ഒരു പെഗും ഒന്നര പെഗുമൊന്നും നടപ്പില്ല. തുള്ളി പോലും .ഓരോ തുള്ളി മദ്യത്തിനൊപ്പവും തലച്ചോർ ചെറുതായി വരും. തലച്ചോറില്ലാത്തവർ രോഗികളാവും . തലച്ചോറിലേക്കുള്ള രക്ത ഓട്ടം കുറയും . ശരീരത്തിലെ രക്തത്തിൻ്റെ 20 ശതമാനവും തലച്ചോറിനായാണ് പ്രയോജനപ്പെടുന്നത്. രക്ത ഓട്ടം കുറയുമ്പോൾ തലച്ചോറിൽ പുക പിടിക്കും. തീരുമാനങ്ങൾ എടുക്കാനാവാതെ ആശയക്കുഴപ്പത്തിലാവും. ഏകാഗ്ര പോവും. മറവിരോഗം ഓടിയെത്തും. തലച്ചോറിൽ ഹിപ്പോകാമ്പസ് എന്നൊരു ഏരിയയുണ്ട്. പഠനവും ഓർമയുമെല്ലാം ഇവിടെയാണ് നടക്കുന്നത്. കള്ള് കുടിക്കുമ്പോൾ …
Read More »ഇടയ്ക്ക വാദകൻ അനൂപ് വെള്ളാറ്റഞ്ഞൂർ ജീവനൊടുക്കിയ നിലയിൽ
തൃശൂർ ആസ്ഥാനമായ സംഗീത ബാൻ്റ് ഇലഞ്ഞിക്കൂട്ടത്തിൻ്റെ അമരക്കാരൻ അനൂപ് വെള്ളാറ്റഞ്ഞൂരിനെ വടക്കേച്ചിറയ്ക്ക് സമീപത്തെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .41 വയസ്സായിരുന്നു . വിവകോദയം ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിയൻ സ്റ്റഡീസ് അധ്യാപകനാണ്. ഇടയ്ക്ക ,ഗിറ്റാർ , കീബോർഡിലുമെല്ലാം മിടുക്കനായിരുന്നു, വൃന്ദവാദ്യ പരിശീലകനായിരുന്നു. കാണിപ്പയ്യൂർ കൈകാട്ടി കളി സംഘത്തിലും ഇടയ്ക്ക വായിച്ചിരുന്നു.
Read More »ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്; എല്ലാത്തിനും ഇനി ഒരു ആപ്പ്
തിരുവനന്തപുരം: ഇനി ട്രെയിന്‍ യാത്രക്കായി ഒന്നിലധികം ആപ്പുകളെ ആശ്രയിക്കേണ്ട. ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ് എല്ലാത്തിനുമായി ഒറ്റ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വണ്‍ എന്ന ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. റെയില്‍വേയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന രീതിയിലാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ടിക്കറ്റ് റിസര്‍വേഷന്‍, പ്ലാറ്റ്‌ഫോം ടിക്കറ്റ്, പിഎന്‍ആര്‍ ട്രാക്കിങ്, ട്രെയിന്‍ സ്റ്റാറ്റസ്, കോച്ച് പൊസിഷന്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ റെയില്‍വണ്‍ ആപ്പില്‍ ലഭ്യമാണ്. ഡിജിറ്റല്‍ പരിഹാരങ്ങളിലൂടെ യാത്രാ സേവനങ്ങള്‍ …
Read More »മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ ജീവിതം ഇനി പാഠപുസ്തകമാകും
നടന്‍ മമ്മൂട്ടിയുടെ ജീവിതം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തും. മഹാരാജാസ് കോളേജിന്റെ സിലബസിലാണ് മമ്മൂട്ടി ഇടംപിടിച്ചിരിക്കുന്നത്. കോളേജിലെ രണ്ടാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള ‘സെന്‍സിങ്ങ് സെല്ലുലോയിഡ് മലയാളസിനിമയുടെ ചരിത്രം’ എന്ന പേപ്പറിലാണ് മമ്മൂട്ടിയുടെ ജീവിതം പാഠ്യ വിഷയമാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ജീവിതത്തോടൊപ്പം അദ്ദേഹം മലയാള സിനിമക്ക് നല്‍കിയ സംഭാവനകളും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Read More »ഡി.ജി.പി നിയമനം; സര്‍ക്കാര്‍ രക്തസാക്ഷികളെ മറന്ന് കേന്ദ്രവുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന് കെ.സി വേണുഗോപാല്‍
കണ്ണൂര്‍: ഡി.ജി.പി നിയമനത്തില്‍ സര്‍ക്കാര്‍ കേന്ദ്രവുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന് കെ.സി വേണുഗോപാല്‍. രക്തസാക്ഷികളെ മറന്ന് സര്‍ക്കാര്‍ കേന്ദ്രവുമായി ഒത്തുതീര്‍പ്പിലെത്തിയെന്നാണ് കെ.സി വേണുഗോപാല്‍ പറഞ്ഞത്. റവാഡയെ വ്യക്തിപരമായി കുറ്റപ്പെടുത്തുന്നില്ലെങ്കിലും, സി.പി.എം തങ്ങളുടെ മുന്‍നിലപാട് തെറ്റായിരുന്നുവെന്ന് തുറന്നുപറയാന്‍ ധൈര്യം കാണിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
Read More »മെലിഞ്ഞവളെന്ന് പരിഹാസം; താന്‍ ചെയ്യുന്ന വര്‍ക്കൗട്ടില്‍ മൂന്നെണ്ണമെങ്കിലും ചെയ്തുകാണിക്കെന്ന് സാമന്ത
