Monday , July 14 2025, 6:10 pm

ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്; എല്ലാത്തിനും ഇനി ഒരു ആപ്പ്

തിരുവനന്തപുരം: ഇനി ട്രെയിന്‍ യാത്രക്കായി ഒന്നിലധികം ആപ്പുകളെ ആശ്രയിക്കേണ്ട. ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ് എല്ലാത്തിനുമായി ഒറ്റ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വണ്‍ എന്ന ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്.

റെയില്‍വേയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന രീതിയിലാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ടിക്കറ്റ് റിസര്‍വേഷന്‍, പ്ലാറ്റ്‌ഫോം ടിക്കറ്റ്, പിഎന്‍ആര്‍ ട്രാക്കിങ്, ട്രെയിന്‍ സ്റ്റാറ്റസ്, കോച്ച് പൊസിഷന്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ റെയില്‍വണ്‍ ആപ്പില്‍ ലഭ്യമാണ്. ഡിജിറ്റല്‍ പരിഹാരങ്ങളിലൂടെ യാത്രാ സേവനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ദൗത്യത്തിന്റെ ഭാഗമാണ് ഈ ആപ്പ്. പ്ലേസ്‌റ്റോറിലും ആപ്പ്‌സ്‌റ്റോറിലും ആപ്പ് ലഭ്യമാണ്.

Comments