വയനാട്: മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. വെള്ളരിമലയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് കനത്തമഴ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ വെള്ളരിമലയില്‍ ഉരുള്‍പൊട്ടിയെന്നാണ് റിപ്പോര്‍ട്ട്. പുന്നപ്പുഴയില്‍ വലിയ കുത്തൊഴുക്ക് രൂപപ്പെട്ടിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ തവണ മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് തന്നെയാണ് ഈ തവണയും ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
Comments
DeToor reflective wanderings…