കണ്ണൂർ: കണ്ണൂരിൽ ഇന്ന് വീണ്ടും തെരുവുനായ ആക്രമണം. 11 പേർക്ക് പരിക്കേറ്റു. കണ്ണൂർ റെയിൽവേ പരിസരത്ത് വെച്ചാണ് തെരുവുനായ ആക്രമണം ഉണ്ടായത്. ഇന്നലെ മാത്രം 56 പേർക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് പുതിയ ബസ് സ്റ്റാൻഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് ആളുകളെ തെരുവുനായ ആക്രമിച്ചത്. കാൽനടക്കാർക്കും ബസ് കാത്തിരുന്നവർക്കും ബൈക്കിൽ ഇരുന്നവർക്കും വിദ്യാർഥികൾക്കുമാണ് കടിയേറ്റത്. കടിയേറ്റവർ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി പ്രതിരോധ കുത്തിവെപ്പെടുത്തു.
Comments
DeToor reflective wanderings…