത പദ്ധതിക്ക് അനുമതി നൽകി പരിസ്ഥിതി മന്ത്രാലയം. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് താമരശ്ശേരി ചുരത്തിന് സമാന്തരമായി നിർമിക്കുന്ന പാതയാണിത്. പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത നിർമാണം നടക്കുക. 2134 കോടി രൂപയാണ് പദ്ധതി ചെലവ്. മേയ് 14,15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ ആനക്കാംപൊയില്‍ –കള്ളാടി–മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച് …
Read More »കല്യാണ ട്രിപ്പും വേണമെങ്കിൽ ഓടും; നിരക്കുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: ചെലവ് കുറച്ച് അധിക വരുമാനം നേടുന്നതിന് നിലവിൽ ലഭ്യമായ സ്പെയർ ബസുകൾ ഫലപ്രദമായി ഉപയോഗിക്കാൻ കെ.എസ്.ആർ.ടി.സി. ഇതുവഴി കുറഞ്ഞ ചിലവിൽ സാധാരണക്കാർക്ക് വേണ്ടി ചാർട്ടേഡ് ട്രിപ്പ് ഒരുക്കി നൽകാനാണ് തീരുമാനം. കല്ല്യാണങ്ങൾക്കും മറ്റ് സ്വകാര്യപരി പാടികൾക്കും കുറഞ്ഞ നിരക്കിൽ ചാർട്ടേർഡ് ട്രിപ്പുകൾ നൽകുമെന്നാണ് കെ.എസ്.ആർ.ടി.സി അറിയിച്ചത്. ബസുകൾ അറ്റകുറ്റപ്പണി നടത്തി നിരത്തിൽ ഇറക്കിയതോടെയാണ് കൂടുതൽ ബസുകൾ സ്വകാര്യ ട്രിപ്പിന് ലഭ്യമായത്. ഇതുപ്രകാരം നാല് മണിക്കൂർ ദൈർഘ്യമുള്ള 40 കിലോമീറ്റർ …
Read More »കോൺഗ്രസിനെ തോൽപ്പിക്കാൻ ഏത് ചെകുത്താനെയും സി.പി.ഐ.എം കൂടെ കൂട്ടും; വി.ഡി സതീശൻ
നിലമ്പൂർ: കോൺഗ്രസിനെ തോൽപ്പിക്കാൻ ഏത് ചെകുത്താനെയും സി.പി.ഐ.എം കൂടെ കൂട്ടുമെന്ന് വി.ഡി സതീശൻ. ആർ.എസ്.എസുമായി അടിയനന്തരാവസ്ഥ കാലത്ത് സഹകരിച്ചിരുന്നുവെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.ഐ.എമ്മിനെതിരെ പ്രതിപക്ഷ നേതാവിന്റെ ആരോപണം. കോൺഗ്രസ് വിരുദ്ധതയുടെ ഭാഗമായി ഏത് ചെകുത്താനുമായും കൂട്ടുകൂടിയും കോൺഗ്രസിനെ പരാജയപ്പെടുത്താനാണ് മുമ്പും ഇപ്പോഴും സി.പി.ഐ.എം ശ്രമിക്കുന്നതെന്ന് വി.ഡി സതീശൻ പറഞ്ഞു. ആർ.എസ്.എസിന്റെ വോട്ട് കിട്ടിയതായി പല അഭിമുഖങ്ങളിലും പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. …
Read More »‘തുടരും’ എന്റെ സിനിമയുടെ കോപ്പിയടി; ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ
‘തുടരും’ തന്റെ സിനിമയിൽ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ‘തുടരും’ ബോക്സോഫീസിൽ വൻ ഹിറ്റായിരുന്നു. പിന്നാലെ ഒ.ടി.ടിയിലും വൻ സ്വീകര്യതയാണ് ചിത്രം നേടിയത്. തുടരും എന്ന സിനിമ കണ്ടു. 2020 ൽ ഞാൻ എഴുതിയ തീയാട്ടം എന്ന സിനിമയിൽ നിന്ന് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും. അതിന്റെ സാരാംശം എന്താണെന്ന് മനസിലാക്കാനുള്ള തിരിച്ചറിവ് അവർക്കില്ലാതായി പോയി. തന്റെ ചിത്രത്തിലെ …
Read More »അടിയന്തരാവസ്ഥ കാലത്ത് ആർ.എസ്.എസുമായി സഹകരിച്ചു; എം.വി ഗോവിന്ദന്റെ പ്രസ്താവന ആയുധമാക്കാൻ യു.ഡി.എഫ്
മലപ്പുറം: അടിയന്തരാവസ്ഥാ കാലത്ത് അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി ഇടതുപക്ഷം സഹകരിച്ചിട്ടുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിലമ്പൂർ തെരഞ്ഞെടുപ്പ് തലേദിവസം വന്ന ഗോവിന്ദന്റെ പ്രസ്താവന എൽ.ഡി.എഫിനെതിരെ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങിയിരിക്കുകയാണ് യു.ഡി.എഫ്. എന്നാൽ എം.വി ഗോവിന്ദനെ തിരുത്തി എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് രംഗത്തെത്തി. അടിയന്തരാവസ്ഥ കാലത്ത് ആർ.എസ്.എസുമായല്ല ജനതാ പാർട്ടിയുമായാണ് സഹകരിച്ചതെന്ന് എം. സ്വരാജ് പറഞ്ഞു. അന്ന് ജനതാ പാർട്ടിക്ക് വർഗീയ നിലപാട് ഉണ്ടായിരുന്നില്ലെന്നും സ്വരാജ് പറഞ്ഞു. …
