തിരുവനന്തപുരം: ചെലവ് കുറച്ച് അധിക വരുമാനം നേടുന്നതിന് നിലവിൽ ലഭ്യമായ സ്പെയർ ബസുകൾ ഫലപ്രദമായി ഉപയോഗിക്കാൻ കെ.എസ്.ആർ.ടി.സി. ഇതുവഴി കുറഞ്ഞ ചിലവിൽ സാധാരണക്കാർക്ക് വേണ്ടി ചാർട്ടേഡ് ട്രിപ്പ് ഒരുക്കി നൽകാനാണ് തീരുമാനം. കല്ല്യാണങ്ങൾക്കും മറ്റ് സ്വകാര്യപരി പാടികൾക്കും കുറഞ്ഞ നിരക്കിൽ ചാർട്ടേർഡ് ട്രിപ്പുകൾ നൽകുമെന്നാണ് കെ.എസ്.ആർ.ടി.സി അറിയിച്ചത്.
ബസുകൾ അറ്റകുറ്റപ്പണി നടത്തി നിരത്തിൽ ഇറക്കിയതോടെയാണ് കൂടുതൽ ബസുകൾ സ്വകാര്യ ട്രിപ്പിന് ലഭ്യമായത്. ഇതുപ്രകാരം നാല് മണിക്കൂർ ദൈർഘ്യമുള്ള 40 കിലോമീറ്റർ യാത്രക്ക് മിനി ബസാണെങ്കിൽ 3500 രൂപയാണ് ചാർജ്. ഇത്തരത്തിൽ കിലോമീറ്റർ കണക്കാക്കി 16 മണിക്കൂർ വരെയുള്ള ട്രിപ്പാണ് കെ.എസ്.ആർ.ടി.സി നടത്തുക.
Comments
DeToor reflective wanderings…