ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമെന്ന് അറിയാമോ? രാത്രിയിൽ കൃത്രിമ വെളിച്ചം ഏൽക്കുന്നതിലൂടെ ശരീരത്തിന്റെ മെറ്റബോളിസത്തിലും സ്ഥിരമായ ഉറക്കചക്രത്തിലും വ്യതിയാനങ്ങൾ ഉണ്ടാകും. ഇത് മെലറ്റോണിൻ, സ്റ്റിറോയ്ഡുകൾ തുടങ്ങി ഹോർമോണുകളുടെ ഉൽപാദനത്തെ ബാധിക്കും. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവും വർദ്ധിക്കും. മാത്രമല്ല രാത്രി സമയങ്ങളിലും ഹൃദയമിടുപ്പും മറ്റ് ഹൃദയസംബന്ധമായ പ്രവർത്തനങ്ങളും കുറഞ്ഞ അളവിലായിരിക്കും. ഇത് പകൽ സമയത്ത് കൂടിയിരിക്കും. ഉറങ്ങാൻ കിടക്കുമ്പോൾ ചെറിയ വെളിച്ചം ആണെങ്കിൽ പോലും ശരീരത്തെ സ്വാഭാവികമായ ജാഗ്രതാവസ്ഥയിലാക്കുന്നു. ഇത് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കും. കിടപ്പുമുറിയിൽ കൃത്രിമ വെളിച്ചങ്ങൾ ഉപയോഗിക്കുന്നത് ഇനി ഒഴിവാക്കാം. ഉറങ്ങുമ്പോൾ ലൈറ്റ് ഓഫാക്കി, തന്നെ ഉറങ്ങാം.
Comments