Tuesday , July 15 2025, 2:49 am

ചൂരല്‍മലയില്‍ നാട്ടുകാരുടെ പ്രതിഷേധം: ബെയ്‌ലി പാലത്തില്‍ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍

കല്‍പറ്റ: വയനാട് ചൂരല്‍മലയില്‍ നാട്ടുകാരുടെ പ്രതിഷേധം. ഇന്ന് പുലര്‍ച്ചെ ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായെന്ന സൂചനയെ തുടര്‍ന്ന് പ്രദേശത്ത് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. നേരത്തെ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ദിനബത്ത നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നടപ്പാക്കിയില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. പുന്നപ്പുഴയില്‍ കുത്തൊഴുക്ക് രൂപപ്പെട്ടതായി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും അവര്‍ സ്ഥലത്തെത്താന്‍ താമസിച്ചെന്നും നാട്ടുകാര്‍ പറഞ്ഞു.

ധനസഹായവുമായി ബന്ധപ്പെട്ട് കലക്ടറുടെ ഉറപ്പ് ലഭിച്ചാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുള്ളൂ എന്ന് നാട്ടുകാര്‍ പറഞ്ഞു. നിലവില്‍ പുന്നപ്പുഴില്‍ ശക്തമായ ഒഴുക്ക് തുടരുകയാണ്. എന്നാല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

 

Comments