സർക്കാർ പരിപാടികളിലും ഔദ്യോഗികൂട്ടായ്മകളിലും ഭരണഘടന അനുശാസിക്കുന്ന ബിംബങ്ങളേ പാടുള്ളുവെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് കത്ത് കൊടുത്തു. കാവിക്കൊടി പിടിച്ച ഭാരതാംബ ചിത്രം വേണ്ട . വേണ്ടതൊക്കെ ഭരണഘടന അനുശാസിക്കുന്നുണ്ട്. ചിത്രത്തിൻ്റെ പേരിൽ രാജ്ഭവൻ പരിപാടികൾ തൻ്റെ സഹമന്ത്രിമാർ ബഹിഷ്ക്കരിച്ചതിന് മന്ത്രിസഭാ തീരുമാനത്തിൻ്റെ പിൻബലം നൽകുകയാണ് കത്തിലൂടെ മുഖ്യമന്ത്രി . എന്നാൽ ഭാരതാംബ ഇല്ലാത്ത പരിപാടി വേണ്ടെന്ന നിലപാട് മുറുക്കി ഗവർണറും സർക്കാരുമായി ഏറ്റുമുട്ടലിൻ്റെ വഴിയിലാണ്.
Comments