Friday , August 1 2025, 4:00 am

jacob thomas

തിയേറ്ററില്‍ തകര്‍ന്നടിഞ്ഞു; തഗ് ലൈഫിന് ലഭിക്കാന്‍ പോകുന്നത് 25 ലക്ഷം രൂപ പിഴ

കോടികള്‍ മുടക്കി നിര്‍മിച്ച കമല്‍ ഹാസന്‍ മണിരത്‌നം ചിത്രമാണ് തഗ് ലൈഫ്. ചിത്രം ബോക്‌സോഫീസില്‍ വന്‍ പരാജയം ആയിരുന്നു. ഇപ്പോഴിതാ തഗ് ലൈഫിന് 25 ലക്ഷം രൂപ പിഴ ചുമത്താനൊരുങ്ങുകയാണ് മള്‍ട്ടിപ്ലെക്‌സ് ശൃംഖലകള്‍. തിയേറ്ററുകളില്‍ കാര്യമായ നേട്ടം ലഭിക്കാതായതോടെ ചിത്രം നേരത്തെ ഒ.ടി.ടിയിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെയാണ് പിഴ ചുമത്താന്‍ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകള്‍ നീക്കം നടത്തുന്നത്. 37 വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നവും കമല്‍ഹാസനും ഒന്നിച്ച് ഒരുക്കിയ തഗ് ലൈഫില്‍ പ്രേക്ഷകര്‍ …

Read More »

‘ദൈവങ്ങളുടെ പേര് സിനിമക്കിടരുതെന്ന് പറയാന്‍ ഭരിക്കുന്നത് താലിബാന്‍ അല്ല’; ജെ.എസ്.കെ സംവിധായകന്‍

നടന്‍ സുരേഷ് ഗോപി നായകനായെത്തുന്ന ജെ.എസ്.കെ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നതിനിടെ വിമര്‍ശനവുമായി ചിത്രത്തിന്റെ സംവിധായകന്‍. ദൈവങ്ങളുടെ പേര് സിനിമക്ക് ഇടരുതെന്ന് പറയാന്‍ ഭരിക്കുന്നത് താലിബാന്‍ അല്ലെന്ന് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ പറഞ്ഞു. ഒരു പുരാണ കഥയോ ചരിത്ര സംഭവമാ അല്ല ഈ സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിവൈസ് കമ്മറ്റിക്ക് ഇത് മനസിലാകുമെന്നാണ് കരുതുന്നെന്നും പ്രവീണ്‍ പറഞ്ഞു.    

Read More »

ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത് ഭാരതാംബ ചിത്രം ഭരണഘടനാ വിരുദ്ധം

സർക്കാർ പരിപാടികളിലും ഔദ്യോഗികൂട്ടായ്മകളിലും ഭരണഘടന അനുശാസിക്കുന്ന ബിംബങ്ങളേ പാടുള്ളുവെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് കത്ത് കൊടുത്തു. കാവിക്കൊടി പിടിച്ച ഭാരതാംബ ചിത്രം വേണ്ട . വേണ്ടതൊക്കെ ഭരണഘടന അനുശാസിക്കുന്നുണ്ട്. ചിത്രത്തിൻ്റെ പേരിൽ രാജ്ഭവൻ പരിപാടികൾ തൻ്റെ സഹമന്ത്രിമാർ ബഹിഷ്ക്കരിച്ചതിന് മന്ത്രിസഭാ തീരുമാനത്തിൻ്റെ പിൻബലം നൽകുകയാണ് കത്തിലൂടെ മുഖ്യമന്ത്രി . എന്നാൽ ഭാരതാംബ ഇല്ലാത്ത പരിപാടി വേണ്ടെന്ന നിലപാട് മുറുക്കി ഗവർണറും സർക്കാരുമായി ഏറ്റുമുട്ടലിൻ്റെ വഴിയിലാണ്.

Read More »

ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലെർട്ട് , ഇടുക്കി, വയനാട്, തൃശൂർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  ഇടുക്കി ,മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴ പ്രവചനത്തിൻ്റെ ഓറഞ്ച് അലെർട്ട് . പത്തനംതിട്ട, കോട്ടയം, എറണാകുളം,തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ മികമാ മിതമായ മഴ .മഞ്ഞ അലെർട്ട് , കണ്ണർ ജില്ലയിലെ ഇരിട്ടി താലൂക്കിലും വിദ്യാഭ്യാസ അവധി,

Read More »

ചൂരല്‍മലയില്‍ നാട്ടുകാരുടെ പ്രതിഷേധം: ബെയ്‌ലി പാലത്തില്‍ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍

