‘തുടരും’ തന്റെ സിനിമയിൽ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ‘തുടരും’ ബോക്സോഫീസിൽ വൻ ഹിറ്റായിരുന്നു. പിന്നാലെ ഒ.ടി.ടിയിലും വൻ സ്വീകര്യതയാണ് ചിത്രം നേടിയത്.
തുടരും എന്ന സിനിമ കണ്ടു. 2020 ൽ ഞാൻ എഴുതിയ തീയാട്ടം എന്ന സിനിമയിൽ നിന്ന് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും. അതിന്റെ സാരാംശം എന്താണെന്ന് മനസിലാക്കാനുള്ള തിരിച്ചറിവ് അവർക്കില്ലാതായി പോയി. തന്റെ ചിത്രത്തിലെ നായകൻ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണെന്നും പൊലീസ് കൊലപാതക കുറ്റത്തിന് കുടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടരും എന്ന ചിത്രത്തിൽ മോഹൻലാൽ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് എത്തുന്നത്. കൊന്നാൽ പാപം തിന്നാൽ തീരും എന്ന എന്റെ തിരക്കഥയിലെ ഒരു അവശ്യ ഡയലോഗ് ഒരാവശ്യവും ഇല്ലാഞ്ഞിട്ടും ഇതിൽ പറയുന്നുണ്ട്. തീയാട്ടം എന്ന സിനിമയുടെ തിരക്കഥ ഫേസ്ബുക്കിൽ പങ്കുവെക്കുമെന്നും അതുവഴി ആളുകൾക്ക് സമാനതകൾ കണ്ടെത്താൻ കഴിയുമെന്നും സംവിധായകൻ പറഞ്ഞു.
DeToor reflective wanderings…