Tuesday , December 16 2025, 4:13 am

‘അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് മാറ്റി നിർത്തി’; മലയാളത്തിൽ നിന്ന് അവ​ഗണന നേരിട്ടെന്ന് അനുപമ

അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് തന്നെ മലയാള സിനിമയിൽ നിന്ന് മാറ്റിനിർത്തിയിരുന്നെന്ന് തുറന്ന് പറഞ്ഞ് നടി അനുപമ പരമേശ്വരൻ. മലയാളത്തിൽ നിന്ന് ഒരുപാട് ട്രോളുകളും അവഗണനയും താൻ ഏറ്റുവാങ്ങിയെന്നും നല്ലൊരു കഥാപാത്രം നൽകി വീണ്ടും തിരിച്ചെത്തിച്ചതിൽ സന്തോഷമുണ്ടെന്നും അനുപമ പറഞ്ഞു.

സുരേഷ് ഗോപി നായകനായെത്തുന്ന ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയിലൂടെയാണ് പ്രേമത്തിന് ശേഷം അനുപമ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ചിങ് പരിപാടിക്കിടെയാണ് മലയാള സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന അവ​ഗണനയെ കുറിച്ച് അനുപമ തുറന്നടിച്ചത്. മലയാളികളുടെ ട്രോൾ ആവോളം ഏറ്റുവാങ്ങിയ തനിക്ക് ഒന്നേ പറയാനുള്ളൂ, ട്രോളിക്കോളൂ പക്ഷേ കൊല്ലരുത് എന്ന് അനുപമ പറഞ്ഞു.

Comments