കല്‍പറ്റ: വയനാട് ചൂരല്‍മലയില്‍ നാട്ടുകാരുടെ പ്രതിഷേധം. ഇന്ന് പുലര്‍ച്ചെ ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായെന്ന സൂചനയെ തുടര്‍ന്ന് പ്രദേശത്ത് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. നേരത്തെ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ദിനബത്ത നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നടപ്പാക്കിയില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. പുന്നപ്പുഴയില്‍ കുത്തൊഴുക്ക് രൂപപ്പെട്ടതായി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും അവര്‍ സ്ഥലത്തെത്താന്‍ താമസിച്ചെന്നും നാട്ടുകാര്‍ പറഞ്ഞു. ധനസഹായവുമായി ബന്ധപ്പെട്ട് കലക്ടറുടെ ഉറപ്പ് ലഭിച്ചാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുള്ളൂ എന്ന് നാട്ടുകാര്‍ പറഞ്ഞു. നിലവില്‍ …

Read More »

ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി

കല്‍പറ്റ: വയനാട് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സംശയമുണ്ടായിരുന്നു. ‘വയനാട്ടിലെ പുഞ്ചിരിമട്ടം വനത്തിനുള്ളില്‍ പുതിയ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായതായി സ്ഥിരീകരണമില്ല. മുന്‍കാല സംഭവങ്ങളുടെ അയഞ്ഞ അവശിഷ്ടങ്ങള്‍ മഴയില്‍ താഴേക്ക് പതിക്കുന്നു. മണ്ണൊലിപ്പ് സംഭവിച്ച വസ്തുക്കള്‍ പൂര്‍ണ്ണമായും കഴുകി കളയേണ്ടതിനാല്‍ ഇത് കുറച്ചുകാലത്തേക്ക് തുടരും. നദിയും അതിന്റെ നോ ഗോ സോണിന്റെ തൊട്ടടുത്ത ബഫറും വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു. അപകട …

Read More »

ശുഭാംശുവിന്റെ ചരിത്രയാത്ര; ആക്‌സിയം 4 വിക്ഷേപണം വിജയം

ഫ്‌ലോറിഡ: രാകേഷ് ശര്‍മക്കുശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ചരിത്രമെഴുതാന്‍ ശുഭാംശു ശുക്ല. ശുഭാംശു ശുക്ല അടങ്ങുന്ന സംഘത്തിന്റെ ബഹിരാകാശ യാത്ര ‘ആക്‌സിയം 4’ ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം. ശുഭാംശുവിനെ കൂടാതെ മൂന്ന് യാത്രികര്‍ കൂടിയാണ് ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. സംഘത്തെ വഹിച്ചുള്ള ഡ്രാഗണ്‍ ക്രൂ മൊഡ്യൂള്‍, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ …

Read More »

അന്‍വര്‍ വേണ്ടെന്ന നിലപാടില്‍ ഉറച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: പി.വി അന്‍വറിനെ യു.ഡി.എഫ് മുന്നണിയില്‍ എടുക്കേണ്ടെന്ന നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷ നേതാവിന്റെ തീരുമാനത്തില്‍ പാര്‍ട്ടിയില്‍ പിന്തുണ കൂടുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 20,000ത്തോളം വോട്ട് നേടി അന്‍വര്‍ കരുത്തുകാട്ടിയിരുന്നു. അന്‍വര്‍ തന്നെയാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് പറഞ്ഞു. അന്‍വര്‍ സ്വയം മുന്‍കൈയെടുത്താല്‍ ചര്‍ച്ചക്ക് യു.ഡി.എഫ് തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്.

Read More »

മുണ്ടക്കൈയില്‍ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം; പുന്നപ്പുഴയില്‍ ശക്തമായ കുത്തൊഴുക്ക്

വയനാട്: മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. വെള്ളരിമലയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് കനത്തമഴ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ വെള്ളരിമലയില്‍ ഉരുള്‍പൊട്ടിയെന്നാണ് റിപ്പോര്‍ട്ട്. പുന്നപ്പുഴയില്‍ വലിയ കുത്തൊഴുക്ക് രൂപപ്പെട്ടിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ തവണ മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് തന്നെയാണ് ഈ തവണയും ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

Read More »

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഒന്നിക്കുന്നു; ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി മോഹന്‍ലാല്‍

മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകര്‍ ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ഇരുവര്‍ക്കുമൊപ്പം ഫഹദ് ഫാസില്‍ കൂടെ ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ശ്രീലങ്കയില്‍ നടന്ന ഒരു അഭിമുഖത്തിനിടയൊണ് ചിത്രത്തിന്റെ പേര് താരം വെളിപ്പെടുത്തിയത്. പാട്രിയോട്ട് എന്നാണ് സിനിമയുടെ പേര് മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നായികയായെത്തുന്നത് നയന്‍താരയാണ്. ഇവര്‍ക്ക് പുറമെ കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ ഭാഗമാണ്.

Read More »