സമൂഹമാധ്യമങ്ങില്‍ തന്നെ ബോഡി ഷെയ്മിങ് ചെയ്യുന്നവര്‍ക്ക് മറുപടിയുമായി നടി സാമന്ത. മെലിഞ്ഞവളെന്ന് വിളിക്കുന്നവര്‍ക്ക് താന്‍ ചെയ്യുന്ന വര്‍ക്കൗട്ടില്‍ മൂന്നെണ്ണമെങ്കിലും ചെയ്തുകാണിക്കാന്‍ ആകുമോയെന്നാണ് സാമന്തയുടെ ചോദ്യം. വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കൊണ്ടാണ് സാമന്തയുടെ പ്രതികരണം. നിങ്ങള്‍ക്ക് ഇതില്‍ മൂന്നെണ്ണമെങ്കിലും ചെയ്യാന്‍ കഴിയില്ലെങ്കില്‍, എന്നെ മെലിഞ്ഞവള്‍, രോഗി എന്നൊന്നും വിളിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
Read More »വേടന്റെ പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍
തിരുവനന്തപുരം: റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍. ബി.ജെ.പി അനുകൂല സിന്‍ഡിക്കേറ്റംഗം എ.കെ. അനുരാജ് നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി. ലഹരി ഉപയോഗിച്ചെന്ന് പരാതികള്‍ ഉയര്‍ന്നിട്ടുള്ള വേടന്റെ പാട്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് സിന്‍ഡിക്കേറ്റംഗത്തിന്റെ പരാതി. മലയാള ബിരുദം മൂന്നാംസെമസ്റ്റര്‍ പാഠ്യപദ്ധതിയിലാണ് വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ ഉള്‍പ്പെടുത്തിയത്.
Read More »കുഞ്ഞിന് മഞ്ഞപ്പിത്തത്തിന് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സ; രോഗം കരളിനെ ബാധിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
മഞ്ചേരി: മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുഞ്ഞിന് അക്യുപങ്ചര്‍ ചികിത്സ നല്‍കിയതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതിന്റെ പാടുകള്‍ ശരീരത്തിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ഞപ്പിത്തം കരളിനെയും ബാധിച്ചതോടെയാണ് കുഞ്ഞ് മരണപ്പെട്ടത്. തലയില്‍ രക്തം കട്ടപിടിക്കുകയും ആന്തരികാവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. കോട്ടക്കല്‍ പുതുപ്പറമ്പ് നോവപ്പടിയിലെ നവാസ്-ഹിറ ഹരീറ ദമ്പതികളുടെ മകന്‍ ഇസന്‍ ഇര്‍ഹാനാണ് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്. …
Read More »ആത്മഹത്യ ചെയ്യുന്ന പക്ഷികൾ
ഈ ഗ്രാമത്തിലെ അനേകം പറവകൾ പ്രത്യേകമായ രീതിയിൽ പെരുമാറാനും ഇരുണ്ട ആകാശത്ത് ലക്കും ലഗാനവും ഇല്ലാതെ കറങ്ങി പറക്കാനും തുടങ്ങും. ഇതിൽ ചിലതൊക്കെ മരങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും മറ്റു വസ്തുക്കളിലേക്കും വന്നിടിക്കുന്നതും കാണാം. ഗ്രാമത്തിലെ ഒന്നര കിലോമീറ്റർ നീളമുള്ള ഒരു പ്രത്യേക മേഖലയിലാണ് ഈ പ്രതിഭാസം നടക്കുന്നത്. അസമിലെ ദിമ ഹസാവോ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജതിങ്ങ ഗ്രാമത്തിൽ കാൽ ലക്ഷം പേർ മാത്രമാണ് താമസിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ …
Read More »നിങ്ങൾ രാത്രിയിൽ ലൈറ്റ് ഇട്ടിട്ടാണോ ഉറങ്ങാറ്?
ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമെന്ന് അറിയാമോ? രാത്രിയിൽ കൃത്രിമ വെളിച്ചം ഏൽക്കുന്നതിലൂടെ ശരീരത്തിന്റെ മെറ്റബോളിസത്തിലും സ്ഥിരമായ ഉറക്കചക്രത്തിലും വ്യതിയാനങ്ങൾ ഉണ്ടാകും. ഇത് മെലറ്റോണിൻ, സ്റ്റിറോയ്ഡുകൾ തുടങ്ങി ഹോർമോണുകളുടെ ഉൽപാദനത്തെ ബാധിക്കും. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവും വർദ്ധിക്കും. മാത്രമല്ല രാത്രി സമയങ്ങളിലും ഹൃദയമിടുപ്പും മറ്റ് ഹൃദയസംബന്ധമായ പ്രവർത്തനങ്ങളും കുറഞ്ഞ അളവിലായിരിക്കും. ഇത് പകൽ സമയത്ത് കൂടിയിരിക്കും. ഉറങ്ങാൻ കിടക്കുമ്പോൾ ചെറിയ വെളിച്ചം ആണെങ്കിൽ പോലും ശരീരത്തെ സ്വാഭാവികമായ ജാഗ്രതാവസ്ഥയിലാക്കുന്നു. …
Read More »