ഒരു പെഗും ഒന്നര പെഗുമൊന്നും നടപ്പില്ല. തുള്ളി പോലും .ഓരോ തുള്ളി മദ്യത്തിനൊപ്പവും തലച്ചോർ ചെറുതായി വരും. തലച്ചോറില്ലാത്തവർ രോഗികളാവും . തലച്ചോറിലേക്കുള്ള രക്ത ഓട്ടം കുറയും . ശരീരത്തിലെ രക്തത്തിൻ്റെ 20 ശതമാനവും തലച്ചോറിനായാണ് പ്രയോജനപ്പെടുന്നത്. രക്ത ഓട്ടം കുറയുമ്പോൾ തലച്ചോറിൽ പുക പിടിക്കും. തീരുമാനങ്ങൾ എടുക്കാനാവാതെ ആശയക്കുഴപ്പത്തിലാവും. ഏകാഗ്ര പോവും. മറവിരോഗം ഓടിയെത്തും. തലച്ചോറിൽ ഹിപ്പോകാമ്പസ് എന്നൊരു ഏരിയയുണ്ട്. പഠനവും ഓർമയുമെല്ലാം ഇവിടെയാണ് നടക്കുന്നത്. കള്ള് കുടിക്കുമ്പോൾ ഈ കാമ്പസിൽ കാട് കേറും. തലച്ചോറിൻ്റെ രണ്ട് അർധഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ധമനികൾ തകരാറിലാവും. പുതിയ സെല്ലുകൾ ഉണ്ടാവില്ല. കോശങ്ങൾക്ക് അതിജീവിക്കാനുള്ള ശേഷി 63 ശതമാനം കുറയും .മറവി രോഗ സാധ്യത 57 ശതമാനമായി കൂടും
Comments