Read More »കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; 11 പേർക്ക് പരിക്ക്; ഇന്നലെ കടിയേറ്റത് 56 പേർക്ക്
കണ്ണൂർ: കണ്ണൂരിൽ ഇന്ന് വീണ്ടും തെരുവുനായ ആക്രമണം. 11 പേർക്ക് പരിക്കേറ്റു. കണ്ണൂർ റെയിൽവേ പരിസരത്ത് വെച്ചാണ് തെരുവുനായ ആക്രമണം ഉണ്ടായത്. ഇന്നലെ മാത്രം 56 പേർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് പുതിയ ബസ് സ്റ്റാൻഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് ആളുകളെ തെരുവുനായ ആക്രമിച്ചത്. കാൽനടക്കാർക്കും ബസ് കാത്തിരുന്നവർക്കും ബൈക്കിൽ ഇരുന്നവർക്കും വിദ്യാർഥികൾക്കുമാണ് കടിയേറ്റത്. കടിയേറ്റവർ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി …
Read More »‘അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് മാറ്റി നിർത്തി’; മലയാളത്തിൽ നിന്ന് അവഗണന നേരിട്ടെന്ന് അനുപമ
അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് തന്നെ മലയാള സിനിമയിൽ നിന്ന് മാറ്റിനിർത്തിയിരുന്നെന്ന് തുറന്ന് പറഞ്ഞ് നടി അനുപമ പരമേശ്വരൻ. മലയാളത്തിൽ നിന്ന് ഒരുപാട് ട്രോളുകളും അവഗണനയും താൻ ഏറ്റുവാങ്ങിയെന്നും നല്ലൊരു കഥാപാത്രം നൽകി വീണ്ടും തിരിച്ചെത്തിച്ചതിൽ സന്തോഷമുണ്ടെന്നും അനുപമ പറഞ്ഞു. സുരേഷ് ഗോപി നായകനായെത്തുന്ന ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയിലൂടെയാണ് പ്രേമത്തിന് ശേഷം അനുപമ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ചിങ് പരിപാടിക്കിടെയാണ് മലയാള സിനിമയിൽ നിന്ന് …
Read More »കണ്ണൂരിൽ തെരുവ് നായ ആക്രമണം; 25ലധികം ആളുകൾക്ക് പരിക്ക്
കണ്ണൂർ: കണ്ണൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ 25ലധികം ആളുകൾക്ക് പരിക്കേറ്റു. കുട്ടികൾ ഉൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ചാണ് തെരുവ് നായ അതുവഴി പോയ ആളുകളെ ആക്രമിച്ചത്.
Read More »ജലനിരപ്പ് ഉയർന്നു; സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട്
തിരുവനന്തപുരം: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് ഡാമുകളിലിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ മൂഴിയാർ, ഇടുക്കിയിലെ പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ എന്നീ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിവിധ നദികളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ ഉപ്പള, നീലേശ്വരം, മൊഗ്രാൽ എന്നിവിടങ്ങളിലും കോഴിക്കോട് കോരപ്പുഴയിലും പത്തനംതിട്ട മണിമല നദിയിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തിലധികം നദികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Read More »മാരുതി വിറ്റാര വൈദ്യുതിയിൽ ഓടും
മാരുതിയുടെ വിറ്റാര ഇലക്ടിക്കാവുന്നു. ഇതടക്കം ഒൻപത് ബ്രാൻ്റ് ഇലക്ട്രിക് കാറുകൾ ഈ വർഷം നിരത്തിലിറങ്ങും. മഹീന്ദ്ര (2) വിൻഫാസ്റ്റ്( 5 )ഹുണ്ടായ് ക്രെറ്റ(1) ബിവൈ ഡി (1 ). ഇന്ത്യയുടെ ഇലക്ട്രിക് കാർ മാർക്കറ്റിൽ ഈ വർഷം കുതിച്ചെത്തുന്നത് ഇത്രയുമാണ്. കിലോമീറ്റർ ആശങ്കകൾ പരിഹരിക്കാനാണ് മഹീന്ദ്രയുടെ ശ്രമം .ഒറ്റ ചാർജിൽ 300 കിലോമീറ്ററിൽ നിന്ന് 600 കിലോമീറ്ററിലേക്ക് മഹീന്ദ്ര വണ്ടികൾ ഈ വർഷം അപ്ഗ്രേഡ് ചെയ്യും. 20 മിനിറ്റിൽ 80 …
Read More »